- സാന്‍ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്‍ക്ക് ഒന്നാം സ്ഥാനം
- സല്‍മാബാദില്‍ ഗോഡൗണില്‍ തീപിടിത്തം
- ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍
- ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ഇസ്രായേല്‍- ഇറാന് സംഘര്‍ഷം: ബഹ്റൈന്‍ രാജാവ് ഡിഫന്‍സ് കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി
- ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം: ഗള്‍ഫ് എയര്‍ ഇറാഖിലേക്കും ജോര്‍ദാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
Author: staradmin
ജയ്പൂർ: രാജസ്ഥാനിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ. രാജസ്ഥാനിലെ ഹാനുമൻഘട്ടിലെ അതിവേഗ കോടതിയാണ് 74 ദിവസത്തിനുളളിൽ ശിക്ഷ വിധിച്ചത്. സെപ്തംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധവയായ 60 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. 19 വയസുളള മാണ്ഡ്യ എന്ന് വിളിക്കുന്ന സുരേന്ദ്ര ആയിരുന്നു കേസിലെ പ്രതി. ഇരുവരും മുൻപരിചയമുളളവരാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് കേസിൽ നിർണായകമായതെന്ന് പോലീസ് സൂപ്രണ്ട് പ്രീതി ജയിൻ പറഞ്ഞു. സാങ്കേതിക തെളിവുകളുടെയും മറ്റ് മൊഴികളുടെയും അടിസ്ഥാനത്തിലാണ് മാണ്ഡ്യയെ കസ്റ്റഡിയിലെടുത്തത്. ഏഴ് ദിവസത്തിനുളളിൽ അന്വേഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വേഗത്തിലുളള വിചാരണയ്‌ക്ക് ഇതും നിർണായകമായി.
സുരേഷ്ഗോപി നായകനായ ചിത്രം കാവൽ കഴിനാജ് ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘നന്ദി!! തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്..എനിക്ക് കാവലായതിന്’, സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. മികച്ച പ്രതികരണമാണ് കാവൽ തിയേറ്ററുകളിൽ നിന്ന് നേടുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആണ് സിനിമ എന്ന് പലരും അഭിപ്രായപ്പെടുന്നു. നിധിന്‍ രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ്…
മുംബൈ: മഹാരാഷ്ട്രയിലെ കുർളയിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എച്ച്ഡിഐഎൽ കോളനിയിലുള്ള കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതി ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. https://twitter.com/i/status/1464505489165746183 വ്യാഴാഴ്ച വൈകീട്ട് ചില ആൺകുട്ടികൾ വീഡിയോ ചിത്രീകരിക്കാനായി ഈ കെട്ടിടത്തിൽ എത്തിയിരുന്നു. ഇവരാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ പൊലീസിനെ വിവരമറിയിച്ചതാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രണയ് അശോക് പറഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം. യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. എന്നാൽ ഇത് 2015-16 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ്രമേശ് ചെന്നിത്തല പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കുവാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും എടുത്ത നടപടികളും ലോക ശ്രദ്ധ നേടിയവയാണ്. പക്ഷേ ഇന്നും ഇതാണോ സ്ഥിതി എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് നിലവിലെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോ എന്നുള്ളത് സംശയമെന്നും രമേശ് ചെന്നിത്തല ഫേസ് ബുക്കിൽ കുറിച്ചു.
നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
മനാമ : സയൻസ് ഇന്ത്യാ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹറിൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ബഹറിൻ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇജാസ് അഹമ്മദ് ഖാൻ ഫലപ്രഖ്യാപനം നടത്തി. മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ ശാസ്ത്ര പ്രതിഭ പരീക്ഷ നടന്നത്. ബഹറിനിലെ എട്ട് സ്‌കൂളുകളിൽനിന്നുമായി 11500 കുട്ടികൾ രെജിസ്റ്റർ ചെയ്ത പരീക്ഷയിൽ 1759 കുട്ടികൾ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടി. അതിൽ നിന്നും 88 കുട്ടികളാണ് അവസാന ഘട്ട പരീക്ഷയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത് . ഇവരിൽ നിന്നും ഓരോ ഗ്രെയിഡിലെയും ഏറ്റവും ഉയർന്ന മാർക്ക് നേടിയ രണ്ടു കുട്ടികളെ വീതം ശാസ്ത്ര പ്രതിഭയായി പ്രഖ്യാപിച്ചു. ഒക്ടോബർ 29 നും നവംബർ 12 നും നടന്ന രണ്ടു ഘട്ടങ്ങളും ഓൺലൈനായിട്ടാണ് നടന്നത് നവംബർ 20 നു നടന്ന അവസാന ഘട്ട പരീക്ഷ ഏഷ്യൻ സ്‌കൂളിൽ വെച്ച്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,347 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4805 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 49,459 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19…
കൊച്ചി: ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നീ മൂന്ന് സിനിമ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ആദായനികുതി വകുപ്പിൻ്റെ ടിഡിഎസ് വിഭാഗമാണ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിക്കുന്നത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുവെന്നാണ് സൂചന. നിർമ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന.
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു തീരുമാനമാണിത്.
തിരുവനന്തപുരം: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു. നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്. 2021 ഒക്‌ടോബർ 07 മുതലാണ് , കൊവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾക്കിടെ തിരക്ക് കുറയക്കാൻ ഉയർന്ന നിരക്കിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വിതരണം ചെയ്തത്. നിരക്ക് കുറച്ചാലും , യാത്രക്കാർ മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകൾ ശുചീകരിച്ചും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അറിയിച്ചു.