
മനാമ: ബഹ്റൈനിലെ എൻഎസ്എസ് സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഉചിതമായി ആഘോഷിച്ചു.

രാവിലെ 6.30-ന് നടന്ന ചടങ്ങിൽ കെ എസ് സി എ എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ വേദി അംഗങ്ങളും മറ്റ് മെമ്പർമാരും പങ്കെടുത്തു. പ്രസിഡൻറ് രാജേഷ് നമ്പ്യാർ പതാക ഉയർത്തി. മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ രാജേഷ് നമ്പ്യാർ റിപ്പബ്ലിക് ദിന സന്ദേശം പങ്കുവച്ചു.
തുടർന്ന് ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾ ദേശീയ ഗാനവും വന്ദേ മാതരവും ആലപിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അജേഷ്, അനിൽകുമാർ, അനൂപ് പിള്ള, ഡോ. ബിന്ദു നായർ, അരുൺ, സതീഷ് തുടങ്ങിയവരും, മറ്റ് അംഗങ്ങളായ ബിജു, ശശിധരൻ, സന്തോഷ്, സതീഷ് തുടങ്ങിയവരും പങ്കെടുത്തു.
വനിതാ വേദിയെ പ്രതിനിധീകരിച്ച് രമ സന്തോഷ്, രാധ, ലീബ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സെക്രട്ടറി ഡോ. ബിന്ദു നായർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

