- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിനിടെ സംഘർഷം ഉണ്ടായി. ബിജെപി അംഗങ്ങൾ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു. ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെൻഡ് ചെയ്തു.കോര്പറേഷൻ സോണൽ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതർക്കം തുടങ്ങി. പിന്നീടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.കോർപ്പറേഷൻ ഓഫീസിൽ ഭരണപക്ഷ കൗൺസിലർമാരും, ബിജെപി കൗൺസിലർമാരും പ്രതിഷേധിക്കുകയാണ്. രാത്രിയിലും കോർപ്പറേഷനിൽ തങ്ങാനാണ് ബിജെപി കൗൺസിലർമാരുടെ തീരുമാനം. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു.സോണൽ ഓഫീസ് അഴിമതിയിൽ ആവശ്യമായ എല്ലാ നടപടികളും നഗരസഭ എടുത്തിട്ടുണ്ട് എന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. മുഴുവൻ സോണൽ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതിൽ അദ്ദേഹം പൊലീസിന് പരാതി നൽകും. ബിജെപി അംഗങ്ങൾ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ്…
റയിൽവേ സ്റ്റേഷനുകളിൽ മേൽക്കൂരയുള്ള സ്ഥലത്ത് വാഹന പാർക്കിംഗ്ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ :- സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ മേൽക്കൂരയുള്ള സ്ഥലത്ത് സുരക്ഷിതമായ പാർക്കിംഗ് സuകര്യം ഏർപ്പെടുത്തണമെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റയിൽവേക്ക് ഉത്തരവ് നൽകി.ഇല്ലെങ്കിൽ കരാറുകാർക്കെതിരെ ദക്ഷിണ റയിൽവേ കരാർ ലംഘനത്തിന് നടപടിയെടുക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് സീനിയർ റയിൽവേ ഡിവിഷണൽ മാനേജർക്ക് ഉത്തരവ് നൽകി. സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം. പാർക്കിംഗ് ഫീസ് നിയമാനുസരണം വാങ്ങണമെന്നും കൃത്യമായ രസീത് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ഡിവിഷണൽ റയിൽവേ മാനേജർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ സംസ്ഥാനത്തെ റയിൽവേ സ്റ്റേഷനുകളിലുള്ള പാർക്കിംഗ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകിയിരിക്കുകയാണെന്ന് പറയുന്നു. പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും റിപ്പോർട്ടിലുണ്ട്. മേൽക്കൂരയുള്ള പാർക്കിംഗ് സuകര്യം ഏർപ്പെടുത്തേണ്ടത് കരാറിന്റെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്.റയിൽവേയുടെ പാർക്കിംഗ് നയം കമ്മീഷൻ പരിശോധിച്ചു. നയത്തിലെ 18.6 വ്യവസ്ഥ പ്രകാരം പാർക്ക് ചെയ്യുന്ന വാഹനത്തിന്റെയും ഇന്ധനം, ഹെൽമറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളുടെയും സുരക്ഷ കരാറുകാരന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നു.…
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്ന പി എം കുസും പദ്ധതി നടപ്പാക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചു. കൃഷിക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. കര്‍ഷകരുടെ ആവശ്യത്തിനു ശേഷമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്‍കിയാല്‍ അതിന് അധിക വരുമാനം കര്‍ഷകന് ലഭിക്കുകയും ചെയ്യും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ പദ്ധതിയെ കുറിച്ച് പത്ര പരസ്യങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വലിയ പ്രചാരണം ആണ് നല്‍കിയത്. ഇതിന്റെ ഫലമായി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനായി 41 ഏക്കര്‍ സ്ഥലത്തിന്റെ സമ്മതപത്രം ഇതുവരെ വിവിധ കര്‍ഷകര്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, 11 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാനുള്ള സൗരോര്‍ജ്ജ ഉല്‍പ്പാദകരുടെ അപേക്ഷകളും ലഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ സഹകരണത്തോടെ ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനായി കെ എസ് ഇ ബിയുടെ വിതരണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതലകള്‍ നല്‍കുന്നതാണ്. വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍മാരെ അതാത് മേഖലകളിലെ സോളാര്‍…
തിരുവനന്തപുരം :- മൃതദേഹം യഥാസമയം മോർച്ചറിയിലേക്ക് മാറ്റുന്നതിൽ കാലതാമസം വരാതിരിക്കാനായി മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് തലത്തിൽ ടാസ്ക് ടീമിനെ നിയോഗിച്ചിട്ടുള്ളതായി മെഡിക്കൽകോളേജ് പ്രിൻസിപ്പൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.ടീമിന്റെ ഉത്തരവാദിത്വം നേഴ്സിംഗ് സൂപ്രണ്ടിന് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ടാസ്ക് ടീം കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടോ എന്ന് നഴ്സിംഗ് സൂപ്രണ്ട് നിരീക്ഷിച്ച ശേഷം എല്ലാ ദിവസവും മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ടിന് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് മതിയായ ചികിത്സയും പരിചരണവും നൽകാനുള്ള കർശന നിർദ്ദേശം കോവിഡ് സെല്ലിന്റെ നോഡൽ ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.കോവിഡ് ബാധിച്ച് മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന ആരോപണത്തിന്റ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്.മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും…
കൊവിഡാനന്തരം സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പ്രൊഫഷണൽസ് മുൻനിരയിൽ നിൽക്കണം; ജോസ് കെ മാണി
കോട്ടയം : കൊവിഡ് കാരണം തകർന്ന് നിൽക്കുന്ന സംസ്ഥാനത്തെ തൊഴിൽ , സാമ്പത്തിക മേഖലയുടെ മുന്നേറ്റിത്തിന് പ്രൊഫണൽസ് മുൻനിര പോരാളികളാകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ. മാണി പറഞ്ഞു. കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ തുടർന്ന് പരമ്പരാഗതമായി നടന്നുവന്ന തൊഴിലുകൾ എല്ലാം തകർച്ചയിലാണ്. കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്ക് വഹിച്ചിരുന്ന പ്രവാസികൾ പോലും അന്യനാടുകളിൽ നിന്നും മടങ്ങി വരുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ എല്ലാം ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കേരള പ്രൊഫഷണൽസ് ഫ്രണ്ട് ഏറ്റെടുക്കണമെന്നും ജോസ്. കെ. മാണി പറഞ്ഞു. മാറിയ കാലഘട്ടത്തിൽ അനുയോജ്യമായതും, കൂടുതൽ പേർക്ക് ഇനി ആശ്രയിക്കാവുന്നതുമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി അതിലേക്ക് യുവ തലമുറയെ എത്തിക്കണം. അതും കൂടി വിഭാവനം ചെയ്തുവേണം കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം ) ന്റെ പ്രൊഫഷണൽസ് വിംഗ് ആയ കേരള…
തിരുവനന്തപുരം: കേരള ബാങ്കില്‍ നിക്ഷേപ വര്‍ദ്ധന. 2021 – സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ നിക്ഷേപത്തില്‍ 9.27 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയര്‍ന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂര്‍ണ സാമ്പത്തിക വര്‍ഷമായിരുന്നു 2020-21. 2021 മാര്‍ച്ച് 31 വരെ 1,06,396 കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. അറ്റാദായം 61.99 കോടി രൂപയാണ്. ലയന സമയത്ത് 25 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമായി കുറച്ചു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തി. കോവിഡ് മഹാമാരിക്കിടയിലാണ് ആകെ ബിസിനസില്‍ 9.27 ശതമാനം വര്‍ദ്ധന വരുത്തിയത്.നബാര്‍ഡ് വഴിയുള്ള പുനര്‍വായ്പ സൗകര്യം ലഭ്യമാക്കുന്നതിലും വന്‍ നേട്ടമാണ് സൃഷ്ടിച്ചത്. 2019 -20 സാമ്പത്തിക വര്‍ഷം 4315 കോടി രൂപയായിരുന്ന പുനര്‍വായ്പ സഹായം 6058 കോടി രൂപയായി ഉയര്‍ന്നു. 40.39 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്.…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിക്കുന്നത് ദീനദയാൽജി സ്വപ്നം കണ്ട ഇന്ത്യയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീൻദയാലിന്റെ ആശയങ്ങൾ എന്നും പ്രസക്തമാണ്. ഇന്ത്യൻ രാജനൈതിക രംഗത്ത് അനിവാര്യമായിരുന്ന പരിഷ്‌ക്കാര ചിന്തകൾക്ക് അടിത്തറയിട്ട നേതാവായിട്ടുവേണം അദ്ദേഹത്തെ വിലയിരുത്താൻ. ദീൻദയാലിന്റെ ദർശനങ്ങൾക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ട് എന്ന് നരേന്ദ്രമോദിയുടെ സർക്കാർ തെളിയിക്കുകയാണ്. ആത്മീയതയിലൂന്നിയ ജനാധിപത്യം വിഭാവനം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നു. സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിർമ്മിതി സാധ്യമാണെന്ന് ദീനദയാൽജി തെളിയിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. അരവിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ.രാമൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ധർമ്മത്തിന്റെ അടിസ്ഥാനത്തിലാവണം പുരുഷാർത്ഥങ്ങൾ നേടേണ്ടതെന്നായിരുന്നു ദീൻദയാൽജിയുടെ ദർശനമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സന്ദേശമായിരുന്നു. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിറഞ്ഞ സ്വന്തം ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് രാഷ്ട്രസേവനത്തിൽ മുഴുകി രാഷ്ട്ര നിർമ്മാണ ശിൽപിയായി മാറുകയാണ്…
ന്യൂ ഡൽഹി : ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ, സെപ്റ്റംബർ 28 ന്, ദ്രുതഗതിയിലുള്ള ഏകോപന പ്രവർത്തനത്തിലൂടെ ആഴക്കടലിൽ നിന്നും ഒരു ആരോഗ്യ രക്ഷാദൗത്യം നടന്നു. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ഉപയോഗിച്ച് കൊച്ചിയിൽ ചരക്കുകപ്പൽ ആയ MV ലിറിക് പോയറ്റിൽ നിന്നുമാണ് ദൗത്യം പൂർത്തീകരിച്ചത് കപ്പലിലെ ഫിലിപ്പൈൻ സ്വദേശിയായ ജീവനക്കാരന് കോവിഡ് സംശയിക്കുന്നുവെന്ന സന്ദേശം 2021 സെപ്റ്റംബർ 28 ന് വൈകിട്ട് നാല് മണിക്കാണ് SNC യ്ക്ക് തീരസംരക്ഷണസേന ആസ്ഥാനത്തു നിന്നും ലഭിച്ചത്. കപ്പലിലെ ചീഫ് ഓഫീസർ ആയ മൈക്കിൾ ജോൺ അബയ്ഗറിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്നും, ഇയാളുടെ ഓക്സിജൻ നില കുറയുന്നുവെന്നും , അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും കാണിച്ച് ചരക്കുകപ്പലിന്റെ ലോക്കൽ ഏജന്റ് വിവരം കൈമാറി. തുടർന്ന്, ചരക്ക് കപ്പലിൽ നിന്ന് ഇയാളെ പുറത്ത് എത്തിക്കുന്നതിനായി ഐഎൻഎസ് ഗരുഡയിൽ നിന്ന് ALH അടിയന്തര ആരോഗ്യ രക്ഷാദൗത്യത്തിനായി ( Medical Evacuation – MEDEVAC) പറന്നുയർന്നു. ജിബ്രാൾട്ടറിൽ…
തിരുവനന്തപുരം: മലയാളത്തില്‍ ആദ്യമായി തയ്യാറാക്കിയ ഏകീകൃത ആംഗ്യഭാഷാ അക്ഷരമാല ശ്രവണപരിമിത സമൂഹത്തില്‍ സമഗ്രമാറ്റം സൃഷ്ടിക്കുമെന്ന് സാമൂഹിക നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ബിന്ദു ആര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളില്‍ ആംഗ്യഭാഷാ അക്ഷരമാല വ്യാപകമായി പ്രചരിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ആശയവിനിമയം നടത്തുമെന്നും നിഷിന്‍റെ ബധിരവാര ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രകാശന ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി. സാമൂഹിക നീതിവകുപ്പിനും നിഷിനും അഭിമാനകരമായ നേട്ടമാണിത്. ഓള്‍ കേരള ഡെഫ് അസോസിയേഷന്‍റെ സഹകരണത്തോടെയാണ് നിഷ് ആംഗ്യഭാഷാ അക്ഷരമാല തയ്യാറാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലും കൈകളിലും എഴുതിക്കാണിക്കുന്ന ശ്രവണ പരിമിതരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ നിഷിന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്‍റെ ഫലമാണിത്. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആംഗ്യഭാഷാ അക്ഷരമാലയുണ്ട്. എന്നാല്‍ മലയാളത്തിലും ഇത് രൂപപ്പെടുത്താനായതിലൂടെ അനന്തസാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശ്രവണപരിമിത സമൂഹത്തിന് തടസരഹിതമായ ജീവിതം സാധ്യമാക്കുന്നതിനും ശാരീരിക മാനസിക പിന്‍ബലം നല്‍കുന്നതിനുമുള്ള ആധുനിക സാങ്കേതികവിദ്യാധിഷ്ഠിതമായ മുഴുവന്‍ സാധ്യതകളും ഉറപ്പാക്കും. ഭിന്നശേഷി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന നിഷിനെ അന്തര്‍ദേശീയ നിലവാരത്തില്‍…
കോഴിക്കോട്. നിസ്വാർഥരും ആദർശ ധീരരുമായിരുന്ന നേതാക്കൾ വഹിച്ചിരുന്ന കെ.പി.സി.സി അധ്യക്ഷപദം തട്ടിപ്പുകാർക്ക് സാക്ഷ്യപത്രം നൽകി ജനങ്ങളെ വഞ്ചിക്കുന്നവരുടെ സ്ഥാനമായി മാറിയെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.അർധ നഗ്നനായി ജീവിച്ച മഹാത്മാ ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ കെ.പി.സി.സി നേതൃത്വം വ്യാജ കോസ്മറ്റിക് ഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ച് സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പാർട്ടിയായി അധ:പതിച്ചു. ബി.ജെ.പിയുടെ ശരീരവും കോൺഗ്രസ്സിൻ്റെ തൊലിയുമായി നടക്കുന്ന കെ. സുധാകരനെ ചികിത്സിക്കാൻ മോൺസൺ മാവുങ്കലിനേക്കാൾ മികച്ച ഒരു കോസ്മെറ്റോളജിസ്റ്റിനെ ഭൂമിയിൽ ലഭിക്കാനില്ല. സത്യസന്ധതയുടെയും എളിമയുടെയും ആൾരൂപമായിരുന്ന മഹാത്മജിയോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എന്തെങ്കിലും ബഹുമാനം അവശേഷിക്കുന്നുണ്ടെങ്കിൽ ഗാന്ധിജയന്തിക്ക് മുമ്പായി കെ.സുധാകരനെ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കണം.