മനാമ: 93-ാമത് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ബഹ്റൈനിലുടനീളമുള്ള ലാൻഡ്മാർക്കുകളും സുപ്രധാന സൗകര്യങ്ങളും സൗദി പതാക നിറമായ പച്ച നിറത്തിൽ പ്രകാശിക്കുകയും സൗദി അറേബ്യയുടെ ദേശീയ പതാക ഉയർത്തുകയും ചെയ്തു .
ഒട്ടനവധി, സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ കെട്ടിടങ്ങൾ പച്ച നിറത്തിൽ പ്രകാശിപ്പിക്കാനും സൗദി പതാക ഉയർത്താനും താൽപ്പര്യം പ്രകടിപ്പിച്ചു. ബഹ്റൈൻ പൗരന്മാരും തങ്ങളുടെ കാറുകൾ സൗദി പതാക കൊണ്ട് അലങ്കരിച്ചുകൊണ്ട് ആഘോഷത്തിൽ പങ്കുചേർന്നു. കൂടാതെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു.
രാജ്യത്തുടനീളം നടന്ന ആഘോഷങ്ങൾ ആഴത്തിൽ വേരൂന്നിയ ബഹ്റൈൻ-സൗദി ബന്ധത്തിന്റെ ആഴത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.