Author: News Desk

കൊച്ചി: അമ്പലമുകളിൽ കിൻഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ബി.പി.സി.എല്ലും ഒപ്പുവച്ചു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ബി.പി.സി.എൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഭികാഷ് ജെന എന്നിവരാണ് തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ടത്. 2024 ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ വ്യവസായ, സാമ്പത്തികവളർച്ചയും തൊഴിൽ സൃഷ്ടിയും ലക്ഷമിട്ട് അമ്പലമുകളിലെ 481 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. പെട്രോകെമിക്കൽ വ്യവസായത്തിലെ മുൻനിര സ്ഥാപനമായ ബി.പി.സി.എല്ലിന് 171 ഏക്കർ ഭൂമി പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. 250 ഏക്കർ ഭൂമിയിൽ പെട്രോകെമിക്കൽ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിക്കും. ബി.പി.സി.എൽ നൽകുന്ന പെട്രോളിയം ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. പാർക്കിലെത്തുന്ന വ്യവസായ യൂണിറ്റുകൾക്ക് ബി.പി.സി.എൽ പിന്തുണ നൽകുകയും ചെയ്യും. പാർക്ക് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് കിൻഫ്രയും ബി.പി.സി.എല്ലും തീരുമാനിച്ചിട്ടുണ്ട്. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്.…

Read More

കണ്ണൂർ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം.

Read More

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. അതത് ജില്ലകളിലെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. മഗളിര്‍ ജ്യോതി സ്ത്രീകളുടെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കുന്നതിനും ഉദ്ദേശിച്ച് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഗളിര്‍ ജ്യോതി. തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണന്‍ചേരി, ഇടുക്കി പള്ളിവാസല്‍, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ 6 സിദ്ധ ക്ലിനിക്കുകള്‍ വഴിയാണ് പദ്ധതി നടത്തപ്പെടുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലീനിക് പത്തനതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വന്ധ്യതയ്ക്കുള്ള ആയുര്‍വേദ ചികിത്സാപദ്ധതിയായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലീനിക് ആരംഭിക്കുകയാണ്. വന്ധ്യതാ കാരണങ്ങളായ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ വളരെ ഫലപ്രദമാണെന്ന്…

Read More

തിരുവനന്തപുരം: സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: പ്ലസ് വണ്‍ (plus one) പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താനാണ് ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലായിരിക്കും ക്ലാസുകൾ നടത്തുക‍.

Read More

റിപ്പോർട്ട് : സന്ദീപ് സദാന്ദൻമയ്യഴി : മാഹി സെയ്ൻറ് തെരേസ തീർഥടനകേന്ദ്രത്തിലെ വാർഷിക തിരുനാളിന്റെ ഭാഗമായി നിർമിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമം രാവിലെ ദിവ്യബലിക്കുശേഷം പള്ളിപ്പരിസരത്ത് നടത്തി.ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ ആശിർവദിച്ചു. സഹവികാരി ഫാ. ഷിബു, ഡീക്കൻ ബ്രദർ സ്റ്റീവൻസൺ, ആവില, ക്ലൂണി എന്നീ കോൺവെന്റുകളിലെ സിസ്റ്റർമാർ എന്നിവർ സംബന്ധിച്ചു.പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പന്തൽ കമ്മറ്റി കൺവീനർ കെ.ഇ. നിക്സൺ, ഇ.എക്സ്. അഗസ്റ്റിൻ, ശശി എന്നിവർ നേതൃത്വം നൽകി.പരീഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ അഞ്ചുമുതൽ 22 വരെയാണ് മാഹിയിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.

Read More

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള ധ്യാൻ ദേവാണ് മരിച്ചത്. ശ്രീകണ്ഠാപുരം സ്വദേശി സതീശനാണ് മകനെ കൊലപ്പെടുത്തിയത്. ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷമായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്. ഭാര്യ അഞ്ജുവിന്‍റെ (39) നില ഗുരുതരമാണ്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Read More

കോട്ടയം: കോട്ടയം ന​ഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായേക്കും. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി അറിയിച്ചു. അം​ഗങ്ങൾക്ക് വിപ്പ് നൽകി. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ട് നിൽക്കാൻ കോൺ​ഗ്രസ് അം​ഗങ്ങൾക്ക് ഡിസിസി നിർദേശം നൽകി.27 അം​ഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത്. കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 22 അം​ഗങ്ങൾ വീതമുണ്ട്. ബിജെപിക്ക് എട്ട് അം​ഗങ്ങളാണ് ഉള്ളത്എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

കോട്ടയം : ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ കേസ്. പി സി ജോർജിനെതിരെ നോർത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. മൻസൂർ എന്ന അഭിഭാഷകൻ നടത്തിയ പരാതിയിലാണ് കേസ്. പിസി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ ഫോണിൽ സംഭാഷണം നടത്തിയിരുന്നു. ഇതിൽ വീണാ ജോർജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു.ഇരുവരേയും പ്രതി ചേർത്ത് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാർ ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്.

Read More

വയനാട്: ബത്തേരി കോഴ വിവാദവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് പരിശോധിക്കാനാണ് അനുമതി നൽകിയത്. ഇരുവരും ഒക്ടോബർ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകണമെന്നാണ് ഉത്തരവ്

Read More