- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്‌തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: staradmin
മനാമ: ബഹ്‌റൈനിൽ ജൂലൈ 27 ന് നടത്തിയ 13,467 കോവിഡ് -19 ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 57 പേർ പ്രവാസി തൊഴിലാളികളാണ്. 32 പുതിയ കേസുകൾ സമ്പർക്കം മൂലവും 16 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,68,731 ആയി. 0.78% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 80 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,66,497 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.17 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,383 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 851 പേരാണ്. ഇവരിൽ 3 പേർ ഗുരുതരാവസ്ഥയിലാണ്. 848 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.32 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 53,91,704 പേരാണ്…
മനാമ: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഖിർ പാലസ്സിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ലോകാരോഗ്യ സംഘടനയുടെ ഓഫീസ് തുറക്കുന്നതിനായി ബഹ്‌റൈനിൽ എത്തിയതായിരുന്നു ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. മനാമയ്ക്ക് ലോകാരോഗ്യ സംഘടന ‘ഹെൽത്തി സിറ്റി 2021’ എന്ന പദവി നൽകി അംഗീകരിച്ചതിനെ ഹമദ് രാജാവ് അഭിനന്ദിച്ചു. കൊറോണ വൈറസ്സിനെ ചെറുക്കാനും ലോകമെമ്പാടുമുള്ള രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുമെതിരെ പോരാടുന്നതിനും അന്താരാഷ്ട്ര നീക്കത്തെ പിന്തുണയ്ക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്‌റൈൻ നടത്തുന്ന ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തെയും എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്‌സിൻ നൽകുന്ന തീരുമാനത്തെയും അദ്ദേഹം ഉയർത്തിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈനിന്റെ അചഞ്ചലമായ ശ്രമങ്ങളെയും ഹമദ് രാജാവ് അഭിനന്ദിച്ചു. ബഹ്‌റൈൻ നൽകിയ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും ഡോ. ഗെബ്രിയേസസ് രാജാവിനോട് അഗാധമായ നന്ദി അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ ശുപാർശകൾക്കനുസൃതമായി മഹാമാരിയെ നേരിടുന്നതിൽ…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിപുലമായ നടപടിക്രമങ്ങളിലൂടെ അടുത്ത സെപ്റ്റംബറിൽ സ്കൂൾ തുറക്കാനുള്ള സന്നദ്ധത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 2021/2022 അധ്യയന വര്‍ഷത്തില്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അലി അൽ യാക്കൂബ് പറഞ്ഞു. മന്ത്രാലയത്തിന്റെ ഉപദേശക യോഗത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പൂർണ്ണമായി പ്രവേശിക്കാനുള്ള നിർദ്ദേശവും യോഗത്തിലുണ്ടായി.
കുവൈറ്റ്: വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പായി . എന്നിട്ടും ഇന്ത്യയില്‍ നിന്നു വാക്‌സിനെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്കക്ക് അറുതിയായിട്ടില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് ആശങ്കക്ക് കാരണം. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ ആശങ്കപ്പെടേണ്ടെന്നും ആസ്ട്ര സേനക തന്നെയാണ് കോവിഷീല്‍ഡ് എന്ന് കുവൈത്ത് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസ്സി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ കമ്മിറ്റി തള്ളിയതായ വാര്‍ത്ത വന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അനിശ്ചിതാവസ്ഥ കാരണം ആളുകള്‍ക്ക് ടിക്കറ്റ് എടുക്കാനും കഴിയുന്നില്ല. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തില്‍ എത്തേണ്ടവരാണ് ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ നല്ലൊരു ശതമാനവും. വാക്‌സിന്‍ വിഷയത്തിലെ അനിശ്ചിതത്വം ഇവരുടെ…
മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. “ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം”- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ് ജാവേദ് അക്‌തർ നല്‍കിയ അപകീര്‍ത്തി കേസിലാണ് അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയുടെ പരാമര്‍ശം. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി തരണമെന്ന കങ്കണയുടെ ഹരജി പരിഗണിക്കവെയാണ് കോടതി മറുപടി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് കങ്കണ അറിയിച്ചത്. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്‌തമാക്കി. കേസ് സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാവേദ് അക്‌തർ കങ്കണക്കെതിരെ പരാതി നൽകിയത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമര്‍ശം തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും.വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്സിന്‍ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിന്‍ നല്‍കാനാകണം. തുണിക്കടകള്‍ കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍…
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഫോട്ടോ പ്രദര്‍ശനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പുലിറ്റ്‌സര്‍ സമ്മാന ജേതാവായ ഡാനിഷ് ക്യാമറയില്‍ പകര്‍ത്തിയ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ജ്വലിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഭാരത് ഭവനില്‍ നടന്ന പ്രദര്‍ശനം ജൂലൈ 27 രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് നടന്നത്.
ന്യൂഡൽഹി: മരംകൊള്ളയിൽ പട്ടികവർഗ്ഗക്കാരെ വഞ്ചിക്കുകയും കള്ളക്കേസ്സെടുക്കുകയും ചെയ്യുന്ന ഇടതുസർക്കാർ നടപടിക്കെതിരെ ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് ബിജെപി പരാതി നൽകി. കമ്മീഷൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ഹർഷ ചൗഹാനെ സന്ദർശിച്ചത്. വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലുമടക്കം പട്ടികവർഗ്ഗക്കാർ നേരിടുന്ന പ്രശ്നങ്ങൾ സുരേന്ദ്രനും നേതാക്കളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുട്ടിൽ മരംമുറിയിൽ സംസ്ഥാന സർക്കാർ ആദിവാസികളെ ബലിയാടാക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് നിസാര തുകയ്ക്ക് തട്ടിയെടുത്തതിന് ശേഷം അവർക്ക് നേരെ നിയമ നടപടിക്കൊരുങ്ങുകയാണ് സർക്കാരെന്നും കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരും സന്നിഹിതരായിരുന്നു.
എസ് എ റ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: നിർദ്ധന കുടുംബങ്ങളിലെ രോഗികളായ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ കുട്ടികളുടെ ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കോവിഡിനെ തുടർന്ന് ഏപ്രിൽ 22 മുതലാണ് നിശ്ചയിച്ച ശസ്ത്രക്രിയകൾ പോലും നിർത്തിവച്ചത്. ഓപ്പറേഷൻ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. ഇവ എന്നു തുറക്കുമെന്ന് ആർക്കുമറിയില്ല. വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നീണ്ടുപോകുന്നത് കുട്ടികളെയും രക്ഷകർത്താക്കളെയും ആശങ്കാകുലരാക്കുന്നു. വിവിധ ആശുപത്രികളിൽ നിന്നും റഫർ ചെയ്ച കുട്ടികളാണ് എസ് എ റ്റിയിൽ ശസ്ത്രക്രിയ തുടങ്ങാൻ കാത്തിരിക്കുന്നത്. ഇവർക്ക് സ്വകാര്യാശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് നേരിടാൻ കഴിയില്ല. അടിയന്തിര കേസുകൾ നടത്താൻ ഒരു ടേബിൾ മാത്രമാണ് എസ് എ റ്റിയിൽ ഉള്ളത്. ഒന്നിലധികം അടിയന്തിര കേസുകൾ വന്നാൽ പ്രതിസന്ധി രൂക്ഷമാവും. എസ് എ റ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ച്…
ട്രാൻസ്ജന്റർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം: സമഗ്രമായ അന്വേഷണം നടത്തണം- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
തിരുവനന്തപുരം: ആക്ടിവിസ്റ്റും കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജന്റർ റേഡിയോ ജോക്കി എന്ന നിലയിൽ ശ്രദ്ധേയയുമായിരുന്ന അനന്യകുമാരി അലക്സിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ക്രിയാത്മകമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം അനന്യ കടുത്ത ആരോഗ്യ മാനസിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നതായും ഇതിനു കാരണം ശസ്ത്രക്രിയയിൽ വന്ന പിഴവാണെന്നും വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമഗ്രമായ ഒരു ട്രാൻസ് ജന്റർ ആരോഗ്യനയം രൂപപ്പെടുത്തുന്നതിനും ലിംഗമാറ്റ ശസ്ത്രക്രിയയും മറ്റു ചികിത്സകളും ഒരു അവകാശം എന്ന നിലയിൽ തന്നെ താങ്ങാവുന്ന ചെലവിൽ ട്രാൻസ് ജന്റർ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ ഉണ്ടാകേണ്ടതുണ്ട്. സാമൂഹിക അംഗീകാരം നല്‍കാതെ അകറ്റി നിർത്തുന്നതു കാരണം ട്രാൻസ് ജന്റർ വ്യക്തികൾ നേരിടുന്ന പ്രയാസങ്ങൾ വളരെയധികമാണ്. അതിനു പുറമെ തൊഴിലില്ലായ്മ, അതേ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങൾ, ആഗ്രഹിക്കുന്ന ലിംഗമാറ്റത്തിന് വേണ്ടി…