- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: staradmin
ന്യൂയോർക്ക്: കോവിഡിന്റെ തുടക്കത്തിൽ ലോമമെമ്പാടും ലോക്ക്ഡൗണിലായിരിക്കെ, അമേരിക്കൻ മലയാളികൾക്ക് സാന്ത്വനവും, സഹായവുമായി മലയാളി ഹെൽപ് ലൈൻ എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡ്. 2021 സെപ്റ്റംബർ 19 ന്, ഞായറാഴ്‌ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്ക്-ക്യൂൻസിലെ ടൈസൺ സെന്ററിൽ (26th നോർത്ത് ടൈസൺ അവന്യൂ,ഫ്ലോറൽ പാർക്ക്) വെച്ച് നടക്കും സംഗീത വിരുന്നിൽ അമേരിക്കയിലെ പ്രമുഖ ഗായകർ അണിനിരക്കും. ദിലീപ് വർഗ്ഗീസ് മുഖ്യ രക്ഷാധികാരിയായി നേതൃത്വം നൽകുന്ന സാന്ത്വനം സംഗീത പരിപാടി സിബി ഡേവിഡ് ആണ് യന്ത്രിക്കുന്നത് ബൈജു വർഗ്ഗീസ് (NJ ). ജെയ്ൻ മാത്യു കണ്ണച്ചാംപറമ്പിൽ (MI), റോഷിൻ മാമ്മൻ (NY), സിജി ആനന്ദ് (NJ), ബോബി ബാൽ (NJ)എന്നിവരാണ് കോർഡിനേറ്റർമാർ. സാജൻ മൂലപ്ലാക്കൽ,സിറിയക് കുര്യൻ, മഹേഷ് മുണ്ടയാട്, സുനിൽ ചാക്കോ എന്നവർ സിബി ഡേവിഡിനോടൊപ്പം സാങ്കേതിക സഹായം നിർവഹിക്കുന്നു. ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ബിജു തോണിക്കടവിലാണ് മേൽനോട്ടം നിർവ്വഹിക്കുന്നത്. ദിലീപ് വർഗ്ഗീസ്, ഡോക്ടർ ജേക്കബ് തോമസ്, അനിയൻ ജോർജ്ജ്, വിജി അബ്രഹാം, പോൾ സി.മത്തായി, പി.ടി.തോമസ്, വിൻസന്റ് സിറിയക്, ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെൻസിൽ…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്ക് നാളെ (17 വെള്ളി) സമാപനം. ഇതിനോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ‘ദ അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നു. ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ദ അണ്‍നോണ്‍് വാരിയര്‍ എന്ന ഡോക്യുമെന്ററി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റിലീസ് ചെയ്യും. മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 17നാണ് സുവര്‍ണ ജൂബിലിക്കു തുടക്കമിട്ടത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തും. ഒക്ടോബർ 7 ന് അദ്ദേഹം ഭരണരംഗത്തെത്തിയിട്ട് 20 വർഷങ്ങൾ ആകും. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് രാജ്യത്ത് ആഘോഷങ്ങൾ നടക്കുക. ഇന്ന് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തും. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. സംസ്ഥാന അദ്ധ്യക്ഷൻ കാസർഗോഡും ഒ.രാജഗോപാൽ,കുമ്മനം രാജശേഖരൻ,പികെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും, സികെ പദ്മനാഭൻ കണ്ണൂരും സുരേഷ്ഗോപി എംപി ആലപ്പുഴയിലും പരിപാടികളിൽ പങ്കെടുക്കും. കൊവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ…
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതിയ അക്ഷരശ്രീ പദ്ധതിയിലെ പഠിതാക്കള്‍ക്ക് ഉജ്ജ്വല വിജയം. 2021 ജൂലൈയില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ രണ്ടാം വര്‍ഷ പരീക്ഷയെഴുതിയ 497 പേരില്‍ 409 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. തിരുവനന്തപുരം നഗരസഭയും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് അക്ഷരശ്രീ. 2018 ജൂലൈയില്‍ ഒരു ദിവസത്തെ ജനകീയ സര്‍വേയിലൂടെയാണ് നഗരസഭാപരിധിയിലെ 100 വാര്‍ഡുകളില്‍ നിന്നായി 11,768 നിരക്ഷരരെ കണ്ടെത്തിയത്. ജനകീയതയിലൂടെ തുടക്കം മുതല്‍തന്നെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയായിരുന്നു അക്ഷരശ്രീ. വിദ്യാര്‍ത്ഥികളും, റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധപ്രവര്‍ത്തകരും സര്‍വേ പ്രവര്‍ത്തനം മുതല്‍ പദ്ധതിയില്‍ സജീവമായിരുന്നു. ഇന്‍സ്ട്രക്ടർമാരെയും പഠിതാക്കലേയും കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുകയും അത് നഗരസഭാ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത ശേഷമാണ് ക്ലാസുകള്‍ ആരംഭിച്ചത്. പദ്ധതി പ്രകാരം സാക്ഷരത, നാലാംതരം, ഏഴാംതരം എന്നിവയില്‍ 6000 പഠിതാക്കളെ ഗുണഭോക്താക്കള്‍ ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്ന് 6,579 പേരെ വിജയിപ്പിക്കാനായി. പദ്ധതിയിൽ ഉൾപ്പെടാത്ത 579 പേരുടെ പഠനചെലവ് സാക്ഷരതാ മിഷൻ വഹിച്ചു.…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1157 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 407 പേരാണ്. 1442 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7861 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 118 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 181, 37, 106തിരുവനന്തപുരം റൂറല്‍ – 186, 34, 81കൊല്ലം സിറ്റി – 263, 24, 13കൊല്ലം റൂറല്‍ – 39, 39, 101പത്തനംതിട്ട – 49, 41, 68ആലപ്പുഴ – 32, 11, 9കോട്ടയം – 64, 32, 325ഇടുക്കി – 33, 3, 1എറണാകുളം സിറ്റി – 80, 19, 8എറണാകുളം റൂറല്‍ – 63, 8, 107തൃശൂര്‍ സിറ്റി – 6, 6, 0തൃശൂര്‍ റൂറല്‍ – 18, 23, 43പാലക്കാട് – 22,…
കടൽക്ഷോഭത്തിൽ തകർന്ന പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും; പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും: മന്ത്രി വി ശിവൻകുട്ടി
പനത്തുറയിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നേമം നിയോജക മണ്ഡലത്തിന്റെ ഭാഗമായ പനത്തുറ ഭാഗത്ത് കോവളം – ബേക്കൽ ഉൾനാടൻ ജലപാതക്കായി കനാൽ റി അലൈൻമെന്റിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പബ്ലിക് ഹിയറിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി. പ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകും. ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ടിൽ നിർദ്ദേശിച്ച പ്രകാരം പുലിമുട്ട് നിർമ്മിക്കുന്നതിനുള്ള 97 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരമാവധി വേഗത്തിൽ ഈ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പിഡിപിയുടെ മുൻ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡൻ്റായിരുന്നു. നിലവിൽ പിഡിപി വൈസ് ചെയര്‍മാനാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് മത്സരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്. പിഡിപി സ്ഥാപകൻ അബ്ദുൾ നാസര്‍ മഅദ്നിയുടെ ഉറ്റഅനുയായി ആയിരുന്നുവെങ്കിലും 2020-ൽ സിറാജിനെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഐഎൻഎൽ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കാൻ പൂന്തുറ സിറാജ് നീക്കം നടത്തിയെങ്കിലും സിപിഎം കര്‍ശന നിലപാട് എടുത്തതോടെ സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് അബ്ദുന്നാസർ മഅ്ദനിക്ക് കത്ത് നൽകി പി.ഡി.പിയിൽ തിരിച്ചെത്തുകയായിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,27,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,016 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,86,190 കോവിഡ് കേസുകളില്‍, 13.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19…
ഗുജറാത്ത്: ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരിൽ ഒഴിവാക്കിയിട്ടുണ്ട്. പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുന്‍ മന്ത്രിസഭകളില്‍ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ.
അബുദാബി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുല്‍ഖര്‍ സല്‍മാന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ദുല്‍ഖറിന്റെ ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി ദുല്‍ഖറിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിട്ടുണ്ട്. നടിയും അവതാരകയുമായ നൈല ഉഷ, നടനും അവതാരകനുമായ മിഥുൻ രമേശ് എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈല ഉഷയാണ്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് നൈല ഉഷ. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ്…
