- കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
- കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
- ഭരണമാറ്റത്തിനു വേണ്ടിയുള്ള കേളികൊട്ട്, പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമാകും- ചെന്നിത്തല
- ദേശീയപാത 66: റോഡ്സുരക്ഷയിലും വീഴ്ച; വിശ്രമകേന്ദ്രങ്ങൾക്കുള്ള കേന്ദ്ര നിർദേശം സംസ്ഥാനത്ത് പാലിച്ചില്ല
- വിദേശ ഫണ്ട് വിവേചനം; ‘കേന്ദ്ര ധനമന്ത്രിമായുള്ള ചർച്ചയിൽ വിഷയം ഉന്നയിച്ചില്ല’; മന്ത്രി കെ എൻ ബാലഗോപാൽ
- കേടായ പഴയ മൊബൈല്‍ ഫോണ്‍ നല്‍കി കമ്പളിപ്പിച്ചു; ഓണ്‍ലൈന്‍ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
- പത്തനംതിട്ടയിൽ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; സിഐയ്ക്ക് സസ്പെൻഷൻ
- പൊതുജന ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി പുതിയ വെബ്സൈറ്റ് തുടങ്ങി
Author: News Desk
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ 8 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു
കോഴിക്കോട്: കോഴിക്കോട്ടെ മാർക്കറ്റുകളിൽ അയക്കൂറയും ആവോലിയുമുൾപ്പെടെയുള്ള മീനുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ റെക്കോര്‍ഡ് വിലത്തകർച്ച. കിലോക്ക് ആയിരം രൂപ വരെയുണ്ടായിരുന്ന മീനുകൾ കഴിഞ്ഞ ദിവസം 200ഉം 250ഉം രൂപയ്ക്കാണ് വിറ്റത്. മംഗലാപുരം, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒരുപോലെ ആവോലിയും അയക്കൂറയും കോഴിക്കോട് മാർക്കറ്റുകളിൽ എത്തിയതാണ് വില ഇടിയാനുള്ള കാരണം.നേരത്തെ വലിയ അയക്കൂറ കിലോയ്ക്ക് 600-700 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. വിഷുവിന്റെ സമയത്ത് 900 രൂപയ്ക്കായിരുന്നു ഒരു കിലോ അയ്ക്കൂറയ്ക്ക് വില. ഇപ്പോള്‍ 200 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു
ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ മറുപടി നല്‍കി. ‘എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകിസ്താന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്. തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കി അതിന്റെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താന്‍ നടത്തി കൊണ്ടിരിക്കുന്നത്’ സ്‌നേഹ പറഞ്ഞു. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്നനയവും ചരിത്രവും പാകിസ്താനുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ‘ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്താന്റെ പേരിലാണ്. ഒസാമ ബിന്‍ ലാദന് പാകിസ്താന്‍ അഭയമൊരുക്കി. ഇപ്പോള്‍ പോലും പാകിസ്താന്‍ നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്. പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര…
കണ്ണൂർ : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിക്കു ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്നവരായിരിക്കണം. ഒക്‌ടോബര്‍ 30നകമോ അല്ലെങ്കില്‍ കോഴ്‌സിന് പ്രവേശനം കിട്ടി 45 ദിവസത്തിനകമോ അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ :0497 2970272.
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യ രജിസ്‌സ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. ഇനിമുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും. കൊവിഡ്-19 പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന് അനുമതി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ നടത്താമെന്നായിരുന്നു ഉത്തരവ്. സെപ്തംബര്‍ ഒമ്പതിന് ഇറങ്ങിയ ഈ ഉത്തരവാണ് ഭേദഗതി ചെയ്തത്.
ദില്ലി: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ആശങ്ക പങ്കുവച്ച് ഇന്ത്യയും അമേരിക്കയും. അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും. അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു. വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീൻ ഇന്ത്യയിൽ ഉത്പാദിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി. ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ പുതിയ അദ്ധ്യായമെന്ന് ബൈഡൻ പറഞ്ഞപ്പോൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. പരസ്പരവിശ്വാസം വളർത്താൻ മഹാത്മ ഗാന്ധിയുടെ ആദർശം പ്രേരണയെന്നും ഇന്ത്യൻ പ്രധാനമന്ത്രി ബൈഡനോട് പറഞ്ഞു. ക്വാഡ്…
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീകരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവച്ചു. അടുത്തിടെ കെപിസിസിയില്‍ നടന്ന പുനഃസംഘടനയയ്ക്ക് രൂപം കൊണ്ട അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറി. പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പുനഃസംഘടന ഉള്‍പ്പെടെയുള്ള നടപടികളില്‍ കടുത്ത അതൃപ്തിയാണ് സുധീരന് ഉണ്ടായിരുന്നത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഹൈക്കമാന്റിൽ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.
തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിനിധികളും യൂണിയനും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു. നിരവധി ഡോക്ടർമാരെ സംഭവനചെയ്യുന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ, ഹോസ്റ്റലിലെ മറ്റു സംവിധാനങ്ങൾ, ക്വാർട്ടേഴ്സ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പണികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വീഴ്ച എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
ന്യൂ ഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമി പരീക്ഷയിലും (II), 2021 വനിതാ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിക്കാൻ സുപ്രീം കോടതി 18.08.2021-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുഷ് കൽറ Vs. UoI & മറ്റുള്ളവർ ഫയൽ ചെയ്ത ഹർജി WP (C). 1414/2020 പരിഗണിക്കവെയായിരുന്നു ഉത്തരവ്. ഇടക്കാല ഉത്തരവിന് അനുസൃതമായി അവിവാഹിതരായ വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വെബ്‌സൈറ്റിൽ (upsconline.nic.in) അപേക്ഷയുടെ ഓൺലൈൻ പോർട്ടൽ തുറക്കാൻ തീരുമാനിച്ചു. 09/06/2021-ൽ പ്രസിദ്ധീകരിച്ച നോട്ടീസ് നമ്പർ 10/2021-NDA-II ലേക്ക് ഒരു കോറിജൻഡം പുറപ്പെടുവിച്ചുകൊണ്ടാണ് ഈ തീരുമാനം കൈകൊണ്ടത്. പ്രസ്തുത കോറിജൻഡം കമ്മീഷന്റെ വെബ്സൈറ്റിൽ (www.upsc.gov.in) ലഭ്യമാണ്. 24.09.2021 മുതൽ 08.10.2021 വരെ (6:00 PM വരെ) വനിതാ അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കും.