- ബഹ്റൈനില്‍ നവംബറില്‍ ദി മാര്‍ക്കറ്റ് 2.0 സമ്മേളനം
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി
- പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
- കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം, തട്ടിക്കൊണ്ടുപോകാന്‍ശ്രമം; യുവാവ് പിടിയില്‍
- ‘മതേതരത്വം ചിലര്‍ക്ക് കവചവും ചിലര്‍ക്ക് ശിക്ഷയുമാകരുത്’, മമത ബാനര്‍ജിയ്ക്കെതിരേ പവന് കല്യാണ്‍
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്
- 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
- കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന
Author: staradmin
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആഴ്‌ചകള്‍ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് ബിഎസ് യെദിയൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബാസവരാജ് പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. നാളെ വൈകിട്ട് മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ സത്യപ്രതിജ്‌ഞ ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ ബാസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ആളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്ആര്‍ ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2008ലാണ് ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബാസവരാജ് ബിജെപിയിലെത്തുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായും രണ്ട് തവണ എംഎല്‍സിയായും തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ പി എസ് ഓഫീസർമാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഈ സംവിധാനം നടപ്പിൽ വരും. ഇതനുസരിച്ച് പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്ത ആലപ്പുഴയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തൃശ്ശൂർ റേഞ്ച് ഡിഐജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡി ഐ ജി കെ സേതുരാമന് കാസർകോടിന്റെയും ചുമതല ആയിരിക്കും ഉണ്ടാവുക. ജില്ലകളിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫീസർമാർ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാൻ നടപടി സ്വീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. നിലവില്‍ രോഗികളായുള്ളത് എട്ടുപേർ മാത്രമാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.
മനാമ: കോവിഡ് കാലം സമ്മാനിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ നിന്ന് ജീവിതത്തിൻറെ വർണ്ണങ്ങൾ തിരിച്ചു പിടിക്കുവാൻ സഹജീവികൾക്ക് സഹായവുമായി സീറോ മലബാർ സൊസൈറ്റിയുടെ “കയ്യെത്തും ദൂരത്ത് ഹൃദയപൂർവ്വം സിംസ്.” നിരവധി കാരണങ്ങൾ കൊണ്ട് ജോലി നഷ്ടമാവുകയും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നഏതൊരാൾക്കും ഭക്ഷണ ആവശ്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും തികച്ചും സൗജന്യമായി കൊണ്ടുപോകാൻ കഴിയും എന്നുള്ളതാണ് ഈ മാർക്കറ്റിൻറെ പ്രത്യേകത. ഈ വരുന്ന വെള്ളിയാഴ്ച (ജൂലൈ 30) വൈകിട്ട് 5. 30 നാണ് ആരംഭിക്കുന്നത്. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക “കൈയ്യെത്തും ദൂരത്ത് ഹൃദയപൂർവ്വം സിംസ്” ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ പി. ടി. ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ 39683694 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം: ശബരിമയിലെ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പെ ആരംഭിക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നൽകി. കുറഞ്ഞ കാലയളിവനുള്ളിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. 40 ദിവസക്കാലം വ്രതം നോറ്റാണ് ഭക്തർ എത്തുന്നത്. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വഴിയുള്ള ബുക്കിംഗ് തീർത്ഥാടനക്കാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ്. അതിനാൽ വെർച്വൽ ക്യൂ വഴി ദർശനം ഉറപ്പാക്കിയ ശേഷം മിക്കവർക്കും 40 ദിവസത്തെ വ്രതം എടുക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡല കാലത്തിന് 60 ദിവസം മുൻപ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാനുള്ള അവസരം കൂടെ നൽകണമെന്ന് സ്ഥലം എംഎൽഎ കൂടിയായ പ്രമോദ് നാരായൺ മന്ത്രിയോട് അഭ്യർത്ഥിച്ചത്.
വാഷിങ്ടന്‍ ഡി സി : ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത സീനിയര്‍ ലവല്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനം ജൂലായ് 26 തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. 2020 മുതല്‍ നിലവില്‍ വന്ന യാത്രാ നിയന്ത്രണങ്ങള്‍ തല്ക്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചു വരുന്നു. പ്രത്യേകിച്ചു വാക്‌സിനേറ്റ് ചെയ്യാത്തവരിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അടുത്ത ആഴ്ചകളില്‍ ഇതു വര്‍ധിക്കുന്നതിനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ചു ജെന്‍സാക്കി അറിയിച്ചു. യുഎസ് പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 4 ദിവസം മുമ്പ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും മെയ് മാസം മുതല്‍ തന്നെ യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് യാത്രാ അനുമതി നിഷേധിച്ചിരുന്നു. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ്…
ഓക്ക്ലാന്‍ഡ് (കാലിഫോര്‍ണിയ) : മുന്‍ യുഎസ് സെനറ്റര്‍ ബാര്‍ബറ ബോക്‌സര്‍ക്കു നേരെ ആക്രമണവും കവര്‍ച്ചയും. തിങ്കളാഴ്ച ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള മുന്‍ കാലിഫോര്‍ണിയ സെനറ്റര്‍ , ഓക്ക്ലാന്റ് ജാക്ക് ലണ്ടന്‍ സ്‌ക്വയറില്‍ വച്ചായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. ആയുധ ധാരിയായ കള്ളന്‍ ഇവരെ പുറകില്‍ നിന്നും തള്ളിയതിനുശേഷം കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ തട്ടിയെടുത്തു. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. ട്വിറ്ററിലൂടെയാണു സെനറ്റര്‍ തന്റെ നേര്‍ക്കുണ്ടായ കവര്‍ച്ചയെ കുറിച്ച് പരാമര്‍ശിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബാര്‍ബറ പറഞ്ഞു. തിങ്കളാഴ്ച 1.15 ന് തേര്‍ഡ് സ്ട്രിറ്റില്‍ സായുധ കവര്‍ച്ച നടന്നതായി ഓക്ക്ലാന്‍ഡ് പൊലിസും സ്ഥിരീകരിച്ചു. എന്നാല്‍ കവര്‍ച്ചയ്ക്ക് വിധേയരായവരുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. പത്തു വര്‍ഷം ഡെമോക്രാറ്റിക് യുഎസ് ഹൗസ് പ്രതിനിധിയായും, 24 വര്‍ഷം കലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്ററായും ബാര്‍ബറ പ്രവര്‍ത്തിച്ചിരുന്നു. 1982 ലാണ് ആദ്യമായി യു.എസ് ഹൗസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് . 2016 ല്‍ ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല…
മനാമ : നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ആര്‍ എസ് സി കത്തയച്ചിരുന്നു. അതോടൊപ്പം ഇത്തരം പരീക്ഷകള്‍ക്ക് വെര്‍ച്ച്വല്‍ സംവിധാനം കൊണ്ടുവരണമെന്ന് ആര്‍ എസ് സി ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുകയും വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. അതോടൊപ്പം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി കേന്ദ്രങ്ങള്‍ അനുവദിക്കേണ്ടതുണ്ടെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കുറ്റമറ്റ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് രാജ്യാന്തര മാതൃകകള്‍ ഉണ്ടായിരിക്കെ അവ എളുപ്പവുമാണ്. പഠനവും പരീക്ഷകളും ഡിജിറ്റല്‍ വത്കരിക്കപ്പെട്ട ഈ കാലത്ത് നൂതന സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിച്ച് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കകള്‍ കൂടി അകറ്റാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍…
ഫോര്‍ട്ട് വര്‍ത്ത് : ജൂലായ് 27 തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് വര്‍ത്ത് ബ്രയാന്റ് ഇര്‍വിംഗ് റോഡിലെ വീടിന് പുറകില്‍ പാര്‍ട്ടി നടത്തിയിരുന്നവര്‍ക്കു നേരെ വെടിവെച്ച പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി. പ്രതി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും, പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി തുടങ്ങിയ പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പ്രതി എന്തോ പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകുകയും, മറ്റൊരാളുമായി വീണ്ടും പാര്‍ട്ടിയിലേക്ക് വരികയും ചെയ്തു. തുടര്‍ന്നാണ് പ്രതി ആളുകള്‍ക്കു നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പിന്തുടര്‍ന്നു. ഇവര്‍ക്കു നേരേയും പ്രതി വെടിയുതിര്‍ത്തു. ഇതില്‍ പ്രകോപിതരായി ജനകൂട്ടം കയ്യില്‍ കിട്ടിയ കല്ലെടുത്തു പ്രതിക്കു നേരെ എറിയുകയായിരുന്നു. നിലത്തു വീണ പ്രതി അവിടെ കിടന്നു തന്നെ മരിക്കുകയായിരുന്നു. പോലീസ് മരണം സ്ഥിരീകരിച്ചുവെങ്കിലും, മരണകാരണം വെളിപ്പെടുത്തിയില്ല. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ഫോര്‍ട്ട് വര്‍ത്ത് പോലീസ് പറഞ്ഞു.…
വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു
ഇല്ലിനോയ് : ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.ഇതിന്റെ പ്രാരംഭമായി ഡല്‍ഹിയിലും, ബാംഗ്ലൂരും റിക്രൂട്ടിംഗ് ഓഫീസുകള്‍ തുറക്കുന്നതിന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. മെയ്ന്‍ ഓഫീസ് ഡല്‍ഹിയിലും, ബ്രാഞ്ച് ഓഫീസ് ബാംഗ്ലൂരും ആയിരിക്കും. യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജുവേറ്റ് വിവേക് ഡാമല്ലിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയില്‍ നിയമിക്കാന്‍ ജൂലായ് 22ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു. ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള 2848 വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു. ചൈന ഒഴിച്ചു മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.ഇന്ത്യയില്‍ നിന്നും ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പഠിക്കുന്നതിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനും, അവരെ ഇവിടെ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടി ശ്രമങ്ങളും ഡല്‍ഹിയിലുള്ള ലേയ്‌സണ്‍ ഓഫീസ് പൂര്‍ത്തീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ടിം കില്ലിന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സുമായി ബന്ധപ്പെടേണ്ടതാണ്.