Author: staradmin

വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എസ്എഫ് ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ക്കാന്‍ അക്രമികള്‍ക്ക് വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.സിപിഎം സ്വന്തം അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം.ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തത്. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. https://youtu.be/cTzQfu2lfUw ദേശീയതലത്തില്‍ ബിജെപിയും സംഘപരിവാറും രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ വേട്ടയാടുമ്പോള്‍ കേരളത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത് സംഘപരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. ദേശീയതലത്തിലെ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ സിപിഎം നടപ്പാക്കുകയാണ്.രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് ആശയങ്ങളെയും എതിര്‍ക്കുന്നതില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്.…

Read More

കൊല്ലം: കടയ്ക്കൽ പ്രദേശത്ത്ഏതാണ്ട് 28 വർഷമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ഈട്ടിമൂട്ടിൽ ബ്രദേഴ്സ്. കടയ്ക്കലിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഇവർ. കടയ്ക്കലിലെയും പരിസര പ്രദേശത്തെയും നിസ്വാർത്ഥ സേവകരായ ഒരുകൂട്ടം ചെറുക്കാർ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. ഈ കാലയളവിലെല്ലാം തന്നെ മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇതിന്റെ തുടർച്ചയെന്നോണം 3 വർഷം മുന്നേ ഒരു ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ചുകൊണ്ട് ജീവ കാരുണ്യ പ്രവർത്തനങ്ങളിലേക്ക്‌ കൂടി കടന്നു. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും, ചികിത്സക്ക് പണമില്ലാത്തവർക്ക് സഹായമെത്തിച്ചും കടയ്ക്കലിന്റെ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. ഒട്ടനവധി വൈവിധ്യങ്ങളായ പ്രോഗ്രാമുകൾ എല്ലാവർഷവും നടത്തി വരാറുണ്ട്, ഓണത്തിന് നിർധരരായ ആളുകൾക്ക് ഓണക്കോടി വിതരണം, താലൂക്ക് ആശുപത്രിൽ എല്ലാവർഷവും ഓണാസദ്യ എന്നിവയെല്ലാം ഇതിനൊരുദാഹരണമാണ്. ഇവരുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കടയ്ക്കൽ ടൗണിന്റെ ഹൃദയഭാഗത്ത് വസ്തു കണ്ടെത്തി, അതിൽ കെട്ടിടത്തിന്റെ പണികൾ ഉടൻ ആരംഭിക്കും, ഇത് കൂടാതെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക്‌ തണലായി മാറാൻ ഒട്ടനവധി…

Read More

വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ.പി.ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്.

Read More

കൊച്ചി : ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ ഭരണപരിഷ്കാരങ്ങൾക്കെതിരെ വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു മുന്നിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സും ലക്ഷ്വദീപ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്തമായി നടത്തിയ മാർച്ചിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ദ്വീപ് നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടും കപ്പൽ സർവ്വീസുകളുടെ എണ്ണം പൂർണ്ണതോതിലാക്കണമെന്നാവശ്യമുന്നയിച്ചു കൊണ്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്. അതേസമയം ലക്ഷ്വദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തിയുളള പക പോക്കൽ നടപടികളുടെ ഭാഗമായാണ് കപ്പൽ സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചെന്നും . അറ്റകുറ്റപണികൾക്കെന്ന പേരിൽ കൊച്ചിൻ ഷിപ്പിയാർഡിൽ കയറ്റിയിരിക്കുന്നു കപ്പലുകൾക്കായി പണം അനുവദിക്കാത്തത് മനപ്പൂർവ്വമാണെന്നും നാഷണലിസ്റ്റ് യൂത്ത് പ്രവർത്തകർ പറഞ്ഞു. ഈ പ്രശ്ന ഉടൻ പരിഹാരം അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ സമര പോരാട്ടങ്ങൾ കാഴ്ചവയ്ക്കുമെന്നും പ്രവർത്തകർ അറിയിച്ചു. പ്രതിഷേധ മാർച്ചിൽ LSA സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീസ് , ജനറൽ…

Read More

തിരുവനന്തപുരം; ന​ഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്. കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥമായതായി ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തിയ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം ന​ഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റും. ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ…

Read More

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം പിണറായിയുടെ മോദിസ്തുതിയാണെന്നു കെ സി വേണുഗോപാല്‍ എംപി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിനുനേരെ അക്രമം അഴിച്ചു വിട്ടു മോദിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. മോദി നിര്‍ത്തിയിടത്ത് പിണറായി വിജയന്‍ തുടങ്ങിയിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ നിന്നും രക്ഷപെടാന്‍ മോദിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധിയോടുള്ള എതിര്‍പ്പ് മാര്‍ക്കറ്റ് ചെയ്യാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. https://youtu.be/cTzQfu2lfUw ബിജെപിയെ പ്രീതിപ്പെടുത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള സിപിഎമ്മിന്റെ വിഫലശ്രമം ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുകയാണ്. എസ് എഫ് ഐ ഗുണ്ടകള്‍ ഓഫീസില്‍ അതിക്രമിച്ചു കടക്കുകയും, തല്ലിത്തകര്‍ക്കുകയും ചെയ്തപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയും, സംരക്ഷണം ഒരുക്കികൊടുക്കുകയും ചെയ്യുകയായിരുന്നു. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നാണംകെട്ട അതിക്രമം അരങ്ങേറിയിരിക്കുന്നതെന്നു വേണുഗോപാല്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സമാധാനം പറഞ്ഞെ തീരൂ. ഇ ഡി യെ ഉപയോഗിച്ച് അഞ്ചു ദിവസം തുടര്‍ച്ചയായി…

Read More

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. https://youtu.be/tE7o5ZzdfUg അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ  2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകളുണ്ട്.  രാജ്യാന്തര നിലവാരമുള്ള ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളോടെ ലഭിക്കും. മുംബൈ ട്രാവൽ റീട്ടെയിലിൻ്റെ കീഴിലാണ്  തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) പ്രവർത്തിക്കുക. 

Read More

തിരുവനനന്തപുരം: അഡ്വക്കേറ്റ് ഓഫീസിലെ വനിത ക്ലർക്കിനെ ആക്രമിച്ച കോൺഗ്രസ് നേതാവ് ബി. ആർ. എം. ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി. സെക്രട്ടറിയുമായ ബി. ആർ. എം. ഷഫീറിനെതിരെ അഡ്വക്കറ്റ് ക്ലാർക്കായി ജോലി ചെയ്ത വനിത നൽകിയ പരാതി ഗൗരവമുള്ളതാണ്. ജീവനക്കാരിയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. വനിത ജീവനക്കാരിയെ ആക്രമിച്ച ഷഫീറിനെ ഉടൻ അറസ്റ്റ് ചെയ്യണം. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണം.

Read More

അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതിയുടെ അനുകൂല വിധി. 5 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും, പ്രതികൾ സംസ്ഥാനം വിടരുതെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ട്. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിച്ചത്.

Read More

തിരുവനന്തപുരം: ഇന്ത്യൻ നടനകലയിലെ അനശ്വര പ്രതിഭ ഗുരുഗോപിനാഥിന്‍റെ സ്മരണാർഥം അദ്ദേഹത്തിന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ചു നാളെ മുതൽ “നാട്യോത്സവം 22′ എന്ന പേരിൽ ഗ്രേറ്റ് ഇന്ത്യൻ ഡാൻസ് ഡ്രാമ ഫെസ്റ്റിവലിന് തുടക്കമാകും. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ 29 വരെയാണു പരിപാടി. നാളെ വൈകിട്ട് 5.30 ന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി 7 ന് മോഹിനിയാട്ടം ” രാധ എവിടെ ” സുഗതകുമാരിയുടെ കവിതയുടെ നൃത്യാവിഷ്ക്കാരം. ഗോപിക വർമയും സംഘവും അവതരിപ്പിക്കും. രാത്രി എട്ടിന് നടൻ വിനീതും നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഭാരതനാട്യം ” ജ്ഞാനപാന’. തുടർന്ന് 29 വരെ വൈകിട്ട് 6 ന് ഡോ. അരുന്ധതി മൊഹന്തി, നടി ശോഭന, അസ്തന, നളിനി അസ്തന, ശാശദർ ആചാര്യ, ദീപിക റെഡ്ഡി, നടി ആശാ ശരത്ത് എന്നിവരുടെ നൃ‌ത്ത പരിപാടികൾ അരങ്ങേറും.

Read More