- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന് മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായി ബഹ്റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്സ് രാജ്യത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി. ജോർജിയ, ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മലാവിഎന്നിവയാണ് പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ. ഓഗസ്റ്റ് 12 മുതൽ ഇത് പ്രാബല്യത്തിൽ വരും. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ശ്രീലങ്ക, നേപ്പാൾ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ഇറാഖ്, ടുണീഷ്യ, ജോർജിയ, മംഗോളിയ, യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, മ്യാൻമർ, പനാമ, ദക്ഷിണാഫ്രിക്ക, മലാവി റിപ്പബ്ലിക്, നമീബിയ, ഉഗാണ്ട, സിംബാബ്‌വെ, മൊസാംബിക്ക്, ഉക്രെയ്ൻ എന്നിവയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ബഹ്‌റൈൻ പൗരന്മാർക്കും റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാൻ അർഹതയുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ എടുത്ത ക്യൂ ആർ കോഡോട് കൂടിയ ആർ ടി പി സി ആർ പരിശോധനാ…
പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് കണ്ട് പരാതി നല്‍കി ഗൗരിനന്ദ; പരാതിയില്‍ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാര്‍ത്ഥി ഗൗരിനന്ദയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാനും, തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അത് കൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗൗരി നന്ദ പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അമ്മയ്ക്കും പുനലൂര്‍ എംഎല്‍എ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഗൗരിനന്ദ അടുത്തിടെയാണ് പ്ലസ്ടു പാസായത്. ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു. പിന്നീട്…
മനാമ: 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ബഹ്‌റൈന്റെ ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ 30 കാരിയായ കൽക്കിദൻ ഗെസാഹെഗ്നെയാണ് ബഹ്റൈന് വേണ്ടി വെള്ളി മെഡൽ നേടിയത്. നെതർലാൻഡിന്റെ സിഫാൻ ഹസ്സൻ സ്വർണവും എത്യോപ്യയിൽ നിന്നുള്ള ലെറ്റെസെൻബെറ്റ് ഗിഡെ വെങ്കലവും നേടി. 29 മിനിട്ട് 56.18 സെക്കന്റുള്ള ഗെസാഹെഗ്നെയുടെ സമയം. ഒരു സെക്കന്റ് വ്യത്യാസത്തിലാണ് ബഹ്റൈന് സ്വർണം നഷ്ടമായത്. ഹസ്സനെക്കാൾ ഒരു സെക്കൻഡിലും ജൂണിൽ ലോക റെക്കോർഡ് സ്ഥാപിച്ച ഗിഡെയെക്കാൾ അഞ്ച് സെക്കൻഡിലും മുന്നിലായിരുന്നു ബഹ്‌റൈൻ താരം കൽക്കിദൻ ഗെസാഹെഗ്നെ.
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, മുസ്തഫയുടെ പിതാവ് ഹംസ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഇരുവര്‍ക്കുമെതിരെ ചുമത്തി. മകളുടെ മരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 38628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 617 മരണം കൂടി സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 427371 ആയി. 3,10,55,861 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 4,12,153 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്ക്. നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. ഇത് വരെ അമ്പത് കോടിയിലധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. 50,10,09,609 ഡോസ് വാക്സീനാണ് ഇത് വരെ നൽകിയത്.
ഡൽഹി: ജോൺസൺ ആന്റ് ജോൺസണിന്റെ കൊവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകി കേന്ദ്ര സർക്കാർ. ഒറ്റ ഡോസ് വാക്സീനാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് വാക്സീന് അനുമതി നൽകിയ കാര്യം അറിയിച്ചത്. രാജ്യത്ത് ഉപയോഗ അനുമതി നൽകുന്ന ആദ്യ സിംഗിൾ ഡോസ് വാക്സീനായി ഇതോടെ ജോൺസൺ ആൻഡ് ജോൺസൺ. ഇപ്പോൾ രാജ്യത്ത് അനുമതിയുള്ളത്. കൊവിഷീൽഡ്, കൊവാക്സീൻ, സ്പുട്നിക് എന്നീ വാക്സീനുകൾക്കാണ്. നോവാവാക്സും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ശ്രീകാര്യത്തെ ഒരു പാർട്ടി പരിപാടി കഴിഞ്ഞ് മണ്ഡലത്തിലേയ്ക്ക് പോകുകയായിരുന്നു മാത്യു കുഴൽ നാടൻ എം.എൽ.എ.കൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി അജയ് കുര്യാത്തിയും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കാര്യവട്ടം എത്താറായപ്പോൾ ഒരു ചെറിയ ആൾക്കൂട്ടം. വാഹനത്തിൽ നിന്നിറങ്ങിയ മാത്യു കുഴൽനാടനും, അജയ് കുര്യാത്തിയും കണ്ടത് ഒരു ബൈക്ക് ആക്സിഡൻ്റിൽ പെട്ട് പരുക്കുകളോടെ റോഡിൽ കിടക്കുന്ന യുവാവിനെയാണ്. https://youtu.be/nHb2Iw6tpRs ഉടൻ തന്നെ തൻ്റെ കാറിൽ പരിക്കേറ്റ യുവാവിനെ കയറ്റി ആശുപത്രിയിൽ കയറ്റാൻ തുടങ്ങിയപ്പോൾ ഒരു ആംബുലൻസ് ഹൈവേ വഴി കടന്ന് വന്നു.മാത്യു കുഴൽനാടനും, അജയ്കുര്യാത്തിയും മറ്റുള്ളവരും ചേർന്ന് യുവാവിനെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിലേയ്ക്ക് വിട്ടു.
ദക്ഷിണേന്ത്യയില്‍ ആദ്യമായി ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി കിംസ്ഹെല്‍ത്ത് ഈസ്റ്റ്
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ആശുപത്രികളില്‍ ആദ്യമായി ന്യൂ ബില്‍ഡിംഗ് വിഭാഗത്തില്‍ ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി തിരുവനന്തപുരത്തെ കിംസ്ഹെല്‍ത്ത് ഈസ്റ്റ്. പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതി കൂടിയാണിത്. ഹരിത കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ക്ക് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ് (ഐജിബിസി) ഈ അംഗീകാരം നല്‍കുന്നത്. സുസ്ഥിരത ഉറപ്പുവരുത്തി പരിസ്ഥിതി സൗഹൃദമായി കിംസ്ഹെല്‍ത്ത് ക്യാംപസിനോടു ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത കിംസ്ഹെല്‍ത്ത് ഈസ്റ്റിന് ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി നിര്‍മ്മിച്ച 270 കിടക്കകളുള്ള കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ നിര്‍മ്മാണത്തിനു പിന്നിലുള്ള ദീര്‍ഘവീക്ഷണവും അര്‍പ്പണമനോഭാവവുമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണ് 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കിംസ്ഹെല്‍ത്തിന്‍റെ എല്ലാ പുതിയ കെട്ടിടങ്ങളും ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന് അനുസൃതമായി ദീര്‍ഘവീക്ഷണത്തോടെയാണ് നിര്‍മ്മിക്കുന്നത്. കിംസ്ഹെല്‍ത്തിന്‍റെ കൊല്ലം മള്‍ട്ടിസ്പെഷ്യലിറ്റി…
മനാമ: ഐ വൈ സി സി മുഹറക് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൃശ്ശൂർ ചാവക്കാട് പുന്നയിൽ എസ്ഡിപിഐ കൊലയാളികൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് അനുസ്മരണം നടത്തി,ഓൺലൈൻ വഴി നടന്ന അനുസ്മരണ പരിപാടിയില് ഏരിയ സെക്രട്ടറി രജീഷ് പിസി അധ്യക്ഷൻ ആയിരുന്നു, ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പാലായി മുഖ്യ പ്രഭാഷണം നടത്തി,ഐ വൈ സി സി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഫാസിൽ വട്ടോളി, മുൻ പ്രസിഡൻ്റ് ഈപ്പൻ ജോർജ്ജ്, റെജി കൊലാടി, മണിക്കുട്ടൻ, ജിതിൻ പതിയാരം, മുഹ്സിൻ ചാവക്കാട്, ബിനു കുണ്ടറ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻ്റ് പ്രമീ ജ് കുമാർ സ്വാഗതവും ശിഹാബ് കരുകാപുത്തൂർ നന്ദിയും പറഞ്ഞു.
ടോക്കിയോ: അത്‌ലറ്റിക്‌സിൽ ചരിത്ര നേട്ടം. ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര. 87.58 മീറ്ററെറിഞ്ഞാണ് 23കാരനായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വർണം നേടിയത്. വ്യക്തിഗത ഇനത്തിൽ ഇത് ഇന്ത്യയുടെ രണ്ടാമത് സ്വർണമാണ്. ഷൂട്ടിംഗിൽ 2008 ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്ര നേടിയതാണ് ഇത്തരത്തിൽ ആദ്യത്തേത്. നീണ്ട 13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തിൽ സ്വർണം നേടുന്നത്. ഹരിയാന സ്വദേശിയാണ് കരസേനയിൽ സുബേജാറായ നീരജ് ചോപ്ര (23). ആദ്യ ശ്രമം തന്നെ മികച്ചതായിരുന്നു നീരജിന്റേത് 87.03 മീറ്റർ. രണ്ടാമതാണ് സ്വർണം എറിഞ്ഞിട്ട ഏറ് 87.58 മീറ്റർ. മൂന്നാമത് 76.79 മീറ്റർ മാത്രമേ നീരജിന് സാധിച്ചുളളു. മൂന്ന് റൗണ്ടിൽ മുന്നിട്ട് നിന്ന എട്ട് പേരാണ് ഫൈനലിൽ പ്രവേശിച്ചത്. നാല്, അഞ്ച് റൗണ്ടുകളിൽ നീരജ് എറിഞ്ഞത് ഫൗളായി. എന്നാൽ അവസാന റൗണ്ടിൽ 84.24 മീറ്റർ എറിഞ്ഞു. ചെക് റിപബ്ളിക് താരം വെദ്‌ലെജെച് 86.67 മീറ്റർ എറിഞ്ഞ് വെളളി നേടി. വെങ്കലം നേടിയതും ചെക് താരം…