Author: staradmin

ദുബായ്: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇലെത്തിയ മുഖ്യമന്ത്രി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായുള്ള കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. https://youtu.be/J8pMi_sfn3o യുഎഇ സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലകയിലെയും നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്‌തു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സിറ്റിയിലെ നാല്പത്തി ഒന്നാം നിലയിലെ സാമ്പത്തിക വകുപ്പ് കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ ഊഷ്മളമായ സ്വീകരിച്ച യുഎഇ സാമ്പത്തിക മന്ത്രി, യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി അറിയിച്ചു. യുഎഇയില്‍ പുതുതായി രണ്ട് ലക്ഷത്തോളം തൊഴിലുകളാണ് സൃഷ്ടിക്കപെടാന്‍ പോകുന്നതെന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി,…

Read More

തിരുവനന്തപുരം: ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്‌ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്ഹെൽത്ത്. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്. ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് SBI, NCLT യെ സമീപിക്കുകയുംമേല്പറഞ്ഞ ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു അപ്പുലേറ്റ് ബോഡിയായ NCLT മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിച്ചിരിക്കുകയുമാണ്. ഈ വസ്തുത കണക്കിലെടുക്കാതെ NCLT യുടെ കൊച്ചിൻ ട്രിബ്യുണൽ ഈ തുക ഡോ. എം.ഐ.സഹദുള്ളയിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ…

Read More

മീഡിയവണിന്‍റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍റെ വിശദാംശങ്ങള്‍ മീഡിയാവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. https://youtu.be/oF8cvWSQv2U ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ പൂര്‍ണനടപടികള്‍ക്കു ശേഷം മീഡിയാവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേക്ഷണം ഇവിടെ നിര്‍ത്തുന്നുവെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അറിയിപ്പ് നൽകി. ഇതിന് മുൻപ് 2020 ൽ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൽ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ആണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ റിമാന്‍ഡില്‍. കൊല്ലം സ്വദേശി ടോം തോമസ് (24), കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി (25) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഫെബിന്‍ റാഫി ശനിയാഴ്ച വൈകിട്ട് ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിന് ശേഷം പിടിയിലായി. വെള്ളിമാട്കുന്ന് ലോകോളേജിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ലോക്കപ്പിനോട് ചേര്‍ന്ന് വനിതാ പൊലീസിനായി വിശ്രമമുറിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇതിനോട് ചേര്‍ന്ന് നിന്ന ഫെബിന്‍ നിര്‍മാണം പകുതിയായ ഭിത്തിക്ക് മുകളിലൂടെ എടുത്ത് ചാടുകയായിരുന്നു. ബംഗളൂരുവില്‍ ട്രെയിനിറങ്ങിയ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ഹോട്ടലില്‍ എത്തിച്ചെന്നും മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവാക്കള്‍ക്കെതിരായ കേസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Read More

കോഴിക്കോട്: വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികളും ബാംഗ്ലുരിലെന്ന് സൂചന. ഇതനുസരിച്ച് അന്വേഷണ സംഘം ബാംഗ്ലുരിവിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തു. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോമില്‍ എത്തി. സുരക്ഷാ വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. മാധ്യമവാര്‍ത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

Read More

കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച മുതലാണ് കാണാതായത്. ആറ് പേരും ഒരുമിച്ച് കെട്ടിടത്തിന് മേല്‍ കോണിവെച്ച് ഇറങ്ങിപ്പോയതായിട്ടാണ് പ്രാഥമിക നിഗമനം. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചില്‍ഡ്രന്‍സ് ഹോമില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടുമില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിശങ്കർ ശുക്ല പൊതികൾ വിതരണം ചെയ്ത് ഉദ്ഘാടനം നടത്തിയ ചടങ്ങിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജന. സെക്രട്ടറി ജയേഷ് വി.കെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിൻറ് സെക്രട്ടറി ജിതേഷ്, ചാരിറ്റിവിംഗ് കൺവീനർ ശശി അക്കരാൽ, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര ,മുഹമ്മദ് നിദാൻ, ഷെരീഫ് ഭക്ഷണം സ്പോൺസർ ചെയ്ത വേണാട് റെസ്റ്റോറൻ്റ് എം.ഡി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. അൽ ഗാനാ ഗ്രൂപ്പിനും, ജോസ്, സുരേഷ് എന്നിവർക്കും ഫുഡ് സ്പോൺസറായ വേണാട് റസ്റ്റോറൻ്റിനും കെ.പി.എഫ്. പ്രസിഡണ്ട് നന്ദി അറിയിച്ചു.

Read More

മനാമ: ഭാരതത്തിൻറെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ സീറോ മലബാർ സൊസൈററി സമുചിതമായി ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ സൊസൈറ്റി പ്രസിഡൻറ് ചാൾസ് ആലുക്ക ദേശീയ പതാക ഉയർത്തി. ഫാസിസവും വർഗീയതയും സംഘടിത ശക്തികളായി വളരുമ്പോൾ ജനാധിപത്യത്തിൻറേയും മതേതരത്വത്തിൻറേയും കാവൽക്കാരാകാൻ ഉത്തരവാദിത്വബോധത്തോടെ സ്വയം പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പള്ളി പറഞ്ഞു. അഹിംസയും സഹിഷ്ണുതയും ബഹുസ്വരതയും ആണ് ഇന്ത്യയുടെ ആത്മാവ് എന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനിപോൾ അഭിപ്രായപ്പെട്ടു. നെഹ്റുവും, മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കാഴ്ചവെച്ച ആത്മാർത്ഥവും ശക്തവുമായ പ്രവർത്തന ശൈലി പുതുയതലമുറ മാതൃകയാക്കേണ്ടതുണ്ടെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉർവത്ത് ഭാരവാഹികളായ മോൻസി മാത്യു, ജോയ് എലുവത്തിങ്കൽ, അലക്സ് സ്കറിയാ, റൂസ്സോ, കോട്ടയം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു എബ്രഹാം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ…

Read More

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സംയുക്​ത സമിതി യോഗത്തിൽ പള്ളികളിലെ കോവിഡ്​ നിയന്ത്രണങ്ങളിൽ പുതിയ തീരുമാനമെടുത്തു. കോവിഡ്​ പ്രതിരോധ സമിതിയും ഇസ്​ലാമിക കാര്യ സുപ്രീം കൗൺസിലും ചർച്ച ചെയ്​ത നിർദേശത്തിലാണ് സംയുക്​ത സമിതി അംഗീകാരം നൽകിയത്. നേരത്തെയുള്ളത്​ പോലെ തന്നെ നമസ്​കാരം നിർവഹിക്കാൻ ഇനി മുതൽ സാധിക്കും. പച്ച, മഞ്ഞ ഷീൽഡുള്ളവർക്ക്​ പള്ളിയിൽ എത്താം​. സാമൂഹിക അകലം പാലിക്കേണ്ടതില്ലായെങ്കിലും എന്നാൽ മാസ്​ക്​ നിർബന്ധമായും ധരിച്ചിരിക്കണം. മഞ്ഞ ഷീൽഡുള്ളവർ സ്വന്തമായി നമസ്​കാര പടം കൊണ്ടു ​വരേണ്ടതുണ്ട്​. പച്ച ഷീൽഡുള്ളവർക്ക്​ ഇത്​ നിർബന്ധമില്ല. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നമസ്​കാരത്തിന്​ ശേഷം ഖുർആൻ പാരായണം ചെയ്യുന്നതിന് തടസമില്ല. പള്ളികളുടെ പുറം ഭാഗങ്ങളിൽ പച്ച ഷീൽഡുള്ളവർക്കും മഞ്ഞ ഷീൽഡുള്ളവർക്കുമെല്ലാം നമസ്​കാരം നിർവഹിക്കാവുന്നതാണ്​.

Read More

ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനി ഈ മാസം 27നു ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ അന്തിമ വരവുചെലവ് കണക്ക് ഇന്നലെ എയർ ഇന്ത്യ ടാറ്റയ്ക്കു കൈമാറി. കണക്കുകളുടെ പരിശോധന നാളെയ്ക്കകം പൂർത്തിയാക്കും. https://youtu.be/iZ-TtBxRaBc എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ 100 % ഓഹരികളും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (സാറ്റ്സ്) 50 ശതമാനവുമാണ് ടാറ്റ ഏറ്റെടുക്കുക. കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യയുടെ ലേല നടപടികളിൽ 18,000 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ചാണു ടാറ്റ ഒന്നാമതെത്തിയത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറും.

Read More