Author: staradmin

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികൂല പ്രതികരണങ്ങൾ നടക്കുകയാണ്. ഇതിനിടെ അവാർഡിനെതിരെ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ രംഗത്തെത്തി. ‘സംസ്ഥാന ചലച്ചിത്ര അവാഡുകൾ വേണ്ടപ്പെട്ടവർക്ക് ഭംഗിയായി വീതിച്ച് നൽകിയവർക്ക് നല്ല നമസ്കാരം🙏’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

Read More

മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ 27 മെയ്2022 നു മുഹറഖിലുള്ള കിംഗ് അഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചു സംഘടിപ്പിച്ച ബ്ലഡ് ഡൊന്നേഷൻ ക്യാമ്പിൽ “രക്തദാനം മഹാദാനം” എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സംഗമം മെമ്പർമാരും, മറ്റു സുഹൃത്തുക്കളും , വനിതാ അംഗങ്ങൾ ഉൾപ്പെടെ അറുപതോളം പേർ പങ്കെടുക്കുകയുണ്ടായി. സെക്രട്ടറി വിജയൻ, ജോയിന്റ് സെക്രട്ടറി ശശികുമാർ , വൈസ് പ്രസിഡണ്ട് ദിലീപ് പത്മനാഭൻ , വൈസ് ചെയർമാൻ ദിലീപ് , ലേഡിസ് വിങ് കൺവീനർ രാജലക്ഷ്മി , അംഗങ്ങളായ നിത പ്രശാന്ത് , നീനു മുകേഷ് , ഷാനി ദിലീപ് , കീർത്തന ദിലീപ് , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ഹരിപ്രകാശ് , ഉണ്ണികൃഷ്ണൻ , അശോകൻ, പ്രദീപ് , വിപിൻ ചന്ദ്രൻ,  നന്ദ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തം  ദാനം നൽകിയ എല്ലാവര്ക്കും കിംഗ് അഹ്മദ് ഹോസ്‌പിറ്റൽ സർട്ടിഫിക്കറ്റും , സംഗമം കമ്മറ്റി ഒരുക്കിയ ലഘു ഭക്ഷണവും വിതരണം ചെയ്യുകയുണ്ടായി.…

Read More

മ​നാ​മ: ബ​ഹ്​​റൈ​ൻ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന സം​ഗീ​ത​രാ​വി​​ന്റെ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ. പാ​ർ​ല​മെ​ന്‍റ്​ അം​ഗ​വും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​ന്നാ​യി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘റെ​യ്​​നി നൈ​റ്റ്’​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി (ഇന്ന്) ഏ​ഴി​ന്​ ക്രൗ​ൺ പ്ലാ​സ​യി​ലെ ബ​ഹ്റൈ​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ അ​ര​​ങ്ങേ​റും. മ​ല​യാ​ള ഗാ​ന​രം​ഗ​ത്തെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ സി​ത്താ​ര​യും ഹ​രീ​ഷ്​ ശി​വ​രാ​മ​കൃ​ഷ്ണ​നും ഒ​ത്തു​ചേ​ർ​ന്ന്​ സം​ഗീ​ത വി​സ്മ​യ​മൊ​രു​ക്കു​ന്ന വേ​ദി​യി​ൽ മെ​ന്‍റ​ലി​സ്​​റ്റ്​ ആ​ദി​യു​ടെ പ്ര​ക​ട​ന​വും ആ​രാ​ധ​ക​ർ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണ്​ സ​മ്മാ​നി​ക്കു​ക. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​യ്തി​റ​ങ്ങു​ന്ന ഗാ​ന​ങ്ങ​ൾ ​ശാ​ന്ത​മാ​യി​രു​ന്ന്​ ആ​സ്വ​ദി​ക്കാം. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ത​ന്നെ പ്ര​ശ​സ്ത​രാ​യ സാ​​ങ്കേ​തി​ക വി​ദ​ഗ്​​ധ​രു​ടെ സം​ഘ​മാ​ണ്​ റെ​യ്​​നി നൈ​റ്റി​ന്​ പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. എ​ല്ലാ അ​ർ​ഥ​ത്തി​ലും ഏ​റ്റ​വും മി​ക​ച്ച ദൃ​ശ്യ, ശ്രാ​വ്യ അ​നു​ഭ​വം പ്രേ​ക്ഷ​ക​ർ​ക്ക്​ ഉ​റ​പ്പ്​ ന​ൽ​കു​ന്ന ഒ​രു​ക്ക​ങ്ങ​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​മു​ഖ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ സെ​യ്​​ൻ മു​ഖ്യ പ്രാ​യോ​ജ​ക​രാ​കു​ന്ന പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഫാ​മി​ലി സോ​ണി​ൽ നാ​ല്​ പേ​ർ​ക്ക്​ 150 ദീ​നാ​റും ക​പ്​​ൾ സോ​ണി​ൽ ര​ണ്ട്​ പേ​ർ​ക്ക്​…

Read More

മലപ്പുറം: എ.ആര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഹാഷിഖ് ബാങ്കില്‍ നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയ കള്ളപ്പണ നിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇതു സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ നിര്‍മ്മിച്ച 257 കസ്റ്റമര്‍ ഐഡികള്‍ ഉപയോഗിച്ച് ബാങ്കില്‍ കോടികള്‍ ക്രയവിക്രയങ്ങള്‍ നടന്നതായി കണ്ടെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സമഗ്ര അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ തയ്യാറെടുക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്.

Read More

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം തേടിയുള്ള പിസി ജോർജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ജോ‍ർജ് സമർപ്പിച്ച ഹർജിയിൽ, വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്റ്റഡിയിൽ വെച്ച് എന്താണ് പൊലീസിന് ചെയ്യാൻ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. മറ്റൊരു കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച് പിസി ജോർജിനെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് കോടതി പറഞ്ഞു. അതേ സമയം അധികാര ദുർവിനിയോഗം നടക്കുന്നതായി പിസി ജോർജ് ആരോപിച്ചു. ‘തീവ്രവാദിയെ പോലെയാണ് തന്നോട് പോലീസ് പെരുമാറുന്നത്. കാക്കി ഇട്ടവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്.’ – പിസി ജോർജ് പറഞ്ഞു. ചീഫ് ജ്യുഡീഷൽ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച നടപടി നിയമപരമല്ലെന്ന് ആരോപിച്ച പിസി ജോർജ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക്…

Read More

കൊച്ചി: തൃക്കാക്കരയിൽ എൻഡിഎയുടെ പാണ്ഡവപടയും ഇടതുപക്ഷവും യുഡിഎഫും അടങ്ങിയ കൗരവപടയും തമ്മിലാണ് മത്സരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതുപക്ഷത്തിന് ഒരു സീറ്റ് കൂടിയാൽ സെഞ്ചുറി അടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൗരവൻമാർ 100 പേരുണ്ടായിരുന്നു. എന്നാൽ പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തൃക്കാക്കരയിലെ വികസനരേഖ പ്രകാശനത്തിൽ അദ്ധ്യക്ഷ പ്രസം​ഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോൺ​ഗ്രസ് ഓരോ ദിവസവും തകർന്നടിയുകയാണ്. കപിൽസിബൽ പോലും കോൺ​ഗ്രസ് കൂടാരം വിട്ടുകഴിഞ്ഞു. കേരളത്തിലും ഇനി അവർക്ക് ഒന്നും ചെയ്യാനില്ല. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എൻഡിഎയെ അവ​ഗണിച്ചവർ ഇപ്പോൾ എൻഡിഎ മുന്നോട്ട് വെച്ച വിഷയം ചർച്ച ചെയ്യുകയാണ്. തൃക്കാക്കരയുടെ സമ​ഗ്രമായ വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രധാനപ്പെട്ട വാ​ഗ്ദാനം. അതിന് നരേന്ദ്രമോദിയുടെ മാതൃക തന്നെ വേണമെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ ചീഫ്സെക്രട്ടറി ​ഗുജ്റാത്തിൽ പോയി മോദി മോഡൽ പഠിച്ച് കേരളത്തിൽ അവതരിപ്പിച്ചത് എൻഡിഎക്ക് തൃക്കാക്കരയിൽ ​ഗുണം ചെയ്യും. കേരള മോഡലിന്റെ പൊള്ളത്തരവും ​ഗുജ്റാത്ത് മോഡലിന്റെ…

Read More

ദില്ലി: ലൈംഗിക തൊഴില്‍ പ്രൊഫഷണായി അംഗീകരിച്ച് സുപ്രീ കോടതി. നിര്‍ണായക വിധിയാണിത്. നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസ് സെക്‌സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായതും, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക. ഇവരുടെ കാര്യത്തില്‍ ഇനി പോലീസിന് ഇടപെടാനാവില്ല. ഈ രാജ്യത്തുള്ള ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നിയമ പരിരരക്ഷ സെക്‌സ് വര്‍ക്കര്‍മാര്‍ക്കും ലഭിക്കണം. എല്ലാ കേസുകളിലും നിയമം ഒരുപോലെയായിരിക്കണം. പ്രായവും സമ്മതവും കണക്കിലെടുത്താവണം കേസ് എടുക്കേണ്ടത്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണ് ലൈംഗിക തൊഴിലാളിയെങ്കില്‍, അവരുടെ സമ്മതത്തോടെയാണ് തൊഴില്‍ ചെയ്യുന്നതെങ്കില്‍ അതില്‍ പോലീസ് ഇടപെടാന്‍ പാടില്ല. അവര്‍ കേസെടുക്കാനും പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സെക്‌സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുതെന്ന്…

Read More

ബെം​ഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ  നിലവിൽ ജാമ്യത്തിൽ ആണ് ഡി.കെ.ശിവകുമാർ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നേരത്തെ ഡി കെ ശിവകുമാർ രം​ഗത്തെത്തിയിരുന്നു. താൻ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.  ‘എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ തെറ്റുകാരനാണെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ. പക്ഷേ, നിശബ്ദനായിരിക്കാൻ ഞാൻ തയ്യാറല്ല’-  ബെംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷം ശിവകുമാർ പറഞ്ഞു. ‘മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല’- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത്…

Read More

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ മുതിർന്നവരുടെ തോളിലേറി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയാണ് കുട്ടി. ഈ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി പൊലീസ് സ്ഥലത്തെത്തി. റാലിയിൽ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ കുട്ടിയെ മുൻപും പോപ്പുലർ ഫ്രണ്ട് സമരങ്ങളിൽ പങ്കെടുപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചിരുന്നതായും കണ്ടെത്തി. കുട്ടിയുടെ രക്ഷിതാക്കളെ പ്രതിചേർക്കാനുള്ള വിവരം പൊലീസ് ആരംഭിച്ചുവെന്നാണ് വിവരം. കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തെങ്കിലും കുട്ടി ആരെന്ന് വെളിപ്പെടുത്താൻ തയാറായിരുന്നില്ല. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താൻ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും ചോദ്യം ചെയ്തെങ്കിലും കുട്ടിയെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. ശനിയാഴ്ച നടന്ന റാലിയിലാണ് കുട്ടി വിദ്വേഷ…

Read More

പെരിന്തല്‍മണ്ണ: അഗളി സ്വദേശിയായ പ്രവാസി അബ്ദുല് ജലീൽ കൊലക്കേസിൽ മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂന്താനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു യഹിയ. ജിദ്ദയിൽ നിന്നും ജലീലിൻ്റെ കൈവശം ഒരു കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ഇത് കണ്ടെത്താൻ വേണ്ടി ആയിരുന്നു മർദ്ദനം. സ്വർണം എവിടെ എന്ന് പറയും വരെ ജലീലിനെ മർദിക്കാൻ യഹിയ നിർദേശം നൽകി എന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയ ഒളിവിൽ പോകുക ആയിരുന്നു. കേസിലെ 4 പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആണ്. ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. യഹിയയുടെ അറസ്റ്റോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 9 ആയി. ജലീലിൻ്റെ മൊബൈല് ഫോണും ലഗ്ഗേജും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Read More