Author: News Desk

തിരുവനന്തപുരം: വികസന കാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ച കോൺഗ്രസ് എംപി ശശി തരൂരിനെതിരെ മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിൽവർ ലൈൻ ജനോപകാര പ്രദമല്ലെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞിന് പോലും അറിയാം. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിത്,​ തരൂർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും ഹൈക്കമാ‌ൻഡ് എത്രയും പെട്ടെന്ന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശി തരൂർ അന്താരാഷ്ട്ര പ്രശസ്‌തനായ രാജ്യതന്ത്രജ്ഞനോ എഴുത്തുകാരനോ മികച്ച പ്രാസംഗികനോ ആകാം. പക്ഷേ കോൺഗ്രസിന്റെ താത്വികമായ അച്ചടക്കവും മര്യാദകളും അദ്ദേഹം പഠിക്കേണ്ടതുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംപി ആണെങ്കിൽ അടിസ്ഥാനപരമായി അദ്ദേഹമൊരു കോൺഗ്രസുകാരനാണ്.ഭൂരിപക്ഷം എംപി മാരും കെ റെയിലിന് എതിരായി നിലപാട് എടുക്കുമ്പോൾ ഞാനിത് പഠിക്കട്ടെ എന്ന് പറയുന്നത് സർക്കാരിനെ സഹായിക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കങ്ങളാണ്. ഓരോരോ സന്ദർഭങ്ങളിലും പാർട്ടിയെ ഇതുപോലെ പ്രതിക്കൂട്ടിൽ നിറുത്തുന്ന അവസ്ഥയാണ്. അടിയന്തരമായിട്ട് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഇടപെടണം. ഈ എംപിയെ ഇങ്ങനെ സ്വതന്ത്രനായി പോകാൻ അനുവദിക്കാമോ?​ പാർട്ടി അച്ചടക്കം…

Read More

ദില്ലി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . കൊവിഡ് കാലത്തുൾപ്പടെ നല്കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാൻ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാൻ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. രാജാവ് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്ക് കുറിപ്പിൽ‌ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെല്ലാം, പ്രത്യേകിച്ച് കൊവിഡ് കാലത്ത് മോദി ഭൂട്ടാന് പകർന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

Read More

കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷണ ചുമതല വടകര ഡിവൈഎസ്‍പിക്ക്. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ്‍പി അറിയിച്ചു. ഉച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരും. പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രാഥമിക പരിശോധനകൾ നടക്കുകയാണ്. എന്തെല്ലാം രേഖകൾ നഷ്ടമായി എന്നു പരിശോധിക്കും. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയെന്നും മന്ത്രി പ്രതികരിച്ചു.

Read More

ന്യൂഡൽഹി : കളളവോട്ട് തടയുന്നതിന്റെ ഭാഗമായി ആധാര്‍നമ്പറും തിരച്ചറിയില്‍ കാര്‍ഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കി. ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. https://youtu.be/lmdqS4ApjfU വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുക, ഇരട്ടവോട്ടുകളും കളളവോട്ടുകളും തടയുക തുടങ്ങിയ നിയമപരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. സ്വകാര്യത അവകാശവാദവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഉത്തരവ് പുറത്തിറക്കുക

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു മാള്‍ നാളെ ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കും. പ്ര തിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ശശിതരൂര്‍ എം.പി, സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായിയെന്ന് എം.എ. യൂസഫലി പറഞ്ഞു . 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതിനെതുടര്‍ന്ന് അധികമായി വേണ്ടിവന്നു. തിരുവനന്തപുരത്തേത് ഞങ്ങളുടെ സ്വപ്ന പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ബിജ്‌നോര്‍: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗിരി (56)നെ മരിച്ച നിലയില്‍ കണ്ടത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്നു സംശയത്തില്‍ ബിജ്‌നോര്‍ ചഹ്ശിരി മൊഹല്ല സ്വദേശി മുഹമ്മദ് ജിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. രാമദാസ് ഗിരി ലോട്ടറി ടിക്കെറ്റടുക്കാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ നിര്‍ദ്ദേശിച്ച നമ്പറിനു സമ്മാനം ലഭിക്കാതെ വന്നപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് പറഞ്ഞു രാമദാസ് ഗിരിയെ ശനിയാഴ്ച്ച രാവിലെയാണ് ബിജമ്‌നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ നിലയിലാണ് രാമദാസ് ഗിരിയെ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ എത്തിയ ഭക്തരില്‍ ഒരാളാണ് മൃതദേഹം കണ്ടത്. ഇതേ തുടര്‍ന്നു പോലീസില്‍ വിവരമറിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയത്. രാമദാസ് ഗിരിയുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് മുഹമ്മദ് ജിഷാനിലെത്തിയത് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്, ലോട്ടറി നറുക്കെടുപ്പിലൂടെ ഭാഗ്യ നമ്പറുകള്‍ പ്രവചിച്ചാണ് രാമദാസ് ഗിരിയെന്ന ആള്‍ ദൈവം പ്രശസ്തിയായത്. ലോട്ടറിയെടുക്കുന്നവര്‍ക്ക്…

Read More

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍ മുഖ്യപ്രതികൾ പിടിയില്‍. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരെയാണ് വെമ്പായം ചാത്തമ്പാട് വച്ച് പൊലീസ് പിടികൂടിയത്. മുട്ടായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. തമിഴ്നാട്ടിൽ ഒളിവിൽ പോയ ശേഷം പോത്തൻകോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. ഉണ്ണിയാണ് സുധീഷിനെ വെട്ടിയത്. രണ്ടാം പ്രതി രാജേഷിനെ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. പോത്തൻകോട് സുധീഷ് വധക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പൊലീസ്. മുഖ്യ പ്രതികളെ സംഭവം നടന്ന് അഞ്ച് ദിവസത്തിനകം പൊലീസ് പിടിയില്‍. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞത്. കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു, ഷിബിന്‍, നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ പൊലാസ് നേരത്തെ പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ നടുക്കിയ അരുംകൊലയ്ക്ക്…

Read More

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വിരമിക്കല്‍. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബാഴ്‌സലോണ പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ടയും താരത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അഗ്യൂറോയുടെ വിരമിക്കലിലേക്ക് നയിച്ചത്. ഒക്ടോബറില്‍ ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാല്‍ താരം കളിയവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്‌ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച…

Read More

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍നിന്ന് കടല്‍ മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളില്‍കൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: സാപ്പ് ഇന്ത്യയും ടിവി9 നെറ്റ്‌വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡെയര്‍ ടു ഡ്രീം അവാര്‍ഡ് രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനി കരസ്ഥമാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിസിനസ് പരിവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കുകയും പുത്തന്‍ ബിസിനസ് മാതൃകകള്‍ സൃഷ്ടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത ബിസിനസ് പ്രമുഖരെ ആദരിക്കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ നിറ്റാ ജലാറ്റിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍ തമിഴ്‌നാട് വ്യവസായവകുപ്പ് സെക്രട്ടറി എസ്. കൃഷ്ണനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ ക്രമാതീത വര്‍ധനവും ലഭ്യതക്കുറവും ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷം കമ്പനി നേരിട്ട വിവിധങ്ങളായ വെല്ലുവിളികളെ വിജയകരമായി മറികടക്കാന്‍ കഴിഞ്ഞതിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് സജീവ് മേനോന്‍ പറഞ്ഞു. ചെലവ് നിയന്ത്രണം, നൂതന സാങ്കേതികവിദ്യാ പ്രയോഗം, മെച്ചപ്പെട്ട പ്രവര്‍ത്തനരീതി തുടങ്ങിയ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി കൊണ്ട്…

Read More