Author: staradmin

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഓ. ഐ. സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗിരീഷ് കാളിയത്തിൻറെ മാതാവ് സാവിത്രി കാളിയത്ത് (83) നാട്ടിൽ (കീഴരിയൂർ, കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ കാളിയത്ത്. മറ്റ് മക്കൾ: വത്സൻ(പരേതൻ), പ്രസീതൻ, സന്തോഷ്,സുഭാഷ്, സുധീഷ്. മരുമക്കൾ: ശോഭ, രജനി,ഷീബ,ഷംന, സിജില, ഗീത. സാവിത്രി കാളിയത്തിന്റെ വേർപാടിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേർപാടിൽ ഓ. ഐ. സി. സി. ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.

Read More

മനാമ: ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മാസം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിൻറെ നിരാലംബരായ കുടുംബത്തെ സഹായിക്കുന്നതിനിനു വേണ്ടി വെസ്റ്റ് റിഫാ കെഎംസിസി സമാഹരിച്ച സഹായ നിധിയുടെ കൈമാറ്റവും, കൊണ്ടോട്ടി മണ്ഡലം കെഎംസിസി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ “ബഷീർ പി. കാക്കുനി “യ്ക്ക് വെസ്റ്റ് റിഫാ കെഎംസിസി യുടെ അനുമോദനവും തെന്നല മൊയ്‌ദീൻ ഹാജിയുടെ മജ്ലിസിൽ വെച്ച് നടന്നു. ചടങ്ങിൽ ഇസ്മായിൽ റഹ്മാനി സ്വാഗതപ്രഭാഷണം നടത്തി. വെസ്റ്റ് റിഫാ കെഎംസിസി പ്രസിഡന്റ്‌ ഹുസൈൻ കണ്ണൂർ അദ്യക്ഷ വഹിച്ച പരിപാടി ഉത്ഘാടനം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ നിർവഹിച്ചു. തുടർന്ന് കൊണ്ടോട്ടി മണ്ഡലം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈ പ്രസിഡണ്ട് ബഷീർ കാക്കുനിയെ സംസ്ഥാന ഓർഗനൈസൺ സെക്രട്ടറി മുസ്തഫ കെ പി മൊമെന്റോ നൽകുകയും ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ്റും, സി.എച്ച്‌. സെന്റർ പ്രസിഡന്റും ആയ എസ.വി.ജലീൽ…

Read More

സോലാപൂര്‍: വനിതാ നേതാവിനെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോലാപൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖിനെ പുറത്താക്കി മഹാരാഷ്ട്ര ബിജെപി നേതൃത്വം. ഹോട്ടല്‍ മുറിയില്‍ വച്ച് ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.ഇതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത്ദാദ പാട്ടീല്‍ ശ്രീകാന്തിൽ നിന്ന് രാജി സ്വീകരിച്ചു. ബിജെപി സോലാപൂര്‍ സിറ്റി ജില്ലാപ്രസിഡന്റ് വിക്രം ദേശ്മുഖിനെ താല്‍ക്കാലികമായി ചുമതലയേല്‍പിച്ചു.താന്‍ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് ശ്രീകാന്ത് ദേശ്മുഖിന്റെ വാദം. ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട സ്ത്രീ വീഡിയോയില്‍ പറയുന്നതായി കാണാം. ഇപ്പോള്‍ ഇയാള്‍ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്നും ആരോപിക്കുന്നുണ്ട്. സ്ത്രീക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 384 പ്രകാരം പൊലീസ് കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന് ഇരയായ സ്ത്രീ പരാതി നല്‍കണം. അക്രമിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്രാ വാഗ് പറഞ്ഞു. SUMMARY: bjp removes Solapur district rural…

Read More

കൊല്ലം: തെന്മല സെന്തുരുണി വന്യ ജീവി സാങ്കേതത്തിൽ 15 സീറ്റ്‌ ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയ വനം വകുപ്പിലെയും സിഡ്കോയിലെയും ഉദ്യോഗസ്ഥരുൾപ്പെടെ ഉള്ളവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം സ്‌പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ജി ഗോപകുമാർ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് ഉത്തരവു നൽകി. സെന്തുരുണി മുൻ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി, സിഡ്കോ മുൻ എം ഡി സജി ബഷീർ, ബോട്ട് വിതരണ കമ്പനിയായ നോട്ടിക്കൽ ലൈൻസ് ഉടമ കൃഷ്ണകുമാർ എന്നിവർക്കെതിരെ ബിജെപി നേതാവ് ആർ എസ് രാജീവ്‌ നൽകിയ പരാതിയിന്മേലാണ് വിജിലൻസ് കോടതി ഉത്തരവ് നൽകിയത്. വാദിയ്ക്ക് വേണ്ടി അഡ്വ വനം വകുപ്പിലെ ബോട്ട് വാങ്ങലിൽ അഴിമതി. കേസ് എടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്.

Read More

റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം: എഴുകോണിൽ ഗൃഹനാഥൻ കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു. കാരുവേലിൽ ചാപ്രയിൽ സുജി ഭവനിൽ സുരേഷ് ബാബുവാണ്(58)മരിച്ചത്. എഴുകോൺ രണ്ടാലുംമൂട്ടിലുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിന്റെ തൊടിയിൽ നിന്നും പാഷൻഫ്രൂട്ട് അടർത്തുന്നതിനിടെ തൊടി ഇടിഞ്ഞു കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുണ്ടറ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റും എഴുകോൺ പോലീസും ഉടൻ സ്ഥലെത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.

Read More

റിപ്പോർട്ട്: സുജീഷ് ലാൽ തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു. തൊളിക്കോട് തുരുത്തി പാലകോണിൽ നാല് സെന്റ് കോളനിയിൽ സുലോചന(58) ആണു മരിച്ചത്. മകനോടൊപ്പം ക്ഷേത്ര ദർശനത്തിനു പോകവേ തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തു ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ സുലോചന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാവിലെ ആണു മരിച്ചത്. മക്കൾ: മഞ്ജു, അഞ്ജു, സുരേഷ്.

Read More

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുന്നിടത്തോളം കേരളത്തിലെ ഒരു ബസ് ഡിപ്പോകളും പൂട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ ഒരു ഡിപ്പോകളും ഓപ്പറേറ്റിങ് സെന്ററുകളും പൂട്ടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണത്തിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ഡിപ്പോയിലുമുള്ള ഓഫീസ് സംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിൽ മാറ്റം വരുത്തും. നിലവിൽ 98 ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളാണ് ജില്ലയിലുള്ളത്. ഇത് അധിക ചെലവാണ്. അതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ഒരു ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വീതം ആക്കാൻ തീരുമാനിച്ചു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് രണ്ട് ഓഫീസ് സംവിധാനം ഉണ്ടാകും. വരുന്ന പതിനെട്ടാം തീയതി മുതൽ 98 ഓഫീസ് എന്നത് പതിനഞ്ചായി ചുരുക്കും. ഇതുമൂലം പൊതുജനങ്ങൾക്കോ ഡിപ്പോയിലെ പ്രവർത്തനങ്ങൾക്കോ യാതൊരു കോട്ടവും തട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആര്യനാട് കെ എസ് ആർ…

Read More

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിന്റെ മുഴുവൻ വീഡിയോയും ബിജെപി കോടതിയെ ഏൽപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഎമ്മും വീഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നത്. കോടതി പ്രസം​ഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോ​ഗസ്ഥർ അത് നൽകാത്തത് ​ഗൗരവതരമാണ്. ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിന് തുല്ല്യമായ പ്രവർത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്. 2 മണിക്കൂർ 29 മിനുട്ടുള്ള മുഴുവൻ വീഡിയോയും ബിജെപിയുടെ പക്കലുണ്ട്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണ് നിയമസഭയിലിരിക്കുകയെന്ന് മനസിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സുധീർ പറഞ്ഞു.

Read More

മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ ഔദ്യോഗിക വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹിദായ മലയാള വിങ്ങ് നടത്തിവരുന്ന പ്രീ സ്‌കൂളുകൾ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. മൂന്ന് മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളെ സ്‌കൂൾ പ്രവേശനത്തിന്ന് സജ്ജമാക്കുന്ന രീതിയിൽ പരിശീലനം നടത്തുന്ന ക്ളാസുകൾ ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ വൈകീട്ട് 03:30 മുതൽ 06:30 വരെയാണ് നടന്നു വരുന്നത്. വിജ്ഞാനത്തിനും, വിനോദത്തിനും ഊന്നൽ നൽകി നടക്കുന്ന ക്‌ളാസ്സുകളിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് ഉതകുന്ന രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പരിചയ സമ്പന്നരായ രണ്ട് അദ്ധ്യാപികമാരും ഒരു ആയയും ചേർന്ന് നടത്തുന്ന ക്‌ളാസുകളിലേക്ക് മനാമ, ഉമ്മുൽ ഹസ്സം, ജുഫൈർ, മുഹറഖ്, ബുസൈത്തീൻ, ഗലാലി, അറാദ്, ഹിദ്ദ് എന്നീ സ്ഥലങ്ങളിൽനിന്നും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ എട്ടോളം അദ്ധ്യാപകരുടെ നിയന്ത്രണത്തിൽ നടക്കുന്ന…

Read More

മനാമ: തിരുവനന്തപുരം സ്വദേശിയായ സാബു വഴിയിൽ വീണ് കിടന്നിട്ട് പോലീസുകാരാണ് സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചത്. രണ്ടു മാസത്തോളമായി സൽമാനിയയിൽ ചികിത്സായിലാണ്. ഒരാഴ്ച്ചയായോളം അബോധാവസ്ഥയിൽ ആയിരുന്നു. സർജറിക്ക് ശേഷം ഇപ്പോൾ ആളുകളെ തിരിച്ചറിയാമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇവിടെ ഉമ്മൽഹസ്സത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ പത്തുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല എന്നും പരാതിയുണ്ട്. കഴിഞ്ഞ ഒരു വർഷം ആകെ നാട്ടിലയയ്ക്കാൻ സാധിച്ചത് ഏഴായിരം രൂപ മാത്രം. നാലുവർഷമായി നാട്ടിലും പോയിട്ടില്ല. അങ്ങനെ സാമ്പത്തികമായും മാനസികമായും തകർന്ന അദ്ദേഹം സ്ട്രോക്ക് വന്ന് റോഡിൽ തലകറങ്ങി വീഴുകയായിരുന്നു. നാട്ടിലെ കാര്യവും വളരെ ദയനീയമാണ് , ഗവൺമെന്റിൽ നിന്നും കിട്ടിയ ഒരു വീട്, അതിന് കുറച്ച് ലോൺ കൂടി എടുത്താണ് പൂർത്തീകരിച്ചത്. അത് അടച്ചിട്ടില്ല. പതിനെട്ടും പതിനാറും വയസുള്ള രണ്ട് പെണ്മക്കൾ, ലാബ് ടെക്‌നിഷ്യന് പഠിക്കുന്ന മകളുടെ ഫീസ് അടയ്ക്കാൻ നിർവാഹമില്ല. രണ്ടാമത്തെ മകൾ പ്ലസ് ടു പഠിക്കുന്നു. ഇവരുടെ പഠനവും പ്രതിസന്ധിയിലാണ്. തൊഴിലുറപ്പ് ജോലി ചെയ്‌താണ്‌…

Read More