Author: staradmin

മനാമ: ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി ‘ഗ്ലോബൽ ലിറ്റിൽ സ്കോളർ’ വിജ്ഞാനോത്സവത്തിന്റെ മെഗാ ഫിനാലെയിൽ  ബഹ്‌റൈനിൽ നിന്നും മാറ്റുരച്ച പ്രതിഭകളെ ആദരിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയാ മർയം ഒന്നാം സമ്മാനമായ ലാപ്ടോപ് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജനിൽ നിന്നും സ്വീകരിച്ചു. യോകോഗാവ മിഡിൽ ഈസ്റ്റ്‌ കമ്പനിയിൽ പ്ലാനിങ് മാനേജർ ആയ അബ്ദുൽ ആദിലിന്റെയും ഡോക്ടർ റെഹ്‌നയുടെയും മകളാണ് എഷ്യൻ സ്കൂൾ വിദ്യാർഥിനിയായ ഹയാ മർയം. സിഞ്ചിലെ ഫ്രൻറ്സ് അസോസിയേഷൻ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ മലർവാടി രക്ഷാധികാരി ജമാൽ നദ്‍വി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ ഗ്രാന്റ്  ഫിനാലെയുടെ സെക്കന്റ് റൗണ്ടിൽ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ച  കുട്ടികൾക്കുള്ള   സമ്മാനവും  വിതരണം ചെയ്തു. മലർവാടി കൺവീനർ നൗമൽ സ്വാഗതവുംഫ്രൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനവും നിർവഹിച്ചു. ഫ്രൻറ്സ്   അസോസിയേഷൻ ആക്ടിങ്…

Read More

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 12 ന് നടത്തിയ 18,793 കോവിഡ് ടെസ്റ്റുകളിൽ 121 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസി തൊഴിലാളികളാണ്. 41 പുതിയ കേസുകൾ സമ്പർക്കം മൂലവും 16 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.64% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 75 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,71,377 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 978 പേരാണ്. ഇതിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 976 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 61,52,114 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,56,523 പേർ ഓരോ ഡോസും 10,97,982 പേർ രണ്ട് ഡോസും 2,67,550 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: മതസൗഹാർദ്ദം തകർക്കാൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂര്‍ണരൂപം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർഥനയോടെ ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. കേരളത്തിൻ്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്‌. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക മാധ്യമ പ്ളാറ്റ്ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകൾ തുടങ്ങി ഫേസ് ബുക്കും യു ട്യൂബുമെല്ലാം തെറ്റായ…

Read More

തിരുവനന്തപുരം: 2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍) ലഭിക്കും.സിദ്ധാര്‍ത്ഥ ശിവ ആണ് മികച്ച സംവിധായകന്‍ (ചിത്രം:എന്നിവര്‍). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂ ടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ്…

Read More

തിരുവനന്തപുരം: കേരളത്തിൽ 15–29 പ്രായക്കാരുടെ കണക്കെടുത്താൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതെന്നു ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എ‍ൻഎസ്എസ്ഒ) പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പറയുന്നു. കോവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് യുവജ‍നങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചു‍യർന്നതായും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 43% യുവജനങ്ങൾക്കും തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്. കോവിഡിനു മുൻപ് യുവാക്കളുടെ തൊഴിലില്ലാ‍യ്മയിൽ, രാജ്യത്ത് കേരളമായിരുന്നു മുന്നിൽ. പുതിയ സർവേ പ്രകാരം കേരളം രണ്ടാമതാണ്. ജമ്മു ‍കശ്മീരാണ് മുന്നിൽ. കേരളത്തിലെ 55.7% യുവാക്കളിൽ 37.1% തൊഴിൽ ചെയ്യാൻ സന്നദ്ധ‍മാണ്. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ പോലും തൊഴി‍ലെടുക്കാത്ത അഭ്യസ്‍തവിദ്യരെ‍യാണ്, സർവേ പ്രകാരം തൊഴി‍ൽ ഇല്ലാത്തവരായി പരിഗണിക്കുന്നത്. 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ കോവിഡിനു മുൻപ് 2019 ഒക്ടോബർ–ഡിസംബർ മാസങ്ങളിൽ 36.3% ആയിരുന്നു ‍തൊഴിലില്ലായ്മ നിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ –ഡിസംബർ മാസങ്ങളിലെ സർവേഫലമാണു പുറത്തു വിട്ടത്. മൂന്നു മാസത്തിലൊരിക്കലാണ് സർവേ.

Read More

ജിദ്ദ : സൗദി അറേബ്യായിൽ സെപ്തംബർ 13 മുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സ്കൂളുകള്‍ 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് തുറക്കുന്നത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്. വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതർക്ക് സമർപ്പിക്കേണ്ടതാണ്. രാവിലെ 8 മുതൽ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അധ്യായന സമയം ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്തംബർ 13 മുതലും, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സെപ്തംബർ 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്‌കൂളിലെ ഗതാഗത സൗകര്യവും കാന്റീൻ സൗകര്യവും ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ജൂബൈൽ ഇന്റർനാഷണൽ…

Read More

ദോഹ: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ ഒന്ന് മുതല്‍ ദോഹയില്‍ നിന്ന് പൂനെയിലേക്കും തിരിച്ചുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ദോഹയില്‍ നിന്നും 6E 1782 വിമാനം പുലര്‍ച്ചെ 1:55ന് പുറപ്പെട്ട് 7:45 ന് പൂനെയില്‍ എത്തും. പൂനെയില്‍ നിന്ന് തിരികെ 6E 1783 വിമാനം 21:45ന് പുറപ്പെട്ട് 23:20 ന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. നിലവില്‍ സര്‍വീസ് നടത്തുന്ന A320 വിമാനം നേരത്തെ തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31-ന് ദോഹയില്‍ നിന്ന് പൂനെയിലേക്കുള്ള സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് ഏകദേശം 1066 ഖത്തര്‍ റിയാല്‍ ആണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തിരുവനന്തപുരം, ലക്‌നൗ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോയുടെ സര്‍വീസുള്ളത്. കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിലേക്കും ഒരു സര്‍വീസ് ആരംഭിച്ചിരുന്നു.

Read More

തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സംസ്ഥാന പ്രസിഡന്റ് കെ.എസ് അനിലിനെ ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയിസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പുറത്താക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഇടതുമുന്നണിയുടെ ഘടകക്ഷിയായ കോണ്‍ഗ്രസ് -എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കെ. എസ് അനില്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. വര്‍ക്കിങ് പ്രസിഡന്റ് നവാസിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയിസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ഭാരവാഹികളുടെ യോഗമാണ് കെഎസ് അനിലിനെ പുറത്താക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. പാര്‍ട്ടിയെയും സംഘടനയെയും വഞ്ചിച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറിയ അദ്ദേഹത്തിന് തുടര്‍ന്നും സംഘടനയില്‍ നേതൃസ്ഥാനത്ത് തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് യോഗം വിലയിരുത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയിസ് കോണ്‍ഗ്രസ് തൊഴിലാളികള്‍ ആത്മാഭിമാനം പണയം വെയ്ക്കില്ലെന്നും പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് മറ്റൊരു സംഘടനയിലേക്കും ചേക്കേറില്ലെന്നും വര്‍ക്കിങ് പ്രസിഡന്റ് നവാസ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പാലോട് രവിയുടെയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപന്റെയും…

Read More

മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സ്ഥാപകാംഗവും നിർവാഹക സമിതി അംഗവുമായ ശരീഫ് മലപ്പുറത്തിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. 34 വർഷമായി ബഹറിനിൽ പ്രവാസജീവിതം നയിക്കുന്ന ശരീഫ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു.പ്രസിഡണ്ട് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, ദിലീപ്, മജീദ്,ആദിൽ, റഫീഖ്, മണി, ഖൽഫാൻ, അലവി, കരീം മോൻ, സലാം, രവി, സഗീർ, മുജീബ്, മൻഷീർ, അരുൺ, മൻസൂർ, അമൃത, മുബീന, സുൽഫത്, ഷിദ, രഹ്ന, നുസ്രത്, എന്നിവർ ആശംസകൾ നേർന്നു.

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർവാർഷിക യോഗം ചേർന്ന് 48 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചതിന്റെയും, വിപുലമായ സ്നേഹസംഗമം, ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ നടത്തിയ പൊതിച്ചോർ – ബ്ലാന്കെറ്റ് – വസ്ത്ര വിതരണങ്ങൾ മറ്റ് സഹായ പ്രവർത്തനങ്ങൾ നടത്തിയതടക്കമുള്ള പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്തു. 2021 ഡിസംബറിനകം 50 ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ പൂർത്തിയാക്കുവാനുള്ള തീരുമാനം യോഗത്തിൽ എടുക്കുകയുണ്ടായി. ഒറ്റക്കും, വിവിധ സംഘടനകളുമായി ചേർന്നുകൊണ്ടുമാണ് ബി.ഡി.കെ. ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ബി.ഡി.എഫ് ഹോസ്പിറ്റലിലും രക്ത ദാന ക്യാമ്പുകൾ നടത്തിവരുന്നത്. കൂടാതെ ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് എന്നിവിടങ്ങളിലും കോവിഡ് കാലത്തിന് മുമ്പ് ബി.ഡി.കെ ബഹ്‌റൈൻ പ്രസ്തുത സംഘടനകളുമായി ചേർന്ന് കൊണ്ട് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലും രക്തദാന ക്യാമ്പുകൾ മുടങ്ങാതെ സംഘടിപ്പിച്ചും പ്ലാസ്മ ചികിത്സക്കുള്ള ഡോണർനർമാരെ കണ്ടെത്തുവാനും ബീഡി.കെ ബഹ്‌റൈൻ ചാപ്റ്റർ ജീവകാരുണ്യ രംഗത്ത്…

Read More