Author: staradmin

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് വിലയിരുത്തി. ക്രമസമാധാനചുമതലയുള്ള മുതിര്‍ന്ന ഓഫീസര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ മുതലായവ വീടുകള്‍ക്ക് അകത്ത് തന്നെ നടത്തണം. ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉത്സവകാലത്ത് അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്‍റെ പ്രത്യേകനിരീക്ഷണം ഉണ്ടാകും. ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മോഷ്ടാക്കള്‍ക്ക് എതിരെ പോലീസ് ജാഗ്രത പാലിക്കും. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തും. പൊതുസ്ഥലങ്ങളില്‍ സൈക്കിളിലും ബൈക്കിലുമുള്ള പിങ്ക് പോലീസ് പട്രോളിങ് കൂടുതല്‍ വ്യാപകമാക്കും. ജനമൈത്രി ബീറ്റിന്‍റെയും വനിതാ സെല്ലുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ വൈവിദ്ധ്യവല്‍കരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ…

Read More

കണ്ണൂർ: കണ്ണൂർ ജില്ലയിൽ 53 വാർഡുകൾ കണ്ടെയ്‌ന്മെന്റ് സോണിൽവാർഡുകൾ ഉൾപെട്ടു . ആലക്കോട് 7,16, ആറളം 6,13, അഴീക്കോട് 6,10,13,14,19,20,23, ചെമ്പിലോട് 16,19, ചെറുകുന്ന് 10, ചെറുപുഴ 5,ചെറുതാഴം 2,3, ചൊക്ലി 8, എരമം കുറ്റൂർ 1,5, എരുവേശ്ശി 10, ഏഴോം 6,10,13, ഇരിക്കൂർ 13,കടന്നപ്പള്ളി-പാണപ്പുഴ 1,12,15, കാങ്കോൽ ആലപ്പടമ്പ 5,7, കണ്ണപുരം 1,9, കീഴല്ലൂർ 3, കേളകം 5, കോളയാട് 4, കൊട്ടിയൂർ 9,കുറ്റിയാട്ടൂർ 14, മാടായി 19,മാട്ടൂൽ 8, മയ്യിൽ 15,16, നാറാത്ത് 15, പാപ്പിനിശ്ശേരി 8, പരിയാരം 17, പേരാവൂർ 3,8,പെരിങ്ങോം വയക്കര 8,13, രാമന്തളി 14, തില്ലങ്കേരി 7, തൃപ്പങ്ങോട്ടൂർ 4, ഉളിക്കൽ 13,വേങ്ങാട് 16. കണ്ടെയ്‌ന്മെന്റ് സോണിലെ നിയന്ത്രണങ്ങൾ ഇവയാണ് വാർഡിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കും. പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ.മറ്റ്…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. https://youtu.be/I15j0hrwGOs കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കോടതി പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്കുണ്ട്. ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ് വഴക്കത്തിനാണ് പ്രധാന്യമെന്ന് സ്പീക്കര്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയതുമാണ്. അതിനു പിന്നാലെയാണ് ഇന്ന് ചട്ടം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നത്. ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല. നിരപരാധിയായ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തവര്‍ക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ നടത്തിയ പ്രതീകാത്മക അടിയന്തിര പ്രമേയ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.…

Read More

കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ കേരള മോഡൽ പരാജയപ്പെടാൻ കാരണം പിണറായി സർക്കാരിന്റെ ഭരണ നിർവഹണത്തിലെ പിഴവാണെന്ന് ബിജെപി മഹിളാമോർച്ചാ ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ എം.എൽ.എ. നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം കൊച്ചിയിൽ നിർവഹിക്കുകയായിരുന്നു അവർ. കേരളത്തിൽ വാക്സിനേഷന്റെ ടോക്കൺ വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഉദ്യോ​ഗസ്ഥരല്ല. സിപിഎം പ്രവർത്തകരാണ് എല്ലാം ചെയ്യുന്നത്. മറ്റൊരു സംസ്ഥാനത്തും വാക്സിനേഷനിൽ രാഷ്ട്രീയ ഇടപെടലുകളില്ല. ഇതാണ് കേരള മോഡൽ പരാജയപ്പെടാൻ കാരണം. കൊവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാമതായി. കേരളം ഫൈൻ സ്റ്റേറ്റായി മാറിയെന്ന് അവർ പരിഹസിച്ചു. എല്ലാ കാര്യത്തിലും ഫൈൻ മാത്രമേ ഇവിടെയുള്ളൂ. ഇരുന്നാലും നിന്നാലും എല്ലാം ഫൈനാണ്. ആ​ഗോളതലത്തിലെ പോലെ കൊവിഡ് രാജ്യത്തിന്റെയും ആരോ​ഗ്യ-സാമ്പത്തിക മേഖലയെ ബാധിച്ചു കാര്യമായി ബാധിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ കരുത്തുറ്റ നേതൃത്വം ഇന്ത്യയെ ശക്തമായി മുന്നോട്ട് നയിച്ചു. ഇന്ത്യ കൊവിഡിനെ നേരിട്ട രീതി ലോകം മുഴുവൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. പ്രതിരോധത്തിൽ മാത്രമല്ല വാക്സിനേഷന്റെ…

Read More

മനാമ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ മൂന്നാമത്തെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻറെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) നാളെ വെള്ളിയാഴ്ച (13-08-2021) രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്നു. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ, ട്രാൻസ്പോർട്ടേഷൻ ആവശ്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് സംഘാടകർ അറിയിച്ചു. അഭിലാഷ് അരവിന്ദ് 39691451, അബ്ദുൽ സലാം 39889086.

Read More

തിരുവനന്തപുരം: ഇന്ത്യൻ കായിക ലോകത്തെ ഭാവിയുടെ വാഗ്ദാനങ്ങളായ രണ്ട് താരങ്ങളെ ജില്ലയിലെ സൈനിക കൂട്ടായ്മയായ സപ്ത ആദരിച്ചു. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ റിലേ ടീമിന്റെ ഭാഗമായിരുന്ന അലക്സ് ആന്റണിയ്ക്ക് അംഗങ്ങൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തി പൊന്നാടയും ഫലകവും കൈമാറി. ഇന്ത്യൻ എയർഫോഴ്‌സിൽ സർജന്റ് റാങ്കിൽ ജോലി നോക്കുന്ന അലക്സ്‌ ആന്റണി പുല്ലുവിള സ്വദേശി ആന്റണിയുടേയും സരിജയുടേയും മകനാണ്. അതോടൊപ്പം തന്നെ ദേശീയ ജൂനിയർ റഗ്ബി ടീമിലേയ്ക്ക് പ്രവേശനം ലഭിച്ച രേഷ്മ മിഖായേലിനെയും സപ്ത ആദരിച്ചു. പുല്ലുവിള നിവാസിയായ മത്സ്യതൊഴിലാളി മൈക്കളിന്റെയും ഷൈനിയുടെയും മകളാണ്.പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനം തുടങ്ങാൻ പോകുന്ന രേഷ്മ ഉടനെ തന്നെ ഡൽഹിയിൽ നടക്കുന്ന പരിശീലന ക്യാമ്പിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സപ്ത യുടെ ചെയർമാൻ അശോക് കുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങൾ വീട്ടിലെത്തി പൊന്നാടയും ഫലകവും പരിശീലനത്തിനുപയോഗിക്കാനുള്ള ഒര് ജോഡി ട്രാക്ക് സ്യുട്ടും സമ്മാനമായി നൽകി. വൈസ് ചെയർമാൻ ജയ് കുമാർ,അംഗങ്ങളായ ആന്റണി, സെൽവരാജ്, ബാലു, വിജിത്…

Read More

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയും ഇടപെട്ടു എന്ന് സ്വപ്ന സുരേഷും സരിതും കസ്റ്റംസിന് നല്‍കിയ മൊഴിയായിരിന്നു അടിയന്തരപ്രമേയ നോട്ടീസിന് ആധാരം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണെന്ന് അടിയന്തരപ്രമേയ നോട്ടീസില്‍ പി.ടി തോമസ് എം.എല്‍.എ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നെങ്കിലും പ്രതികരിച്ചതേയില്ല. അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ നേരത്തെയും അടിയന്തരപ്രമേയ നോട്ടിസായി പരിഗണിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ വാദങ്ങള്‍ സ്പീക്കറോ സര്‍ക്കാരോ അംഗീകരിച്ചില്ല. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാകവാടത്തില്‍ ധര്‍ണ നടത്തി. പിന്നാലെ സഭയ്ക്ക് പുറത്ത് പ്രതീകാത്മകമായി അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ സ്പീക്കറായി. പി.ടി.തോമസ് പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കക്ഷി നേതാക്കളും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുള്ള മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എന്‍. ഷംസുദീന്‍ അറിയിച്ചതോടെ…

Read More

ന്യൂഡൽഹി: ഒളിമ്പിക്‌സ് ജാവലിനിലെ സ്വർണ്ണ നേട്ടം നീരജിനെ ലോക രണ്ടാം നമ്പർ സ്ഥാനത്തേക്ക് ഉയർത്തി. സ്ഥിരതയാർന്ന പ്രകടനമാണ് നീരജിന് നേട്ടമായത്. ഇന്ത്യയിലും പുറത്തും നടന്ന യോഗ്യതാ മത്സരങ്ങളിലെല്ലാം നീരജ് മികച്ച മുന്നേറ്റം നടത്തിയിരുന്നു. ലോകറാങ്കിംഗ് പുനർനിർണ്ണയിച്ചത് ഇന്നലെയാണ്. ആകെ 1315 പോയിന്റുകളാണ് നീരജിന് ലഭിച്ചത്. ലോകചാമ്പ്യൻ ജർമ്മനിയുടെ ജോഹന്നാസ് വെറ്റർ 1396 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്‌സിൽ ഫൈനൽ റൗണ്ടിൽ മോശം പ്രകടനത്തെ തുടർന്ന് ആദ്യ 8 പേരിൽ എത്താതെ പുറത്തുപോകേണ്ടിവന്ന അവസ്ഥയാണ് വെറ്ററിനുണ്ടായത്. മൂന്നാം സ്ഥാനത്ത് പോളണ്ടിന്റെ മാർസിൻ ക്രുക്കോവ്‌സ്‌കിയും, ചെക് റിപ്പബ്ലിക്കിന്റെ ജാക്കബ് വാദ്‌ലേക് നാലാം സ്ഥാനത്തുമെത്തി. ജർമ്മനിയുടെ ജൂലിയൻ വെബറാണ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ളത്. ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡലാണ് ജാവലിനിലൂടെ നീരജ് നേടിത്തന്നത്. 87.58 മീറ്ററാണ് നീരജ് എറിഞ്ഞ ദൂരം. ഫൈനൽ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ .55 മീറ്ററായി ദൂരം വർദ്ധിപ്പിച്ചത് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.…

Read More

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണിത്. മാദ്ധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അടക്കം അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് അറിയിച്ചു. രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ, മഹിള കോൺഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭ വിപ്പ് മണിയ്‌ക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് എന്നിവരുടെ അക്കൗണ്ടുകളാണ് സസ്‌പെൻഡ് ചെയ്തത്. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന കെ.പി ബൈജുവിന്റെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Read More