- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്
- സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്
Author: News Desk
മുംബൈ: ലയിപ്പിച്ച മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്ടോബർ ഒന്നു മുതൽ അസാധുവായിമാറും. ഇന്ത്യൻബാങ്കിൽ ലയിപ്പിച്ച അലഹാബാദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക. അലഹാബാദ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്ത്യൻ ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാകുമെന്നും പുതിയ ചെക്ക് ബുക്കിനായി നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് അല്ലെങ്കിൽ ബാങ്ക് ശാഖകളിൽ നേരിട്ട് പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാമെന്നും ഇന്ത്യൻബാങ്ക് അറിയിച്ചു.ഇതേരീതിയിൽ പഞ്ചാബ് നാഷണൽബാങ്കും പഴയ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് അറിയിപ്പുനൽകിയിട്ടുണ്ട്. പി.എൻ.ബി.യുടെ എല്ലാ ഉപഭോക്താക്കളും പുതിയ ഐ.എഫ്.എസ്.സി. കോഡും എം.ഐ.സി.ആർ. കോഡും ഉൾപ്പെടുത്തിയ പുതിയ ചെക്ക്ബുക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഷാര്‍ജ: ഷാര്‍ജ പൊലീസിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 17,500 ദിര്‍ഹമാക്കി (മൂന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധിപ്പിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.ഷാര്‍ജ പൊലീസ് സേനയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ശമ്പളം 10,000ല ദിര്‍ഹത്തില്‍ നിന്ന് 17,500 ദിര്‍ഹമാക്കി ഉയര്‍ത്താനും നേരത്തെ ഭരണാധികാരി നിര്‍ദേശം നല്‍കിയിരുന്നു. വിശ്വസ്‍തരായ ഈ ഉദ്യോഗസ്ഥരെ താഴ്‍ന്ന ജീവിത നിലവാരത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് തീരുമാനം പ്രഖ്യാപിക്കവെ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. വിരമിച്ചവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ കടന്നുപോയ ബുദ്ധിമുട്ടുകളും പരിഹരിക്കും. കടങ്ങളും മറ്റ് സാമ്പത്തിക പ്രശ്‍നങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ തന്റെ പരിഗണനയിലുണ്ടെന്നും അത് ഉടന്‍ തന്നെ പരിഗണിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്‍താഖിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റുസ്‍താഖിൽ കൺസ്‍ട്രക്ഷൻ മേഖലയിൽ ജോലി ചെയ്‍തുവരികയായിരുന്നു.
കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലുംമനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം : കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലും മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.കണ്ണൂർ വള്ളിക്കോട്ടിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കാട്ടാന ആക്രമിച്ച സംഭവത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.കേസ് ഒക്ടോബർ 2 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ പ്രദേശത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.സംഭവത്തി ൻ്റെ പശ്ചാത്തലം, ഉത്തരവാദികൾ തുടങ്ങിയ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാവണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തി ൽ…
തിരുവനന്തപുരം : കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സു മുതൽ ഹിന്ദി പഠനം നിർബന്ധമാക്കണമെന്ന് കൊച്ചിൻ സർവ്വകലാശാല മുൻ ഹിന്ദി വിഭാഗം മേധാവിയും ഹിന്ദി സാഹിത്യകാരിയുമായ ഡോ.കെ. വനജ ആവശ്യപ്പെട്ടു.ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഹിന്ദി വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. പ്രൊഫ.കെ.വനജ.കൊച്ചിൻ സർവകലാശാല മുൻ ഹിന്ദി വിഭാഗം മേധാവിയും. ഹിന്ദി സാഹിത്യകാരനുമായ ഡോ.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സംസ്ക്കാരിക രംഗത്ത് മികച്ച സേവനം അനുഷ്ഠിച്ച ശ്രീ.രാജൻ തിരുവാലൂർപി.പി.രാജേന്ദ്രൻ , ചിറയ്ക്കകം ഗവ.യുപി.സ്ക്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ.കെ.എൽ. ആൽബി. എന്നിവരെ ചടങ്ങിൽ ആദരിച്ചു . ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച ബാല കവയത്രി ക്കുള്ള എൻ.പി. വിജയകുമാർ സ്മാരക പുരസ്ക്കാരം ഭുവന സുഭാഷ്, ശിവനന്ദ കെ.പി. എന്നി കുട്ടികൾക്ക് നൽകി.…
പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈനും സ്ഥലം എംഎൽ യും ആരോഗ്യ മന്ത്രിയുമായവീണാ ജോർജും തമ്മിലുള്ള ശീതസമരം സിപിഎമ്മിൽ പരസ്യ തർക്കത്തിലേക്ക്. കഴിഞ്ഞ ദിവസം നഗരത്തിലെ കുടിവെള്ള പൈപ്പ് മാറ്റൽ ചടങ്ങിന്‍റെ ഉദ്ഘാടന വേദിയും ഇതിന് സാക്ഷ്യം വഹിച്ചു. കാലങ്ങളായി ജില്ലയിലെ ചില സിപിഎം നേതാക്കളും മന്ത്രി വീണാ ജോർജും തമ്മിലുള്ള തർക്കവും വിഭാഗീയതയും സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. തന്‍റെ പ്രതിഷേധം ചെയർമാൻ സ്റ്റേഡിയത്തിലുള്ള പാർട്ടി പ്രവർത്തകരോട് തുറന്ന് പറയുകയും ചെയ്തു. ഉദ്ഘാടന യോഗത്തിൽ ചെയർമാൻ്റെ പേർ വിഷയാവതാരകനെന്നെ നിലയിലായിരുന്നു നോട്ടീസിൽ വെച്ചിരുന്നത്. എന്നാൽ സ്വാഗത പ്രസംഗത്തിനു ശേഷം നടക്കേണ്ട വിഷയാവതരണത്തിന് അനുവാദം നൽകാതെ സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് അധ്യക്ഷ പ്രസംഗം വിശദമായി നടത്തിയ ശേഷം നഗരസഭാ അധ്യക്ഷനായ സക്കീർ ഹുസൈന് അവസരം നൽകാതെ ഉദ്ഘാടനത്തിനായി ജലവിതരണ മന്ത്രി റോഷി അഗസ്റ്റിനെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ആന്‍റോ ആൻ്റണി എംപിയെയും ക്ഷണിച്ചു. താൻ അവഗണിക്കപ്പെട്ടെന്ന് മനസ്സിലായ ചെയർമാൻ…
കർഷക ദ്രോഹ നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വർഷം സമരം ചെയ്യാൻ തയാറാണെന്ന് : രാകേഷ് ടിക്കായത്ത്
ഹരിയാന : കർഷക ദ്രോഹ നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വർഷം സമരം ചെയ്യാൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കരിനിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാനിപത്തിൽ ഭാരതീയ കിസാൻ യൂണിയൻ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കാൻ തയാറാകണം.പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്ന് രാകേഷ് ആവശ്യപ്പെട്ടു. പത്തുവർഷം സമരം ചെയ്യേണ്ടി വന്നാലും ഈ സമരത്തിൽ നിന്ന് ഞങ്ങൾ പിന്മാറില്ല. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ എന്നും എന്നാല്‍ ഇന്ധന വില കൂട്ടി കേന്ദ്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തും. ഏതു സമയത്തും നമുക്ക് ഡൽഹിയിലേക്ക് തിരിക്കേണ്ടി വന്നേക്കാം. അതിനാൽ കർഷകരോട് തങ്ങളുടെ ട്രാക്ടർ ശരിയാക്കിവെക്കാനും…
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഗൂഢാലോചനകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണോ എന്ന് സംശയിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.
തിരുവനന്തപുരം: സെപ്റ്റംബര്‍ 28 ലോക റാബീസ് ദിനമായി ആചരിക്കുമ്പോള്‍ പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം. ഇന്ത്യയിലും പേവിഷബാധ നിയന്ത്രണ പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. സംസ്ഥാനത്തും പേവിഷബാധയ്‌ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും, 2030 ഓടെ പേവിഷബാധ മൂലമുള്ള മരണ സംഖ്യ പൂജ്യമാക്കി സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റാബീസ്: ‘വസ്തുതകള്‍ അറിയാം, ഭീതി ഒഴിവാക്കാം’ (RABIES : FACTS, NOT FEAR) എന്നതാണ് 2021ലെ ലോക റാബീസ് ദിന സന്ദേശം. ശാസ്ത്രീയ വസ്തുതകള്‍ അറിയുക, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക, ശാസ്ത്രീയ തത്വത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ രോഗ നിയന്ത്രണം…
ബഹ്‌റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രവർത്തന മികവിൽ രണ്ടുവർഷം എന്ന ശീർഷകത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രവർത്തന മികവിൽ രണ്ടുവർഷം എന്ന ശീർഷകത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു .കൺവെൻഷനിൽ ജില്ലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർഥികളെയും അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഒട്ടേറെ പ്രവർത്തകൻമാരുടെ കണ്ണീരൊപ്പാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹബീബ് റഹ്മാൻ പറഞ്ഞു . സകരിയ്യ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറകട്ട, സെക്രട്ടറി o. K. കാസിം, മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് അഷ്‌റഫ് പെർള, അഷ്‌റഫ് പൈക, ഖലീൽ ചെമ്നാട്, ഹസ്സൻ ചിത്താരി, ഇസ്മായിൽ എന്നിവർ ആശംസയർപ്പിച്ചു. ഇലക്ഷൻ പ്രവചനമത്സര വിജയിയായ അഫ്സലിനുള്ള ടാബ് ഷാഫി പാറക്കട്ട കൈമാറി. ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം മാപ്പിളപ്പാട്ട് മത്സരത്തിൽ വിജയിച്ച കാസറഗോഡ് ജില്ലാ അംഗം ഷെഫീൽ പാറക്കട്ടക്ക്…