മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. റോജൻ പേരകത് കൊടിയേറ്റി. ഇതോടൊപ്പം തന്നെ പുണ്ണ്യശ്ലോകനായ ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ശ്രദ്ധപ്പെരുന്നാൾ ആചരിച്ചു.
സെപ്റ്റംമ്പർ 3, 5, പെരുന്നാൾ ദിനമായ 7 എന്നീ ദിവസങ്ങളിൽ വി. കുർബാനയും, സെപ്റ്റംബർ 1, 2, 3, 4, 6 ദിവസങ്ങളിൽ ബൈബിൾ കൺവഷനുകളും ക്രമീകരിച്ചിരിക്കുന്നു. എല്ലാ ശുശ്രൂഷകളും യൂ ട്യൂബിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.