Author: News Desk

ന്യൂ ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഡിജിറ്റൽ മാർഗത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നതിനേക്കുറിച്ച് ചർച്ചചെയ്യാൻ ഒരു യോഗം നടത്തി. വിദ്യാഭ്യാസ സഹമന്ത്രി . അന്നപൂർണ ദേവിയും യോഗത്തിൽ പങ്കെടുത്തു. സംയോജിത ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഉപഗ്രഹ സാങ്കേതികവിദ്യയും ഇന്റർനെറ്റും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, അധ്യാപക പരിശീലനം എന്നിവയുടെ എല്ലാ തലങ്ങളും ഉൾക്കൊള്ളുന്നതിന് നിലവിലുള്ള പ്ലാറ്റ്ഫോമുകൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ വിപുലീകരിക്കാൻ മന്ത്രി ആഹ്വാനം ചെയ്തു. നിലവിലുള്ള ‘സ്വയം പ്രഭ’ സംരംഭം ശക്തിപ്പെടുത്താനും വിപുലീകരിക്കാനും നാഷണൽ ഡിജിറ്റൽ എജ്യുക്കേഷൻ ആർക്കിടെക്ചർ (NDEAR), നാഷണൽ എഡ്യൂക്കേഷണൽ ടെക്നോളജി ഫോറം (NETF) തുടങ്ങിയ സംരംഭങ്ങൾ സമന്വയിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിൽ എല്ലാവരുടെയും ഉൾ ചേർക്കൽ ഉറപ്പുവരുത്താൻ ഡിജിറ്റൽ വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയും ശ്രീ പ്രധാൻ എടുത്തു പറഞ്ഞു. ഇതിനായി, സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസന മന്ത്രാലയം, ഇലക്ട്രോണിക്സ്…

Read More

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിനു വേണ്ടി ബഹ്‌റൈന്‍ കെഎംസിസി സ്വരൂപിച്ച ഫണ്ട് കൈമാറി. ആസ്ഥാന മന്ദിര ഉദ്ഘാടന വേദിയില്‍വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക്, കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കലാണ് ഫണ്ട് കൈമാറിയത്. കെഎംസിസി ബഹ്‌റൈന്‍ സൈബര്‍ വിംഗ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഫണ്ട് സമാഹരിച്ചത്. ചടങ്ങില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന സെക്രട്ടറി എപി ഫൈസല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് പികെ, മലപ്പുറം ജില്ലാ ട്രഷറര്‍ ഇഖ്ബാല്‍ താനൂര്‍ തുടങ്ങിവര്‍ സംബന്ധിച്ചു.അഭിമാനകരമായ അസ്തിത്വത്തിന് മുതല്‍ക്കൂട്ടാവുന്ന ആസ്ഥാന മന്ദിരത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ എറെ സന്തോഷമുണ്ടെന്ന് കെഎംസിസി ബഹ്‌റൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏറെ ആവേശത്തോടെയായിരുന്ന പ്രവര്‍ത്തകര്‍ യൂത്ത് ലീഗിന്റെ പുതിയ ആസ്ഥാനമന്ദിരത്തെയും അതിന്റെ ഫണ്ട് സമാഹരണത്തെയും കണ്ടത്. മുസ്ലിം യൂത്ത് ലീഗിന്റെ വഴികളിലെ വലിയൊരു നാഴികക്കല്ലാണ് പുതിയ ആസ്ഥാനമന്ദിരം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച…

Read More

തിരുവനന്തപുരം: നിർഭാഗ്യകരമായ ഒരു പരാമർശം. അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ എെക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ. നിലവിൽ ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലം ഇല്ല. കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഇൗ പ്രശ്നം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ പറഞ്ഞത് ആവർത്തിക്കുകയാണ്-ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക്കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷങ്ങൾ മുമ്പ് കോട്ടയം…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഗുണനിലവാരമുള്ള മരുന്നുകള്‍ മിതമായ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏകദേശം 20,000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സംസ്ഥാന ഔഷധവിപണയില്‍, മരുന്നുകളെല്ലാം തന്നെ അന്യസംസ്ഥാനത്ത് നിന്നാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിനാല്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെയും ഭാരിച്ച ചുമതലയാണ്. സംസ്ഥാനത്ത് മൂന്ന് മരുന്ന് പരിശോധന ലബോറട്ടറികളാണ് നിലവിലുള്ളത്. ഗുണനിലവാരമുള്ള മരുന്നുകള്‍ തുടര്‍ന്നും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന…

Read More

തിരുവനന്തപുരം: ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഫീഡ്സ് ലിമിറ്റഡില്‍ മാനേജീരിയല്‍ ആന്‍ഡ് സൂപ്പര്‍ വൈസറി വിഭാഗം ജീവനക്കാരുടെ 01.01.2016 മുതല്‍ 31.12.2020 വരെയുള്ള ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്‍റെ തുടര്‍ ഘട്ടങ്ങള്‍ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 80 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനായി ആയുഷ് വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍ നിന്നും 2100 കോടി രൂപ വായ്പ ലഭ്യമാക്കുന്നതിന് കേരള റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. യു.വി.ജോസ് ഐ.എ.എസിനെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിന്‍റെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റില്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

Read More

തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തന്മിലുള്ള സംഘര്‍ഷം വഷളാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടു പോകട്ടെയെന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നാണ് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്. വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്നിനാണ്? ഇതില്‍ സി.പി.എമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്‌നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പത്ത് ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വള്ളി പുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ? വര്‍ഗീയതക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. വര്‍ഗീയ…

Read More

.തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് പരാമർശം ഉന്നയിച്ച പാലാ ബിഷപ്പ് അത് തിരുത്തുകയാണ് വേണ്ടതെന്ന് സിപിഐ. പ്രസ്താവന ശരിയായോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാർപ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് പാലാ ബിഷപ്പും മാതൃകയാക്കിയാൽ മതിയെന്നും കാനം കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് (Intelligence Report). മയക്കുമരുന്ന് (Drug Mafia) പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് (Dansaf) പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്. ഡാൻസാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയെന്നായിരുന്നു ഈ കേസുകൾ. ഇതിലെ പ്രതികളെയും ഡാൻസാഫ് ‘സൃഷ്ടി’ച്ചതാണെന്ന് കണ്ടെത്തി ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ഡാൻസാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. കഞ്ചാവ് വഴിയരികിൽ ഉപേക്ഷിച്ച ശേഷം ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളിൽ…

Read More

കോഴിക്കോട് : മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അഹമ്മദ് കുട്ടി മരിക്കുന്നത്. ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെ​ഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ 52 വ്യക്തികളാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്. അതേസമയം, ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്.

Read More

കൽപ്പറ്റ: കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കാൽമുട്ടിന് മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും കിഷോർ കുമാറിന് ഇല്ലായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Read More