
മനാമ: ലോക ഇടയന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ച് ബഹ്റൈൻ എ കെ സി സി. കാലുഷ്യം നിറഞ്ഞ ആധുനിക ലോകത്തിന് സമാധാനത്തിനുള്ള സിദ്ധ ഔഷധമാണ് സ്നേഹം എന്ന് പഠിപ്പിച്ച പാപ്പയ്ക്ക് എഴുപതാം പിറന്നാൾ ആശംസകൾ നേർന്ന് ബഹ്റൈൻ എ. കെ.സി.സി.

ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭാരവാഹികളായ ജെൻസൺ ദേവസ്സി, ചാൾസ് ആലുക്ക, ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജിബി അലക്സ് എന്നിവർ സംസാരിച്ചു.

ജെൻസൻ ദേവസ്സി, രതീഷ്, മോൻസി, അലക്സ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജോജികുരിയൻ സ്വാഗതവും ജസ്റ്റിൻ ജോർജ് നന്ദിയും പറഞ്ഞു.


