Author: News Desk

തിരുവനന്തപുരം : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് ടിപി കേസ് പ്രതി കൊടി സുനിയുടെ വെളിപ്പെടുത്തല്‍. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റേതായിരുന്നു പദ്ധതി. രണ്ടു സഹതടവുകാര്‍ക്ക് അഞ്ചു കോടി രൂപയുടെ ക്വട്ടേഷനാണ് അവര്‍ കൊടുത്തതെന്നും കൊടി സുനി പറഞ്ഞു. ക്വട്ടേഷന്‍ വിവരം താന്‍ അറിഞ്ഞെന്ന് മനസിലായതോടെയാണ് അവര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതെന്നും സുനി പറഞ്ഞു. ജയിലിലെ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയില്‍ ഡിഐജിയോടാണ് കൊടി സുനി ഇക്കാര്യം പറഞ്ഞത്

Read More

കണ്ണൂർ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമും (അസാപ്പ്) സംയുക്തമായി സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘സാങ്കേതിക രംഗത്തെ പുത്തന്‍ തൊഴില്‍ സാധ്യതകളും നൂതന പഠന വിഭാഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാര്‍. സപ്തംബര്‍ 18ന് വൈകുന്നേരം 3.30 മുതല്‍ 4.30 വരെ നടക്കുന്ന വെബിനാര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിപണിയിലെ മാറ്റങ്ങള്‍, സാങ്കേതിക മേഖലയിലെ ഭാവി തൊഴില്‍ സാധ്യതകള്‍, നൂതന പഠനരംഗം എന്നിവ വെബ്ബിനാറില്‍ ചര്‍ച്ച ചെയ്യും.സാങ്കേതിക രംഗത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും വിധമാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. 20 വര്‍ഷമായി സാങ്കേതിക മേഖലയില്‍പ്രവര്‍ത്തിക്കുന്ന ക്ളൗഡ് ആര്‍ക്കിടെക്റ്റ് വിദഗ്ദ്ധന്‍ ബിനീഷ് മൗലാനാം വെബിനാര്‍ നയിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍https://bit.ly/prdasapwebinar ല്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9495999627, 9400616909, 9495999681, 9495999692.

Read More

കണ്ണൂർ : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് അമ്പതിനായിരം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, അത്തരം മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള മക്കളുള്ളവരും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രതേ്യകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഈ സാമ്പത്തിക വര്‍ഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്,…

Read More

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എൻഫോഴ്സ്മെൻ്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.ആവശ്യമായ രേഖകൾ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുതിർന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്.

Read More

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യ (16) ആണ് മരിച്ചത്. തിരുവനന്തപുരം കവടയാറിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നു.പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോൾ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ ഭവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്

Read More

തിരുവനന്തപുരം : വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു. വിദ്യാകിരണം പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് ജൂലൈ 26 വരെ ശേഖരിച്ച കണക്കുപ്രകാരം 4,72,445 കുട്ടികള്‍ക്കായിരുന്നു ഉപകരണങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. ആഗസ്റ്റ് 4 ന് പദ്ധതിയുടെ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം1,02,029 കുട്ടികള്‍ക്ക് ഒന്നരമാസത്തിനകം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോര്‍ട്ടല്‍ വഴിയുള്ള പര്‍ച്ചേസ് നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പുതന്നെ 21.5% കുട്ടികള്‍ക്കും സാമൂഹ്യപങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ലഭിച്ചത് പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാകിരണം പോര്‍ട്ടല്‍ (vidyakiranam.kerala.gov.in) വഴി പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കും സ്കൂളുകള്‍ തിരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചും ആവശ്യമുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനാകും. ഇഷ്ടമുള്ള തുകയും പോർട്ടൽ വഴി നൽകാം. പണം നല്‍കുന്നവർക്ക് ആദായനികുതി ഇളവുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും എത്രയും പെട്ടെന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി…

Read More

ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനമെടുത്തത്. അതിനുമുമ്പ് ടീം നേതൃത്വത്തിന്‍റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി തുടര്‍ന്നും കഴിവിന്‍റെ പരമാവധി…

Read More

കൊച്ചി :കേരളാകോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ ജന്മദിനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമർപ്പിച്ച് കുടുംബം. അന്നദാനം, വസ്ത്രവിതരണം, ചികിത്സാസഹായം തുടങ്ങിയവയോടെ മുൻകാലങ്ങളിൽ ആഘോഷിച്ചിരുന്ന ജേക്കബിന്റെ ജന്മദിനം ഇക്കുറി മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് മാസ്ക്, സാനിറ്റൈസർ, സോപ്പ്, തോർത്ത് എന്നിവ വിതരണം ചെയ്ത് കാരുണ്യദിനമായി ആചരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു (സെപ്തംബർ 16) ജേക്കബിന്റെ 71-ാം ജന്മദിനം.സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, മാർക്കറ്റുകൾ, കോളനികൾ എന്നിവിടങ്ങളിൽ ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം. മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ്, ട്രസ്റ്റിയും മുൻമന്ത്രിയുമായ അനൂപ് ജേക്കബ് എം.എൽ.എ, അഡ്വ. അമ്പിളി ജേക്കബ് എന്നിവർ നേതൃത്വം നല്‍കി.1950 സെപ്തംബർ 16-ന് ജനിച്ച ടി.എം ജേക്കബ് 1977-ൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായാണ് നിയമസഭയിൽ എത്തുന്നത്. തുടർന്ന് ഏഴു പ്രാവശ്യം എം.എൽ.എ യായ ജേക്കബ് കേരള നിയമസഭ കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന അംഗീകാരം നേടി. നാലു പ്രാവശ്യം മന്ത്രിയായ…

Read More

മനാമ : കരിപ്പൂർ എയർപ്പോർട്ടിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ വിമാന അപകട കാരണം പൈലറ്റിന്‍റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമായതോടെ അപകടം നടന്ന രാത്രി മുതല്‍ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും തുടങ്ങുന്നതിനു ബന്ധപ്പെട്ട അധികാരികൾ സത്വര നടപടി സ്വീകരിക്കണം. കരിപ്പൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചും ചെറുവിമാനങ്ങൾ സര്‍വീസ് നടത്തുന്നത് യാത്രക്കാർക്ക് പലവിധത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിൽ നിർദ്ദേശിച്ചിരിക്കുന്ന റണ്‍വേ സെന്‍ട്രല്‍ ലൈന്‍ ലൈറ്റ് സ്ഥാപിക്കല്‍, റണ്‍വേ നീളം കൂട്ടല്‍ തുടങ്ങിയവ നടപ്പാക്കുന്നതിന് കേരള സർക്കാർ ആവശ്യമായ നടപടി എടുക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.ഗൾഫ് മേഖലയിലെ യാത്ര വിലക്കുകൾ ക്രമാനുഗതമായി എടുത്തുകളയുന്ന സാഹചര്യത്തിൽ ഈ സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം : കോവിഡ് കാലത്ത് ആർക്കും സുരക്ഷിതരായി ആശങ്കയില്ലാതെ സന്ദർശിക്കാവുന്ന പൊതുവിടങ്ങൾ എന്നത് ആവശ്യമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡും ടൂറിസവും തമ്മിലുള്ള യുദ്ധത്തിൽ ടൂറിസം തോറ്റു പിന്മാറാൻ തയാറല്ല. കോവിഡിന്റെ വെല്ലുവിളിക്ക് ഇടയിലും മാതൃകയാക്കാവുന്ന നിരവധി പദ്ധതികൾ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇൻ-കാർ ഡൈനിങ്, ബയോബബിൾ ടൂറിസം, വാക്സിനേഷൻ ഡെസ്റ്റിനേഷനുകൾ എന്നിങ്ങനെ നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. ഈ തലത്തിലേക്ക് എത്തുന്ന പുതിയ പദ്ധതിയാണ് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജ് ആവിഷ്‌കരിച്ച കോവിഡ് ഓഡിറ്റഡ് പൊതുവിടം എന്നത്. ഇത് മറ്റിടങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ക്രാഫ്റ്റ്സ് വില്ലേജിനെ ലോകത്തെ ആദ്യത്തെ കോവിഡ് ഓഡിറ്റഡ് പൊതുവിടമാകാനുള്ള പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂറിസം, കലാ മേഖലകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കോവളം എം.എൽ.എ. എം. വിൻസെന്റ്, ടൂറിസം…

Read More