Author: staradmin

ഡൽഹി: ആധാർ വിവരങ്ങൾ പങ്കുവെക്കരുതെന്ന നിർദേശം പിൻവലിച്ച് കേന്ദ്രം. ആധാറിൻറെ ദുരുപയോഗം തടയാനായി വിവിധ ആവശ്യങ്ങൾക്ക് കൈമാറ്റം ചെയ്യുമ്പോൾ മാസ്‌ക് ചെയ്ത കോപ്പി മാത്രമേ നൽകാവൂയെന്നും കേന്ദ്രം നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ഇതോടെ ബംഗളൂരുവിലെ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശം റദ്ദു ചെയ്തു. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദേശം നൽകിയത്. സ്വകാര്യ സ്ഥാപനങ്ങൾ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് യൂസർ ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ വ്യക്തിയുടെ ഐഡൻറിറ്റി പരിശോധിക്കാൻ ആധാർ ഉപയോഗിക്കാൻ കഴിയൂ. വ്യക്തികൾ അവരുടെ ആധാർ കാർഡുകൾ പങ്കിടുന്നതിന് മുമ്പ് സ്ഥാപനത്തിന് യു.ഐ.ഡി.എ.ഐയിൽ നിന്നുള്ള ഉപയോക്തൃ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കാനും കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിൽ പറഞ്ഞിരുന്നു. ഹോട്ടലുകളും സിനിമാ തിയറ്ററുകളുമടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിൻറെ പകർപ്പുകൾ ശേഖരിക്കാനോ കൈവശം വെക്കാനോ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരാമർശം നടത്തിയ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവൻകുട്ടി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി സി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും . അതാണ് രാജ്യത്തെ നിയമസംവിധാനമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിന്റേത്. പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി സി ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നത്. പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി സി ജോർജ് ഇപ്പോഴുള്ളത്. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ…

Read More

പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കാലങ്ങളായി നിയമസഭാ,തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഇൗ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. നരേന്ദ്ര മോദി ജനങ്ങളെ ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിച്ച് ഗുജറാത്തില്‍ ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിംഗ്’ കേരളത്തില്‍ മുഖ്യമന്ത്രിപരീക്ഷിക്കുന്നതും പാക്കേജിന്‍റെ ഭാഗമാണ്. അതിനാലാണ് തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ടര്‍മാരെ കണ്ടതും.വര്‍ഗീയത ആളിക്കത്തിച്ച് ബിജെപിക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കുകയാണ് സിപിഎം. കേരളം രാജ്യത്ത് സിപിഎമ്മിന്‍റെ ഏകപച്ചത്തുരുത്താണ്. സിപിഎമ്മിന്‍റെ എല്ലാ കൊള്ളരുതായ്മകളും തുറന്ന കാട്ടുന്ന കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാനുള്ള തന്‍റേടം ഇല്ലാത്തതിനാലാണ് സിപിഎം വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുന്നത്.കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ താലോലിക്കുകയാണ്…

Read More

ആലപ്പുഴ : പിന്നണി ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ആലപ്പുഴയിൽ മെഗാഷോ വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ബ്ലൂ ഡയമണ്ട്‌സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിലാണ് സംഭവം. https://youtu.be/ybHnVnZGwVY ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് തിരുവനന്തപുരം സ്വദേശിയായ ഇടവ ബഷീർ .സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. രഘുവംശം എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ചലച്ചിത്ര ഗാനം പാടിയത്.

Read More

മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഉപതെഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു. രണ്ടാമതും അധികാരത്തിൽ കയറിയ ഇടതുപക്ഷ സർക്കാർ നടത്തുന്ന ജനദ്രോഹ നടപടികളിൽ ശക്തമായി പ്രതികരിക്കുവാനും , ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥി ഉമ തോമസിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാനും കൺവെൻഷൻ ആഹ്വാനം ചെയ്തു. കേരളത്തിലെ മത സഹോദര്യത്തെ ഭിന്നിപ്പിച്ചും, ന്യൂനപക്ഷ അവകാശങ്ങളെ ഹനിച്ചുകൊണ്ടും സിപിഎം നേതൃത്വം നൽകുന്ന സർക്കാർ നടത്തുന്ന അധികാര ഹുങ്കിന് തൃക്കാക്കര വിധിയെഴുതണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ യോഗം ഉൽഘാടനം ചെയ്തു. ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം , കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം , കെഎംസിസി സംസ്ഥാന സെക്രെട്ടറി റഫീഖ് തോട്ടക്കര,ഒഐസിസി ബഹ്‌റൈൻ ദേശീയ സെക്രട്ടറി ജവാദ് വക്കം എന്നിവർ സംസാരിച്ചു, . കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രെട്ടറി സഹിൽ…

Read More

ചെന്നൈ: സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പല്ലാവരത്ത് ആണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍ (9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്-ഗായത്രി ദമ്പതിമാരുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ ഏറെ നേരമായിട്ടും, പ്രകാശിനേയും കുടുംബത്തേയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടില്‍ രാത്രിയില്‍ ഓണ്‍ ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ, അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ്, നാലുപേരേയും മരിച്ചനിലയില്‍ കണ്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രകാശിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയേയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം, സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്,…

Read More

ആലപ്പുഴ: വിദ്വേഷ പ്രസംഗക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വാര്‍ത്താ പുരുഷനാകാനാണ് പി സി ജോര്‍ജിന്റെ ശ്രമമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നുണ പറയാനും ഭക്ഷണവും കഴിക്കാന്‍ മാത്രമാണ് പി സി ജോര്‍ജ് വാ തുറക്കുന്നത്. മത സൗഹാര്‍ദ്ദത്തെപ്പറ്റി പറയാന്‍ പി സി ജോര്‍ജിന് അവകാശമില്ല. മരുമകളെ ക്രിസ്ത്യാനിയാക്കി പേര് മാറ്റിയ ആളാണ് പി സി ജോര്‍ജെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ‘തീ തുപ്പുന്ന പ്രസ്താവനയാണ് പി സി നടത്തിയത്. അഹങ്കാരത്തിന്റെ ആള്‍രൂപമാണ് പി സി ജോര്‍ജ്. ബിജെപി പാളയത്തില്‍ എത്തിയതുകൊണ്ട് ബിജെപിക്ക് ലാഭമുണ്ടാകില്ല. ചാടി ചാടി പോകുന്ന നേതാവാണ് പി സി. മാധ്യമങ്ങള്‍ പി സിയെ വളര്‍ത്തി. ആലപ്പുഴയില്‍ കുട്ടിയേക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവം ഉണ്ടാകാന്‍ പാടില്ലാത്തത്. വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളുണ്ടായി. രണ്ട് സമുദായത്തെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ല. മുദ്രാവാക്യം കേരളത്തിനും ആലപ്പുഴയ്ക്കും അപമാനകരമായി. കുട്ടി…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ ഫോട്ടോഗ്രാഫറും വെസ്റ്റേൺ സ്റ്റുഡിയോ ഗ്രൂപ്പ് ഡയറക്ടറുമായിരുന്ന മനോജ് മരണപ്പെറ്റിട്ട് ഇന്ന് ഒരു വര്ഷം തികയുന്നു. ഏറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച മനോജിൻറെ വിയോഗം ബഹ്‌റൈൻ മലയാളികൾക്കും, സ്റ്റുഡിയോ രംഗത്തുള്ളവർക്കും ഇന്നും തീരാ നഷ്ട്ടമാണ്.

Read More

തിരുവനന്തപുരം: പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. പി സി ജോർജിനെ സ്വീകരിക്കാൻവന്ന ബിജെപി പ്രവർത്തകരാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമാണ്‌. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ വിഘാതമാണ്‌ ഇത്തരം അക്രമങ്ങൾ. അക്രമികളെ അറസ്‌റ്റു ചെയ്‌ത്‌ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച്‌ ശനിയാഴ്‌ച ഡിജിപിയെ കാണുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നാണ് രാജേഷിന്റെ വിശദീകരണം.

Read More

ഈരാറ്റുപേട്ട: മഞ്ചാടിത്തുരുത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കാനിരുന്ന വിവാദ സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണ പരിപാടിക്ക് പൊലിസ് അനുമതി നിഷേധിച്ചു. രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലിസ് നല്‍കിയ വിശദീകരണം. “ആധുനിക ഇന്ത്യ: പ്രശ്‌നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പന്തലും വേദിയും ഒരുക്കിയിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Read More