
മനാമ: നയതന്ത്രത്തിനും സ്ഥിരതയ്ക്കും സ്ഥിരമായി മുന്‍ഗണന നല്കുന്നതില് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബഹ്റൈന്‍ അഭിനന്ദിച്ചു.
ലോകമെമ്പാടും സമാധാനപരമായ പരിഹാരങ്ങള്‍ പിന്തുടരുന്നതില് അമേരിക്കയുടെ ഉറച്ച പ്രതിബദ്ധതയെയും അക്ഷീണ പരിശ്രമത്തെയും ബഹ്റൈന്‍ അംഗീകരിക്കുന്നതായി വാഷിംഗ്ടണിലെ ബഹ്റൈന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, നയതന്ത്രത്തിനും സ്ഥിരതയ്ക്കും സ്ഥിരമായി മുന്‍ഗണന നല്കുന്നതില് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തെ ബഹ്റൈന്‍ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
