മനാമ: ബഹ്റൈനിൽ ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ആളുകളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നതെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആഗോളതലത്തിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബഹ്റൈനിൽ ഇതുവരെ ഒരാളിൽ മാത്രമാണ് ഒമിക്രോൺ രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തോതിനുള്ള ലൈറ്റ് സിഗ്നൽ മെക്കാനിസം അനുസരിച്ചാണ് രാജ്യം യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറുന്നത്.
