Author: News Desk

കൊച്ചി : ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം സ്വദേശി ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വച്ച് രപ്തിസാഗര്‍ ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങള്‍ ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീര്‍ഘമായി ഹോണ്‍ മുഴക്കുകയും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിന്‍ നിന്നത്.

Read More

ദില്ലി: കർഷക സമരവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. സിംഘു, തിക്രി, ഗാസിപ്പൂർ അടക്കം അതിർത്തികളിൽ തുടരുന്ന കര്‍ഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി. കഴിഞ്ഞ വർഷം നവംബർ 26 മുതൽ ദില്ലി അതിർത്തികൾ ഉപരോധിച്ചാണ് കർഷകർ സമരം തുടങ്ങിയത്. സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ദില്ലിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പറയുന്നു. കൂടാതെ സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. സമരസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസില്‍ പരാമർശിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തർ പ്രദേശ്, ദില്ലി, ഹരിയാന രാജസ്ഥാൻ സർക്കാരുകളോട് റിപ്പോർട്ട് തേടിയത്. നിലവിലെ സ്ഥിതിവിവരങ്ങൾ കമ്മീഷനെ ധരിപ്പിക്കാൻ നിർദ്ദേശമുണ്ട്.

Read More

തിരുവനന്തപുരം: വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ടമെന്റുകളില്‍ നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുന്നുള്ളുവെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടക്കുന്ന അധ്യാപക-അനധ്യാപക നിയമങ്ങളിലേക്ക് അപേക്ഷി സമര്‍പ്പിക്കുന്നതിനായി ചില വ്യാജ വെബ്്‌സൈറ്റ് വിലാസങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഈ അറിയിപ്പ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെയുള്ള വെബ്‌സൈറ്റുകളിലോ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കുകളിലോ സ്വന്തം വിശദാംശങ്ങളും അപേക്ഷകളും സമര്‍പ്പിച്ച് വഞ്ചിതരാവാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റുകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനോ ഇന്റര്‍വ്യൂ നടത്തുന്നതിനോ ഏതെങ്കിലുംതരത്തിലെ ഫീസ് ഇടാക്കുന്നതിനോ മറ്റൊരു ഏജന്‍സിയെയും നോര്‍ക്ക ചുമതലപ്പെടുത്തിയിട്ടില്ല.

Read More

പത്തനംതിട്ട : മണ്ഡലപൂജ-മകരവിളക്ക് അടിയന്തരങ്ങളോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷന്‍ എടുത്തവരായിരിക്കണം .അപേക്ഷസമര്‍പ്പിക്കുന്നവര്‍.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍30.09.2021 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ചീഫ് എഞ്ചീനിയര്‍,തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ്,നന്തന്‍കോട്,തിരുവനന്തപുരം–695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,എന്നിവയുടെ ഒര്‍ജിനലും മറ്റുസര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം.വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.travancoredevaswomboard.org

Read More

തിരുവനന്തപുരം: ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സി.പി.എമ്മിനെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് കെ.പി അനില്‍കുമാര്‍ വിശേഷിപ്പിക്കുന്നത്. ഇത്ര നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍കുമാര്‍ നേരത്തെ തന്നെ സി.പി.എമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണ്? സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടു പോകാനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്തില്‍ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക്…

Read More

തിരുവനന്തപുരം: കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറും സി പി എമ്മിൽ ചേർന്നു. കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു സ്വീകരിച്ചത്. കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അം​ഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ കെ ജി സെന്ററിൽ ഉണ്ടായിരുന്നു നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി എമ്മിൽ ചേർന്നിരുന്നു. ഇന്ന് അനിൽകുമാറിനൊപ്പം എ…

Read More

തിരുവനന്തപുരം: താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരൻ കെ പി സി സി പിടിച്ചെടുത്തത്. രൂക്ഷമായ ആരോപണമാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കെ പി അനില്‍കുമാര്‍ നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്‍റെ ഭരണഘടന മാറ്റാതെയാണ് പാര്‍ട്ടിയെ സെമി കേഡറാക്കാനുള്ള ശ്രമം നടത്തുന്നതെന്നും അനില്‍കുമാര്‍ ആരോപിക്കുന്നത്. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പരസ്യമായി വളരെ മോശമായി അധിക്ഷേപിച്ച വ്യക്തി കെ എസ് ബ്രിഗേഡെന്ന് കെ പി അനില്‍കുമാര്‍. കോണ്‍ഗ്രസിന്‍റെ ഉന്നതരായ നേതാക്കളെ പരസ്യമായി തെറി വിളിക്കുന്ന ഒരാളെ പരസ്യമായി കെ എസ് ബ്രിഗേഡെന്ന് ആദരിക്കുന്ന ആളാണ് കെ സുധാകരന്‍. അത്തരമൊരാള്‍ക്ക് തന്നോട് അച്ചടക്കത്തേക്കുറിച്ച് പറയാൻ എന്ത് യോഗ്യതയാണെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു. കൂലിക്ക് ആളെ വച്ച് മാന്യമാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരന്‍. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി…

Read More

തിരുവനന്തപുരം : അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെപി അനില്‍കുമാറിനെപ്പോലുള്ള നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജിവച്ചത്. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ, നേതാക്കളില്‍ നിന്നോ ഉയര്‍ന്ന് വന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് തന്റേതെന്നും ഇക്കാര്യം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം : എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയരാഘവന്‍ മതേതരത്വ ക്ലാസെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താല്‍ക്കാലിക ലാഭത്തിനായി ആരുമായും കൂട്ടുകൂടുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയാണ് വിജയരാഘവന്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നെന്നു പറഞ്ഞ് പുരപ്പുറത്തു കയറി നിലവിളിച്ചയാളാണ് വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണ സമിതിയെ താഴെയിറക്കാന്‍ അഞ്ചംഗ എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ തേടിയ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് അദ്ദേഹം. മഹാരാജാസില്‍ എസ്.ഡി.പി.ഐ കൊലചെയ്ത അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് വിജയരാഘവനെ ഓര്‍മ്മിപ്പിക്കുന്നു. വിജയരാഘവന്റെയോ സി.പി.എമ്മിന്റെയോ മതേതരത്വമല്ല ഞങ്ങളുടെ മതേതരത്വം. ഈരാറ്റുപേട്ടയിലെ നഗരസഭാ ഭരണം പടിക്കാന്‍ എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയാരാഘവന്റെ മതേതരത്വവും ക്ലാസും ഞങ്ങള്‍ക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു .

Read More

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുസൽസിന്റെ സംസ്ഥാന തല ഉ​ദ്ഘാടനം ഈ മാസം 15 ന് നടക്കും. തിരുവനന്തപുരം കിഴക്കേകോട്ടയിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിക്കും, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിൽ ഔദ്യോ​ഗിക ലോ​ഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാ​ഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ്‌ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴ് പമ്പുകൾ 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി…

Read More