Author: News Desk

തിരുവനന്തപുരം : സംരക്ഷിത മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക ക്രൈം ബ്രാഞ്ച് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് അറിയിച്ചു. സംഘാംഗങ്ങളുടെ സംസ്ഥാനതല യോഗം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 14 ഡിവൈ.എസ്.പിമാരെയും 25 ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു.കെ.എം, തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി സുദര്‍ശന്‍.കെ.എസ് എന്നിവര്‍ക്കാണ് മേഖലാതലത്തിലെ മേല്‍നോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി വിലയിരുത്തും. പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളില്‍ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും. പൊതുജനങ്ങളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരംമുറി സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ്.പിമാര്‍ക്ക് നല്‍കാവുന്നതാണ്.

Read More

ഡൽഹി: ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാജ്യത്തിന് മാതൃകയാണ് ഊരാളുങ്കലെന്ന് ദേശിയ കോ. ഓപ്പറേറ്റീവ് സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. കോഴിക്കോട് സഹകരണ ആശുപതിയേയും കേന്ദ്ര സഹകരണ മന്ത്രി പ്രശംസിച്ചു. സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും പുതിയ സഹകകരണ നയം ഉടൻ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയിലെ മാതൃകകളാണ് ഊരാളുങ്കൽ സൊസൈറ്റിയും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയം കേന്ദ്രം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ആശങ്ക ഉണ്ടെങ്കിൽ അത് വേണ്ട. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ നിയമം വരും. സഹകരണ സംഘങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിന് നബാർഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ ഇതിനനുസരിച്ച് സഹകരണ നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം: ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും. പോസ്റ്റ് കോവിഡ് ചികിത്സാ രംഗത്തും ആയുഷ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 600 ആയുഷ് ഡിസ്‌പെന്‍സറികളെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിലൂടെ യോഗ ട്രെയിനറുടേയും ആശ പ്രവര്‍ത്തകരുടേയും സേവനവും വിവിധതരം ആരോഗ്യ പരിശോധനകളും ലാബ് സൗകര്യങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ അധികമായി ലഭിക്കുന്നു. കൂടാതെ ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായവും നല്‍കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 40 സ്ഥാപനങ്ങളേയാണ് ഹെല്‍ത്ത് ആന്റ്…

Read More

തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ ആദരവ് അറിയിച്ചു. ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍…

Read More

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഒക്ടോബര്‍ ഒന്നിന് രാവിലെ ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ സതീദേവി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ സെപ്റ്റംബര്‍ 22-ന് പുറത്തിറങ്ങി.2004 മുതല്‍ 2009 വരെ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: ഒരു ജനപ്രതിനിധി പോലും ആകില്ലെന്നറിഞ്ഞിട്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ ആയിരക്കണക്കിന് പ്രവർത്തകരാണ് ബിജെപിയുടെ ശക്തിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഒന്നും പ്രതീക്ഷിക്കാതെ അഹോരാത്രം പ്രയത്നിക്കുന്ന ബൂത്ത് തല പ്രവർത്തകരുള്ളപ്പോൾ രാഷ്ട്രീയ എതിരാളികൾക്കും വ്യാജവാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കും പാർട്ടിയെ തകർക്കാനാവില്ല. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ചു ബിജെപി നേമം മണ്ഡലത്തിലെ 136ാം ബൂത്തിൽ സംഘടിപ്പിച്ച ദീൻദയാൽജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീൻദയാൽ പാർട്ടിയുടെ പ്രേരണാസ്ത്രോതസാണ്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ഏകാത്മക മാനവദർശനമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങളുടെ അടിസ്ഥാനം ദീൻദയാലിന്റെ ആശങ്ങളാണ്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങളെല്ലാം ദീൻദയാൽ മുന്നോട്ട് വെച്ച വീക്ഷണങ്ങളാണ്. അന്ത്യോദയ,സർവ്വധർമ്മസമഭാവന, പ്രകൃതിസംരക്ഷണം തുടങ്ങിയവയെല്ലാം അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികളായിരുന്നു. വിദേശനയങ്ങളിലും മോദി സർക്കാർ പിന്തുടരുന്നത് ജനസംഘത്തിന്റെ സൈദ്ധാന്തികന്റെ നിലപാടുകൾ തന്നെയാണ്. കോട്ടയം നഗരസഭാ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും യുഡിഎഫിനെയും ബിജെപി പിന്തുണയ്‌ക്കില്ലെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ മദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.…

Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് നോർക്ക കോഴിക്കോട് റീജ്യനൽ ഓഫീസ് സന്ദർശിച്ചു. KPF ചാരിറ്റി കൺവീനർമാരായ ശശി അക്കരാലും, വേണുവടകരയും, കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്തിനൊപ്പം നോർക്ക കോഴിക്കോട് ഓഫീസ് സന്ദർശിക്കുകയും, കോഴിക്കോട് റീജ്യനൽ ഓഫീസ് കെ.പി.എഫിന് നൽകുന്ന പൂർണ്ണ സഹകരണത്തിന് നന്ദി അറിയിച്ച് കൊണ്ട് മെമെൻ്റോ നൽകുകയും ചെയ്തു.

Read More

തിരുവനന്തപുരം: ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഗോള തലത്തില്‍ തന്നെ ആരോഗ്യ പരിപാലന മേഖലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ് ഫാര്‍മസിസ്റ്റ് വിഭാഗം. പക്ഷെ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഫാര്‍മസിസ്റ്റ് വിഭാഗത്തെ പൊതുജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബര്‍ 25ന് ലോക ഫാര്‍മസിസ്റ്റ് ദിനമായി ആഘോഷിക്കുന്നത്. ഔഷധ ഗവേഷണം, നിര്‍മ്മാണം മുതല്‍ വിതരണം വരെയുള്ള എല്ലാ മേഖലകളിലും, വിദഗ്ദരായ ഇവര്‍ പൊതുജനരോഗ്യ പരിപാലന രംഗത്ത് വലിയ സേവനമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മരുന്നുകളും ആഹാര പദാര്‍ത്ഥങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മരുന്നുകളുടെ ദൂഷ്യ ഫലങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് ഫാര്‍മസിസ്റ്റുകള്‍. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവര്‍ എന്ന നിലയില്‍ ആന്റിബയോട്ടിക്കുകളുടെ നിര്‍മ്മാണം മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങളിന്‍ നേതൃത്വം വഹിക്കുന്നവര്‍ എന്ന നിലയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാരിന്റെ ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യുവാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ 100 ദിവസം കൊണ്ട് തന്നെ വൈദ്യുതി പ്രസരണ വിതരണ മേഖലകളില്‍ ഒരു പുത്തനുണര്‍വ്വ് കൊണ്ടുവരാന്‍ കഴിഞ്ഞു. തടസ്സമില്ലാതെ, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി നിരവധി സബ് സ്റ്റേഷനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കപ്പെടുകയുണ്ടായി. ഇതിന്റെ പ്രയോജനം ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുണ്ടായി. പ്രസരണ മേഖല: 100 ദിനം കൊണ്ട് 8 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വൈദ്യുതി പ്രസരണ മേഖലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ 100 ദിനത്തിലുണ്ടായത്. ഒരു 220 കെ വി സബ് സ്റ്റേഷന്‍, ആറ് 110 കെ വി സബ് സ്റ്റേഷനുകള്‍, ഒരു 33 കെ വി സബ് സ്റ്റേഷന്‍ എന്നിങ്ങനെ 8 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇവയില്‍, കുന്നമംഗലം 220 കെ വി സബ് സ്റ്റേഷന്‍, 110 കെ വി സബ് സ്റ്റേഷനുകളായ മങ്കട, മണ്ണുത്തി, പട്ടാമ്പി കൂടാതെ മറയൂര്‍ 33 കെ വി സബ് സ്റ്റേഷന്‍ എന്നിവ ഉദ്ഘാടനം ചെയ്തു.…

Read More

തിരുവനന്തപുരം : സുധീരന്റെ രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാൽ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്നമെന്നും സുധാകരൻ പറ‍ഞ്ഞു. വിഎം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പ്രതികരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് കെ സുധാരൻ വ്യക്തമാക്കി.

Read More