Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,373 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,61,026 കോവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19…

Read More

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുക്കാലി ബ്രാഞ്ച് സമ്മേളനത്തിലാണ് മധു കേസ് പ്രതി ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കരുതെന്ന് ഏരിയാ – ലോക്കൽ നേതൃത്വങ്ങൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ വെല്ലുവിളിച്ചാണ് ബ്രാഞ്ച് സമ്മേളനത്തിൽ ഷംസുദ്ദീനെ പാർടി അംഗങ്ങൾ സെക്രട്ടറിയാക്കിയത്. സംഭവം വിവാദമായതോടെ വീണ്ടും ബ്രാഞ്ച് യോഗം വിളിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഏരിയാ നേതൃത്വത്തിൻ്റെ നിർദ്ദേശം അവഗണിച്ചതിന് കൂടുതൽ നടപടിയുണ്ടാകുമെന്ന് അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി…

Read More

മനാമ: ലോക യുവ ജന സംഘം (ദി വേൾഡ് യൂത്ത് ഗ്രൂപ്പ്) കൗൺസിൽ ഡയറക്ടർ ആയി ബഹ്‌റൈൻ വ്യവസായി മുഹമ്മദ് മൻസൂർ തിരഞ്ഞെടുക്കപ്പെട്ടു.വിവര സാങ്കേതിക വിദ്യ, ഊർജ്ജം, എണ്ണ, വാതകം, കായികം, സീഡ് ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ മേഖലകളിലായി ഒട്ടേറെ സ്ഥാപനങ്ങൾ ഉള്ള സാറ ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഓ യും ആയ മൻസൂർ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം കൂടിയാണ്. 2019 ൽ സ്ഥാപിക്കപ്പെട്ട ലോക യുവ ജന കൂട്ടായ്മ യുവ നേതാക്കൾ, നയതന്ത്രജ്ഞർ, പാർലമെന്റംഗങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങി തിരഞ്ഞെടുക്കപെട്ടവരുടെ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു സംഘമാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ സംരംഭങ്ങളെ പിന്താങ്ങുന്നതിലൂടെ ആഗോള യുവ സമൂഹത്തിനു മതിയായ ബോധ വൽക്കരണവും പ്രോത്സാഹനവും നൽകി ഐക്യ രാഷ്ട്ര സംഘടനയുടെ പ്രവർത്തന മണ്ഡലങ്ങളിൽ വരുന്ന സാമൂഹിക രാഷ്ട്രീയ മേഖലകളിൽ അവരെ വ്യാപൃതരാക്കുക എന്നതാണ് സംഘടനയുടെ ലക്‌ഷ്യം. യു.എൻ, അതിന്റെ വിത്യസ്ത ഏജൻസികൾ എന്നിവയിൽ നിന്നും വിഭിന്നമായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട…

Read More

മനാമ: ബഹ്‌റൈനിൽ സമഗ്ര ഗതാഗതനയം ആവിഷ്​കരിച്ച​ശേഷം റോഡപകടങ്ങളും അപകടങ്ങളെത്തുടർന്ന്​ പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും 60% കുറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക്, ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവാഹാബ് അൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. 2015ലാണ്​ രാജ്യത്ത്​ സമഗ്ര ഗതാഗതനയം ആവിഷ്​കരിച്ചത്​. കഴിഞ്ഞ വർഷം മുതൽ ഈ വർഷം ആഗസ്​റ്റ്​ വരെ ഇത് 25 ശതമാനം കുറഞ്ഞു. മേഖലയിൽ ഏറ്റവും കുറവ് ​ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതിലൂടെ സാധിച്ചു. സൽമാൻ സിറ്റി, ഈസ്റ്റ് അൽ ഹിദ്ദ്, ഖലീഫ സിറ്റി, ഇൻവെസ്റ്റ്മെന്റ് ദ്വീപുകൾ എന്നിവയുൾപ്പെടെ നഗര വികസനത്തിന്റെ ഭാഗമായി കനത്ത ഗതാഗതവും പുതിയ നഗരങ്ങളുടെ നിർമ്മാണവും വാഹനങ്ങളുടെ എണ്ണത്തിൽ 21% വർദ്ധനവും ഉണ്ടായിരുന്നിട്ടും അത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ട്രാഫിക് സംവിധാനം, സ്​മാർട്ട്​സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗതനിയന്ത്രണം, നിയമനിർവഹണം, മൊബൈൽ പട്രോളിങ്​, അപകട സാധ്യത സ്​ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കൽ എന്നിവ അപകടങ്ങൾ…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ  ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ചെയർമാൻ പ്രിൻസ് നടരാജൻ, ആർ ജെ.  ഷിബു മലയിൽ എന്നിവർ  വിശിഷ്ടാതിഥികളായിരുന്നു.  ഏരിയ സെക്രെട്ടറി ബോജി രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ ഉത്‌ഘാടനം ചെയ്തു.   കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ്, ഏരിയ വൈ. പ്രെസിഡന്റ്റ് കൃഷ്ണകുമാർ  എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ ജോ. സെക്രട്ടറി തോമസ് ബി.കെ  സ്വാഗതവും,  ഏരിയ ട്രെഷറർ ഷിനു താജുദ്ദീൻ നന്ദിയും പറഞ്ഞു. ചെണ്ടമേളവും, പുലിക്കളിയും , മാവേലി മന്നനും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി…

Read More

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) അമേരിക്ക നോർത്തേൺ റീജിയൺ സഹായത്താൽ നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ പി രാജൻ നിർവഹിച്ചു. ബഹുമാനപ്പെട്ട മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഡോ : ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോ ഓർഡിനേറ്റർ ബിജു കെ തോമസ്, സംസ്ഥാന സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ , ജോയിന്റ് സെക്രട്ടറി സൺ റഹീം ട്രഷറർ ഉദയകുമാർ, വൈസ് പ്രസിഡൻ്റ് പി.ജയൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നജീബ്, ഹുസൈൻ എന്നിവർ പങ്കെടുത്തു . ഫോണുകൾ സ്പോൺസർ ചെയ്ത ഷാജി രാമപുരം കോർഡിനേറ്ററായുള്ള അമേരിക്ക നോർത്തേൺ റീജിയൻ കമ്മിറ്റിക്കു ഗ്ലോബൽ നേതാക്കൾ പ്രത്യേകം നന്ദി പറഞ്ഞു. പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സൂം ഫ്ലാറ്റ്‌ഫോം…

Read More

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന നമ്പറിന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മന്ത്രിമാരായ ആന്റണിരാജു, ജി ആര്‍ അനില്‍ ഉള്‍പ്പെടെയുള്ളവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്. 12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യില്‍ ലഭിക്കുക. രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില. TA, TB,…

Read More

ആലപ്പുഴ: ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ മനുഷ്യന്റേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് അസ്ഥികൂടം. ഇതിന്റെ പഴക്കം എത്രയാണെന്ന് വ്യക്തമല്ല. ഫൊറൻസിക് പരിശോധനയ്‌ക്കു ശേഷമേ കൂടുതൽ വ്യക്തത വരൂ എന്ന് പോലിസ് പറഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More

പാരിസ്: അമേരിക്കയുടേയും ആസ്‌ട്രേലിയയുടേയും ബ്രിട്ടന്റേയും ത്രിരാഷ്ട്ര ഉടമ്പടിയിൽ പ്രതിഷേധിച്ച് കടുത്ത നിലപാടുകളുമായി ഫ്രാൻസ്. ഇതിന്റെ ഭാഗമായി യു.എസ്,​ ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഫ്രാൻസ് സ്ഥാനപതികളെ തിരിച്ചു വിളിച്ചു. പുതിയ ത്രിരാഷ്ട്ര കരാറിനെ തുടർന്ന് അമേരിക്ക ആസ്ട്രേലിയയ്ക്ക് ആണവ ശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ കൈമാറും. പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ആസ്‌ട്രേലിയ പിൻമാറിയത് നിരാശാജനകമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു. മറ്റു മേഖലകളിൽ ആസ്‌ട്രേലിയയുമായി നടത്തുന്ന സഹകരണത്തെക്കുറിച്ചും പുനരാലോചിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രാൻസിനെ അറിയിക്കാതെ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ഇടപാട് നടത്തിയ രീതിയെക്കുറിച്ച് രോഷാകുലനായ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വാഷിംഗ്ടണും ലണ്ടനുമായുള്ള കരാർ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രഞ്ച് നിർമ്മിത, പരമ്പരാഗതമായി പ്രവർത്തിക്കുന്ന അന്തർവാഹിനികൾ വാങ്ങാനുള്ള 66 ബില്യൺ ഡോളറിന്റെ കരാർ ഓസ്ട്രേലിയ റദ്ദാക്കി. അതേ…

Read More

ഡാളസ് : ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പിക്‌നിക് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2ന് കേരള അസോസിയേഷന്‍ പരിസരത്തുവച്ചായിരിക്കും പിക്‌നിക്. പിക്‌നിക്കിനോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും മനസ്സിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ , കാന്താരി, കപ്പ , ഹോട്ടഡോഗ് തുടങ്ങി നിരവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിലധികം മെമ്പര്‍മാരുള്ള അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും പിക്‌നിക്കില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍, സെക്രട്ടറി പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പിക്‌നിക് നടത്താനായില്ല. ഈ വര്‍ഷം പരമാവധി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതെന്നു സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡാനിയേല്‍ കുന്നേല്‍ 469 274 3456, പ്രദീപ് നാഗനൂലില്‍ 469 449 1905.

Read More