
മനാമ : ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പത്തനം തിട്ട ഫെസ്റ്റ് “”ഹർഷം 2026″” നോടനുബന്ധിച്ച് ഒഐസിസി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി ഡ്രോയിംഗ് & കളറിംഗ് മൽസരം നടന്നു. എഴുപതിൽ പരം കുട്ടികൾ പങ്കെടുത്ത ചിത്രാ രചന മൽസരം രണ്ടു വിഭാഗങ്ങളിലായി ആണ് നടന്നത് 5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിൻ്റിംഗ് മൽസരവും, 8 മുതൽ 12 വരെയുള്ള കുട്ടികൾക്ക് ഡ്രോയിംഗ് മൽസരവുമാണ് നടത്തിയത്. ഒഐസിസിയുടെ ചിത്രരചന മൽസരം കുട്ടികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് നൽകി. രണ്ട് വിഭാഗങ്ങളിലായി മൽസരിച്ച് ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനം ” ഹർഷം 2026 ” സമാപന സമ്മേളന ദിവസമായ ഫെബ്രുവരി 6 ന് സമാജത്തിൽ വെച്ച് നൽകും.
ചിത്രരചനയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കേറ്റ് സമാപന യോഗത്തിൽ നൽകി, ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കോശി ഐപ്പ് സ്വാഗതവും നിയോജകമണ്ഡലം പ്രസിഡൻ്റ് ബിനു മാമൻ നന്ദിയും രേഖപ്പെടുത്തി. സമാപന യോഗത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം, ഫെസ്റ്റ് ചെയർമാൻ സയ്യിദ് . എം എസ് , ജനറൽ കൺവീനർ ജീസൺ ജോർജ് , സംഘടന ജനറൽ സെക്രട്ടറി മനുമാത്യു, നാഷണൽ കമ്മിറ്റിയുടെ ജനറൻ സെക്രട്ടറി ജേക്കബ് തേക്ക്തോട് , പാലക്കാട് ജില്ലാ പ്രസിഡൻ്റ് സൽമാനുൾ ഫാരിസ് വനിതാ വിംഗ് പ്രസിഡൻ്റ് മിനി മാത്യു, സിജി തോമസ്സ് , പ്രോഗ്രം കൺവീനർ ബിബിൻ മാടത്തേത്ത്,ഇവൻ്റ് കോർഡിനേറ്റർ അജി പി ജോയ് , എ.പി മാത്യു , എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബൈജു ചെന്നിത്തല ,ചന്ദ്രൻ വളയം ,ബ്രൈറ്റ് രാജൻ, ആനി അനുരാജ് , ഷീജ നാടരാജൻ , ബിജോയ് പ്രഭാകർ , അനു രാജ് ജെയിംസ് കോഴഞ്ചേരി , ബിജു സദൻ എന്നിവർ നേതൃത്വം നൽകി.


