Author: News Desk

തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പണിമൂലം സ്വദേശിയായ വൃന്ദയെ ആണ് ഭര്‍ത്താവിന്റെ സഹോദരന്‍ സിബിന്‍ ലാല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമത്തില്‍ കൈക്കും വയറിനും ഗുരുതരമായി പൊളളലേറ്റ ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൃന്ദ ജോലി ചെയ്തിരുന്ന തയ്യല്‍കടയിലെത്തി സിബിന്‍ ലാല്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന പെട്രോളെടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നീട് പന്തം കൊളുത്തി ഇവരുടെ ദേഹത്തേക്ക് എറിയുകയും ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിഷം കഴിച്ചിട്ടുണ്ടെന്ന് സിബിന്‍ലാല്‍ പറഞ്ഞതനുസരിച്ച് ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കുകളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു.ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം. ഭൂതല സംപ്രേഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും ഇനി സംസ്ഥാനത്തുണ്ടാവുക. കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകള്‍ക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാര്‍ച്ച്‌ 31-നും പൂട്ടും. പൂട്ടുന്നവയില്‍ മൂന്നെണ്ണം ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളുമാണ്. ഇവിടങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവിറങ്ങി. പുനര്‍വിന്യാസകാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.നിലവിലെ ജീവനക്കാരില്‍ 90 ശതമാനവും 2025-ല്‍ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകള്‍ പൂട്ടുന്നതോടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും. നിശ്ചിത തീയതിക്കകം സ്റ്റേഷനുകളിലെ സ്ഥാവര ജംഗമവസ്തുക്കളുടെ കണക്കെടുക്കാനും എല്ലാ ഇടപാടുകളും തീര്‍ക്കാനും ജീവനക്കാരെ പുനര്‍വിന്യാസംചെയ്ത് വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുമാണു നിര്‍ദ്ദേശം.

Read More

തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.സെപ്റ്റംബർ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പഴൂർ വാർഡ് ( വാർഡ് 9 ) അടച്ചിരുന്നു. കേന്ദ്ര സംഘവും മൃ​ഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.ശേഖരിച്ച മൃ​ഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫംല നെ​ഗറ്റീവ് ആയിരുന്നു. തുടർന്നാണ് രോ​ഗത്തിന്റെ ഉറവിടം…

Read More

ഉത്തരാഖണ്ഡ്: നൂറിലധികം ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോ‌‍ര്‍ട്ട്. കഴിഞ്ഞ മാസം 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് ചൈനിസ് സൈന്യം നുഴഞ്ഞു കയറിയത്. 55 കുതിരകളുമായി എത്തിയ സൈന്യം സ്ഥലത്തെ പാലം ഉൾപ്പെടെ നാശനഷ്ടമുണ്ടാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു മണിക്കുറോളം സ്ഥലത്തു ചൈനീസ് സൈന്യം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഥലത്തു ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ചൈനീസ് പട്ടാളത്തിനു അനുകൂല സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം സുരക്ഷാ വീഴ്ചയാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ നുഴഞ്ഞു കയറ്റമറിഞ്ഞ് ഇന്ത്യൻ സൈന്യം എത്തിയപ്പോഴേക്കും ചൈനീസ് പട്ടാളം സ്ഥലം വിടുകയായിരുന്നു. നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റർ അതിർത്തി ഐടിബിപിയുടെ നിരീക്ഷണത്തിലാണ്. എന്നാൽ അപ്രതീക്ഷിതമായ കടന്നു കയറ്റം രാജ്യത്തെ ആശങ്കയിലാക്കിരിക്കുകയാണ്. അതേസമയം ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് അറിവില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചത്. നിയന്ത്രണ രേഖയെ സംബന്ധിച്ചുള്ള ഇന്ത്യൻ, ചൈനീസ്…

Read More

പരിയാരം: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു. മെഡി. കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ. .പയ്യന്നൂർ സ്വദേശി അബ്‌ദുൽ അസീസാണ്(75) ആത്മഹത്യ ചെയ്തത്. ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്നു. കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നാണ് താഴേക്ക്ചാടി ആത്മഹത്യ ചെയ്തത്. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പൻറ കത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.703 വാർഡിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കൂടെയുണ്ടായിരുന്ന യlൾ ബാത്ത് റൂമിൽ പോയപ്പോഴായിരുന്നു ആത്മഹത്യ. കരൾരോഗം ബാധിച്ച് തലശേരിയിൽ നടത്തിയ പരിശോധനയിൽ കാൻസർ സൂചന ലഭിച്ചിരുന്നു. ഇതിനിടയിലാണ് 25 ന് കോവിഡ് ബാധിച്ചത്. താൻ മരിക്കുമെന്ന് അസീസ് പറഞ്ഞിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുറഹിം (ത്യക്കരിപ്പൂർ)

Read More

തിരുവനന്തപുരം: ഇന്ന് നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍നിയമനങ്ങളില്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധംഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങിളിലെ നിയമനങ്ങളില്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍/സ്റ്റാറ്റ്യൂട്ടുകള്‍/ചട്ടങ്ങള്‍/ബൈലോ എന്നിവയില്‍ മൂന്നുമാസത്തിനുള്ളില്‍ ഭേദഗതി വരുത്തണം. ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി കൈമാറ്റം ഇരിട്ടി, കല്യാട് വില്ലേജില്‍ 41.7633 ഹെക്ടര്‍ അന്യം നില്‍പ്പ് ഭൂമിയും ലാന്‍റ് ബോര്‍ഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടര്‍ മിച്ചഭൂമിയും ഉള്‍പ്പെടെ 46.6241 ഹെക്ടര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നല്‍കാന്‍ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണിത്. നിബന്ധനകള്‍ക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതല്‍ ഒരുവര്‍ഷത്തിനകം നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.…

Read More

കൊച്ചി : മലയാളചലചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി , ടിനി ടോം എന്നിവർക്കൊപ്പം പ്രസിദ്ധചലച്ചിത്രതാരം റായ് ലക്ഷ്മിയും ചേർന്ന് ഭദ്രദീപം കൊളുത്തി കോമഡി സ്റ്റാർസ് സീസൺ 3 യ്ക്ക് ആരംഭംകുറിച്ചു. സജു നവോദയ , നോബി , സാജൻ പള്ളുരുത്തി , ബിജു കുട്ടൻ തുടങ്ങി നിരവധി ഹാസ്യതാരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ ഓഡിഷനുകളൂടെ തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഹാസ്യത്തിന്റെ ഈ മാമാങ്കവേദിയിൽ പോരാട്ടത്തിനായി എത്തുന്നത്. വിവിധ എപ്പിസോഡുകളിലായി ചലച്ചിത്രരംഗത്തെ പ്രമുഖർ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കോമഡി സ്റ്റേഴ്സിന്റെ വേദിയിൽ എത്തും . കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റിൽ ഒക്ടോബര് 2 മുതൽ എല്ലാ ശനി , ഞായർ ദിവസങ്ങളിലും രാത്രി 9 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Read More

കണ്ണൂർ : വാരം എളയാവൂരിൽ കവർച്ചക്കിടെ വൃദ്ധ കൊല്ലപ്പെട്ടു. കെ പി ആയിഷയാണ് മരിച്ചത്. കവർച്ചാസംഘം ആയിഷയുടെ ചെവി പിടിച്ച് മുറിച്ച് സ്വർണ്ണം കവർന്നു. പൊലീസ് അനേഷ്വണം ഊര്‍ജിതമാക്കി.

Read More

കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍’റൗണ്ട് ദി കോസ്റ്റ്’കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്റ്റംബര്‍ 30-ന് നടക്കും. വൈകീട്ട് 4.30 ന് കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍നടക്കുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിന്‍സെന്റ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന തുടങ്ങിയവര്‍ സംസാരിക്കും. വിദേശ-ഇന്ത്യന്‍ കപ്പല്‍ കമ്പനികളുടെ ഏജന്‍സി പ്രതിനിധികള്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിംഗ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും…

Read More

കൊച്ചി : കെ സുധാകരനും തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സന്‍ മാവുങ്കവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസിനും സുധാകരനും പരിഹാസ രൂപേണയുള്ള വിമര്‍ശനവുമായി എം എ ബേബി രംഗത്ത്. ഒരു വ്യാജഡോക്ടറുടെ വ്യാജശാസ്ത്രത്തിൻറെ സൗന്ദര്യവർധക ചികിത്സ തന്നെയാണ് ഇന്ന് കോൺഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനയ്ക്കു മേൽ സൗന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുകയെന്നും എം എ ബേബി വിമര്‍ശിച്ചു. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആയപ്പോൾ കോൺഗ്രസുകാർക്ക് ഞാൻ ഒരു മുന്നറിയിപ്പ് നല്കിയിരുന്നു. അതവർ അവഗണിച്ചു. പക്ഷേ, ഇന്നെനിക്കു തോന്നുന്നത് കേരളത്തിലെ കോൺഗ്രസിനെ “കോസ്മറ്റോളജി” ചികിത്സ നേടിയ കെ സുധാകരൻ നയിക്കുന്നത് തികച്ചും അർത്ഥപൂർണമാണ് എന്നാണ്. ഒരു വ്യാജഡോക്ടറുടെ വ്യാജശാസ്ത്രത്തിൻറെ സൌന്ദര്യവർധക ചികിത്സ തന്നെയാണ് ഇന്ന് കോൺഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനയ്ക്കു മേൽ സൌന്ദര്യലേപന തൈലങ്ങളല്ലാതെ വേറെന്താണ് പുരട്ടുക?ശാസ്ത്രാവബോധത്തെക്കുറിച്ച് (Scientific Temper) എന്നും ഊന്നിപ്പറഞ്ഞിരുന്ന…

Read More