മനാമ: ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബംഗ്രമഞ്ചേശ്വരം എന്ന സ്ഥലത്ത് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാന ചടങ്ങിന്റെ ഐക്യദാർഢ്യ സംഗമം മനാമയിലെ കെഎംസിസി ആസ്ഥാനം മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചു. കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് ബദറുദ്ധീൻ ഹാജി ചെമ്പരിക്കയുടെ പ്രാർത്ഥനയോടെ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ബഹ്റൈൻ കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു.
കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ബൈത്തുറഹ്മ താക്കോൽ ബൈത്തുറഹ്മാ ചെയർമാൻ അഷ്റഫ് മഞ്ചേശ്വരത്തിന് കൈമാറി. ബഹ്റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കാസർകോട് ജില്ല പ്രസിഡണ്ട് ഖലീൽ ആലംപാടി, വൈസ് പ്രസിഡണ്ട് ആത്തിക്ക് പുത്തൂർ, ജില്ലാ ട്രഷറർ അഷ്റഫ് കണ്ടികെ സൗത്ത് സോൺ പ്രസിഡണ്ട് റഷീദ് ആറ്റൂർ, അഷ്റഫ് മഞ്ചേശ്വരം, റിയാസ് പട്ട്ല, കാസർകോട് മണ്ഡലം പ്രസിഡണ്ട് ആഷിക് കോപ്പ, വൈസ് പ്രസിഡണ്ട് അബ്ദുല്ല പുത്തൂർ, ഉദുമ മണ്ഡലം സെക്രട്ടറി ഖലീൽ ചെമ്മനാട്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് മഹറൂഫ് എന്നിവർ സംഗമത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ സമദ് സുങ്കതക്കട്ടെ, നൗഷാദ് പൊസോട്ട്, ഷെരീഫ് ഉപ്പള, മൻസൂർ ഉപ്പള എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു. ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി അലി ബബ്രാണ സ്വാഗതവും ജോയിൻ സെക്രട്ടറി സഹലു കുന്നിൽ നന്ദിയും പറഞ്ഞു.