Author: staradmin

ചെന്നൈ : കർഷക നിയമം പിൻവലിച്ചത് പോലെ ജനദ്രോഹ നിയമമായ സി എ എയും കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി പറഞ്ഞു. ചെന്നൈയിൽ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ചുട്ടെടുത്ത ജനവിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിക്കാൻ മോദി തയ്യാറാകണം. അല്ലെങ്കിൽ കൂടുതൽ ജനകീയ സമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ടാണ് ബിജെപി വർഗ്ഗീയത രാഷ്ട്രീയ വിഷയമാക്കുന്നത്. അതിനെ വർഗീയതകൊണ്ടു തന്നെ നേരിടുന്നത് പ്രതിപക്ഷ പാർട്ടികളുടെ നയവ്യതിയാനമാണ്. ഇത് രാജ്യത്തിന് കൂടുതൽ അപകടകരമാണ്. യുപിയിൽ യോഗി ശ്രീരാമൻ്റെ പ്രതിമ സ്ഥാപിക്കുമ്പോൾ അഖിലേഷ് പരശുരാമൻ്റെ പ്രതിമ സ്ഥാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പശുവിന് ശീതീകരിച്ച ആംബുലൻസുകളും ആശുപത്രികളും നിർമ്മിക്കുമ്പോൾമനുഷ്യനു വേണ്ടി ആതുരാലയങ്ങളോ വിദ്യാലയങ്ങളോ നിർമ്മിക്കണമെന്ന ചർച്ച പോലും രാജ്യത്ത് നടക്കുന്നില്ല. പൊതു ജനസേവനങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറുകയും…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,88,979 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,83,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5050 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 333 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 54,091 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19…

Read More

അ​മ​രാ​വ​തി: പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ. തി​രു​പ്പ​തി​ക്ക് സ​മീ​പ​മു​ള്ള റ​യ​ല ചെ​രി​വ് ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലു​തും 500 വ​ർ​ഷം പ​ഴ​ക്കം ചെ​ന്ന​തു​മാ​യ ജ​ല​സം​ഭ​ര​ണി​യാ​ണി​ത്. ജ​ല​സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും വെ​ള്ളം ചോ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു 20 ഗ്രാ​മ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. വ്യോ​മ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്. https://youtu.be/NrOsrbqUFxg ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്കം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​പി‌​എ​സ് നെ​ല്ലൂ​ർ ജി​ല്ല​യി​ലെ സോ​മ​ശി​ല അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ക്യു​സെ​ക്‌​സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ച​ത്.

Read More

കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്. ഭക്ഷ്യയോഗ്യമായ ശര്‍ക്കരയല്ല പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും പരാതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വവും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രസാദനിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കുന്നത്. വിദേശത്തേക്ക് അയക്കുന്ന കാരണം കൊണ്ടാണ് ചില ശര്‍ക്കരയ്ക്ക് മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിരുന്നത്. അല്ലാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നും ശബരിമലയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി കൂടുതല്‍ റിപ്പോര്‍ട്ട് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി വിശദീകരണം തേടിയത്. ശബരിമലയിലെ പ്രസാദവിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫര്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ലഭ്യമാണ്. രോഗികള്‍ക്ക് വീട്ടിലിരുന്നുതന്നെ ഡോക്ടറെ വീഡിയോകോള്‍ മുഖേന കണ്ട് ചികിത്സ തേടുന്നതിനുള്ള ടെലിമെഡിസിന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലായി 50 ആശുപത്രികളിലെ ഇ ഹെല്‍ത്ത് സംവിധാനം, എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍, ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനല്‍ ഇമേജ് ക്വാളിറ്റി അസെസ്‌മെന്റ് & ഫീഡ്ബാക്ക് ജനറേഷന്‍, ബ്ലഡ് ബാഗ് ട്രെയ്‌സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങള്‍,…

Read More

കോഴിക്കോട് : ബിജെപി പ്രവർത്തകൻ ഷാജിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ അറസ്റ്റിൽ. 2019 ഒക്ടോബറിലായിരുന്നു സംഭവം. രാത്രി ഷാജിയുടെ ഓട്ടോയിൽ യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്തുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷാജിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷമാണ് ഷാജി ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അക്രമി സംഘത്തിലെ പ്രധാനിയാണ് അൻസാർ. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. സംഭവത്തിൽ കഴിഞ്ഞ വർഷം രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേവായൂർ പോലീസ് ആണ് അൻസാറിനെ അറസ്റ്റ് ചെയ്തത്.

Read More

പാലക്കാട് : മലമ്പുഴയിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മന്തക്കാട് കവലയിൽ രാത്രി എട്ടു മണിയോടെയാണ് തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തീപിടിച്ചത്. കാറിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. മലമ്പുഴ അണക്കെട്ട് ഉദ്യാനം സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഹോണ്ട മൊബിലിയോ കാറിന് തീപ്പിടിച്ചത്. കാറിനു പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വച്ചാണ് വാഹനം നിർത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപ്പടർന്നത്. കാറിന്റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.

Read More

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് തമിഴാനാടിന്റെ വാദം. https://youtu.be/XFgi_6Z0ueY എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന് കേരളം ആവശ്യപ്പെടും. അതേസമയം അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മേല്‍നോട്ട സമിതി നിശ്ചയിച്ച പ്രകാരം തല്‍ക്കാലം ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അണക്കെട്ടിനെ സംബന്ധിച്ച്‌ കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Read More

തിരുവനന്തപുരം: ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആന്ധ്രയില്‍ നിന്ന് കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും. https://youtu.be/LHpQHON_H8g രാത്രി എട്ട് മുപ്പഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്. ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കുഞ്ഞ് കേരളത്തിലേക്ക് എത്തുന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്‍റെയും അജിത്തിന്‍റെയും സാമ്ബിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡി.എന്‍.എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.

Read More

തിരുവല്ല: മാതാവിൻറെ നഗ്ന ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാന്നി സ്വദേശിയായ സാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 52 വയസുകാരനാണ്. പെരുംതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന നാലുകോടി സ്വദേശിനിയായ മകൾ സ്മിത നൽകിയ പരാതിയിലാണ് അറസ്റ്റ്. മുബൈയിലെ വാപിയിൽ സ്മിതയുടെ മാതാവും അറസ്റ്റിലായ സാജനും അടുത്തടുത്ത വീടുകളിൽ വർഷങ്ങൾക്ക് മുമ്പ് താമസിച്ചിരുന്നു. അന്ന് പകർത്തിയ ചിത്രങ്ങളാണ് മകൾ അടക്കമുള്ള ബന്ധുക്കൾക്ക്പ്രതി അയച്ചു നൽകിയത്. പണം നൽകിയില്ലെങ്കിൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന സാജന്റെ ഭീഷണിയെ തുടർന്നാണ് സ്മിത തിരുവല്ല പൊലീസിൽ പരാതി നൽകിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More