മനാമ: ബഹ്റൈൻ പ്രതിഭ ജിദ്ദാലി യൂണിറ്റും മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പ് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ , മേഖല സെക്രട്ടറി ഡോ: ശിവകീർത്തി രവീന്ദ്രൻ , രക്ഷാധികാരി സമിതി അംഗം രാജേഷ് ആറ്റടപ്പ , ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ , മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ ഗീരീഷ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഡോക്ടർ ഫാമിൽ ഇലഞ്ഞിക്കൽ നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ളാസും സംഘടിപ്പിച്ചിരുന്നു. ഡോക്ടർ നീന തോമസും ചടങ്ങിൽ പങ്കെടുത്തു. 140 ൽ പരം ആളുകൾ സേവനം ഉപയോഗപ്പെടുത്തിയ ക്യാമ്പിന് പ്രതിഭ ജിദ്ദാലി ഭാരവാഹികളായ ജോഷി ഗുരുവായൂർ , സജീവൻ എംവി യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ മനോജ് സി.റ്റി,ഗംഗാധരൻ മുണ്ടത്ത്, രാജേഷ് കോളറോഡ്. രഞ്ചിതൻ പി എം, സജീവൻ സി.സി. ഷാൽ ജിത്ത് എം ട്ടി അഖിലേഷ് രാഘവൻ, മേഖല ഹെല്പ്ലൈൻ കൺവീനർ ജെയ്സൺ എന്നിവർ നേതൃത്വം നൽകി.