Author: staradmin

ആലപ്പുഴ : ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. വെള്ളകിണര്‍ സ്വദേശി സിനു ആണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറിയാണ് സിനു. സിനു കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിടിയിലായ അനൂപ്, അഫ്‌റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

Read More

ലഖ്‌നൗ: ഉത്തർ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര – ഭക്ഷ്യ സംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്തു. https://youtu.be/O4iqTgMcarE ലോകോത്തര നിലവാരമുള്ള സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ കൈത്താങ്ങായി മാറുമെന്ന് എം എ യൂസഫലി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരിച്ചു. പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടണ്‍ പഴങ്ങളും-പച്ചക്കറികളുംകയറ്റുമതി ചെയ്യാനും, ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനതം സജ്ജമാകുന്ന…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയുടെ ഭാര്യാമാതാവും, പരേതനായ ഒരുമനയൂർ മുത്തമാവ് VK. മൊയ്തുണ്ണി ഹാജിയുടെ പത്നിയുമായ കയ്യുമ്മ ഹജ്ജുമ്മ ഇന്നലെ മരണപ്പെട്ടു. 88 വയസായിരുന്നു. ഖബറടക്കം ഇന്ന് ഒരുമനയൂർ തൈക്കടവ് ജുമാഅത്ത് ഖബറിസ്ഥാനിൽ നടന്നു.

Read More

പെന്‍സില്‍വാനിയ: വിളക്കുകള്‍ തൂക്കി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് തീ പിടിച്ച് പെന്‍സില്‍വാനിയയിലെ ക്വാക്കര്‍ടൗണില്‍ ഒരു കുടുംബത്തിലെ അച്ഛനും രണ്ട് ആണ്‍മക്കളുമാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 41 കാരനായ എറിക് കിംഗ്, മക്കളായ പതിനൊന്നു വയസ്സുകാരന്‍ ലിയാം, എട്ടു വയസ്സുകാരന്‍ പാട്രിക്ക് എന്നിവരാണ് വെന്തു മരിച്ചത്. ഇവരുടെ വീട്ടിലെ രണ്ട് നായക്കുട്ടികളും തീയില്‍ കൊല്ലപ്പെട്ടു. വീടിനു മുന്‍പിലെ വലിയ മരത്തില്‍ വിളക്കുകള്‍ തൂങ്ങിയിരുന്നു. ഈ വിളക്കുകളില്‍ നിന്ന് മരത്തിന് തീ പിടിക്കുകയും പിന്നീട് വീട്ടിലേക്ക് തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. എറികിന്റെ ഭാര്യയും മൂത്ത മകനും അപകടം കൂടാതെ രക്ഷപ്പെട്ടു. എറികിന്റെ വീടും അതിനോട് ചേര്‍ന്നുള്ള മറ്റു രണ്ടു വീടുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു.

Read More

ഫ്‌ളോറിഡ: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികകച്ചവടത്തിന് കടത്താന്‍ ശ്രമിച്ച കേസില്‍ ഫ്‌ളോറിഡക്കാരായ പുരുഷനും സ്ത്രീയും അറസ്റ്റില്‍. പെൺകുട്ടിയെ ടക്സാസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് ലൈംഗിക ബന്ധത്തിന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് 43കാരിയായ അഡ്രിയന്‍ ക്ലീന്‍, ഇരുപതുകാരനായ ബുഫോര്‍ഡ് ഹോക്‌സേ എന്നിവരാണ് അറസ്റ്റിലായത്. ബാലപീഡനം, നിയമാനുസൃതമായ ബലാത്സംഗം, അസഭ്യമായ ആവശ്യങ്ങള്‍ക്കായി കുട്ടിയെ വശീകരിക്കല്‍, ചൈല്‍ഡ് പോണോഗ്രാഫി തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read More

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ വംശജൻ അശ്വിൻ വാസനെ നിയമിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയർ എറിക്ക് ആഡംസാണ് അശ്വിനെ നിയമിച്ചത്. കോവിഡ് സംബന്ധിച്ച നയങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വവും അശ്വിന് നൽകിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് 20 വർഷമായി സേവനം ചെയ്യുന്ന അശ്വിൻ, അടുത്ത വർഷം മാർച്ചില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.

Read More

ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവയെന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ അമ്പത്തെട്ടാമത് ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി രണ്ടാം തീയതി ഞായറാഴ്ച നടക്കും. ഓര്‍ത്തഡോക്‌സ് സഭയുടെ ബെംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മുഖ്യ കാര്‍മികനായിരിക്കും. 9 മണിക്ക് പ്രഭാത നമസ്‌കാരം, 10-ന് വിശുദ്ധ കുര്‍ബാന, ധൂപ പ്രാർഥന, അനുസ്മരണ യോഗം, കൈമുത്ത്, ശ്രാദ്ധ സദ്യ എന്നിവയുണ്ടായിരിക്കും.

Read More

ഡബ്ലിന്‍:പതിവ് തെറ്റിക്കാതെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്താവളം തന്നെ അടച്ചിട്ട് ഇന്നലെ അവധി ആഘോഷിച്ചു. ക്രിസ്തുമസ് ദിനം ജീവനക്കാര്‍ക്ക് തിരുപ്പിറവി ആഘോഷത്തിനായി അവധി നല്‍കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ വിമാനത്താവളം.സുരക്ഷാ ജീവനക്കാരക്കടമുള്ളവര്‍ ഇന്നലെ അവധിയിലായിരുന്നു. ക്രിസ്മസ് ആഴ്ചയില്‍ മാത്രം സാധാരണയായി നാല് ലക്ഷത്തോളം പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ ഉപയോഗിക്കുന്നത്. വര്‍ഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെങ്കിലും ക്രിസ്മസിന് മാത്രമാണ് അവധി ആഘോഷം.

Read More

ഡാലസ്: അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവില്‍ ഒരടിപോലും മുമ്പോട്ടു പോകാന്‍ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ ഏതെന്നു കാണിച്ചുകൊടുക്കുന്നതിനും പിതാവായ ദൈവം ലോകത്തിനു നല്‍കിയ വിലമതിക്കാനാകാത്ത സമ്മാനമാണു മിശിഹായായ യേശുക്രിസ്തുവെന്നു നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലിക്‌സിനോസ് പറഞ്ഞു.  ഡാലസ് സെന്റ്.പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ക്രിസ്സ്മസ് കരോള്‍ പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു തിരുമേനി. നമ്മുടെ ജീവിതപാതയില്‍ തന്റെ രക്ഷയുടെ സന്തോഷ കിരണങ്ങള്‍ വിതറുന്നതിനായി 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് സാക്ഷാല്‍ വെളിച്ചമായ യേശു ഈ പാപലോകത്തെ സന്ദര്‍ശിച്ച മഹാസംഭവത്തെ കുറിച്ച് ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാം. അനുതാപത്തോടും വിനയത്തോടും ഭക്ത്യാദരവോടും കൂടെ യേശുനാഥന്റെ മുമ്പില്‍ വണങ്ങുന്നവര്‍ക്ക് അവനെ രക്ഷകനും കര്‍ത്താവുമായി അംഗീകരിക്കുന്നവര്‍ക്ക് ഭൗമികമായ അന്ധകാരത്തെ എന്നെന്നേക്കുമായി തുടച്ചുമാറ്റുന്ന ജീവന്റെ പ്രകാശത്തില്‍ നടക്കുവാന്‍ കഴിയുമെന്നും തിരുമേനി ഓര്‍മിപ്പിച്ചു. ക്രിസ്തുവിന്റെ പ്രകാശം വെളിപ്പെടുമ്പോള്‍ പാപത്തിന്റെ അന്ധകാരം പിന്‍മാറുമെന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.  ജോണ്‍ തോമസ്…

Read More

ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, സന്ദേശങ്ങൾ കൈമാറിയും,  സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും  പ്രതീകമായി നക്ഷത്രവിളക്കുകളും , ദീപാലങ്കാരങ്ങളും, സമ്മാനങ്ങളൊരുക്കിയും, ക്രിസ്തുമസ്സിനെയും പുതുവർഷത്തേയും  വരവേൽക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം  സാമ്പത്തികമായും, ആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം പോയ വർഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചവരിൽ പലരും ഇന്നില്ല. അവർ പങ്കുവെച്ച നല്ല നിമിഷങ്ങളും, സ്നേഹവും, കരുതലും ഓർത്തു വെക്കാനും, അവർക്ക് നിത്യശാന്തി നേരുവാനും ഈ സമയത്തെ ചേർത്തുവെക്കട്ടെ. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് കാലം നാമോരോരുത്തർക്കും ഉണ്ടാകട്ടെയെന്നും, കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടാനും ഈ ക്രിസ്തുമസിനു കഴിയട്ടെ എന്നും ഫോമാ ആശംസിക്കുന്നു. ഒരു മഹത് വ്യക്തി പറഞ്ഞതുപോലെ നിങ്ങൾക്ക് സൗന്ദര്യം കാണാൻ കഴിയുന്നുവെങ്കിൽ, അത് നിങ്ങളുടെ ഉള്ളിൽ സൗന്ദര്യം വഹിക്കുന്നതിനാലാണ്. ഓരോരുത്തരും അവരവരുടെ പ്രതിബിംബം കാണുന്ന ഒരു കണ്ണാടി പോലെയാണ് ലോകം. നമുക്ക് നമ്മുടെ ഉള്ളിലെ സ്നേഹം കാണുവാനും, അത് ലോകത്തിലെ സകല ചരാചരങ്ങൽക്കും പകർന്നു നൽകുവാനും നമുക്ക് കഴിയട്ടെ. ലോകം എല്ലാ ജീവജാലങ്ങൾക്കുമുള്ള ഇടമായി മാറാൻ കഴിയട്ടെ. എല്ലാവർക്കും  ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ്…

Read More