Author: News Desk

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കുന്നു. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് ഐ.ടി. വിഭാഗമാണ് പോര്‍ട്ടല്‍ തയ്യാറാക്കുന്നത്. അപേക്ഷയില്‍ അവശ്യപ്പെടേണ്ട വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഉടന്‍ അപേക്ഷ ക്ഷണിച്ച് തുടങ്ങും. ആശ്രിതര്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. പോര്‍ട്ടല്‍ പൂര്‍ത്തിയായാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. പുതിയ മാനദണ്ഡങ്ങള്‍പ്രകാരം മരണപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പൂര്‍ത്തിയാക്കിയാലേ നഷ്ടപരിഹാര വിതരണം സുഗമമാകൂ. നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അര്‍ഹത വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച് അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്കു നല്‍കും. കൂടാതെ പരാതിപരിഹാരത്തിനും പ്രത്യേക സംവിധാനമുണ്ടാവും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Read More

കൊച്ചി : മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ പിടിച്ചെടുത്തു. വനം വകുപ്പ് റെയ്ഡിലാണ് ഈ ശംഖുകൾ പിടിച്ചെടുത്തത്. 15 ശംഖുകൾ ആണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപെടുന്നവയെന്നാണ് വനം വകുപ്പ് പറയുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ 1, 2, 3 പട്ടികയിൽ പെടുന്നവയാണ് ഇവ. ഫോറൻസിക് പരിശോധനക്ക് ശേഷം മോൻസനെതിരെ കേസെടുക്കും. അതേസമയം മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിൻ്റെ പരിശോധനയിലാണിതും കണ്ടെത്തിയത്. ഇത് ഒട്ടകത്തിൻ്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതൽ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജീസിലേക്ക് അയയ്ക്കും. ഇതിനിടെ മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തി. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയാണെങ്കിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ആപത് സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഇത്് കാണിക്കുന്നത്. ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ മാത്രം അതിന് കഴിയുന്നില്ല. രാജ്യത്തുണ്ടാകുന്ന കോവിഡ് ബാധയുടെ 85%വും സംഭാവന ചെയ്യുന്നത് കേരളമാണ്. ആരോഗ്യ പരിപാലനത്തിന് ലോകത്തിന് തന്നെ മാതൃകയായിരുന്നു നേരത്തെ കേരളം. ശക്തമായ ചികിത്സാ ശൃംഖലയും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവുമുള്ള കേരളത്തിന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും ഫലപ്രദമായി കോവിഡ് ബാധ നിയന്ത്രിക്കാന്‍ കഴിയേണ്ടതായിരുന്നു. അതില്‍ ദയനീയമായി പരാജയപ്പെട്ടതിന് ഉത്തരവാദി സംസ്ഥാനത്ത് ഭരണം നടത്തുന്ന സര്‍ക്കാര്‍ തന്നെയാണ്. പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ പേരെടുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു പോയിരിക്കുന്നു. ടെസ്റ്റുകള്‍ നടത്താതെയും രോഗബാധയും മരണങ്ങളും മറച്ച് വച്ചും നടത്തിയ അഭ്യാസങ്ങളുടെയും അശാസ്ത്രീയമായ നടപടികളുടെയും ഫലമാണ് സംസ്ഥാനം…

Read More

ന്യൂ ഡൽഹി : കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

തിരുവനന്തപുരം: ചില സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം ഓഫീസിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സി.ഇ.ഒ അറിയിച്ചു.

Read More

തിരുവനന്തപുരം :കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 325 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 169, 20, 34, തിരുവനന്തപുരം റൂറല്‍ – 138, 30, 31, കൊല്ലം സിറ്റി – 225, 21, 14 ,കൊല്ലം റൂറല്‍ – 55, 55, 87, പത്തനംതിട്ട – 40, 36, 70, ആലപ്പുഴ – 24, 8, 11, കോട്ടയം – 38, 30, 296, ഇടുക്കി -29, 1, 5, എറണാകുളം സിറ്റി – 63, 10, 0, എറണാകുളം റൂറല്‍ – 66, 17, 49, തൃശൂര്‍ സിറ്റി – 2,…

Read More

തിരുവനന്തപുരം : ഹൃദയ ചികിത്സക്ക് ഡിജിറ്റൽ സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന് കാർഡിയോളജിസ്റ്റുകളായ ഡോക്ടർമാർ . ആധുനിക രീതിയിൽ ഉള്ള ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിച്ച് കോവിഡ് കാലത്ത് കൂടുതൽ ഉപയോഗപ്പെടുത്താനാകും.കോവിഡ് കാലഘട്ടത്തിൽ രോഗികൾക്ക് പ്രത്യേകിച്ച് ഹൃദ്രോഗികൾക്ക് ലഭ്യമാക്കേണ്ട ചികിത്സ നൽകുന്നതിന് ഉള്ള തടസം ഒഴിവാക്കാൻആധുനിക സാങ്കേതിക വിദ്യയിൽ ഊന്നിയ നൂതന ചികിത്സാ മാർഗങ്ങൾ അവലംബിക്കുക്കണം. ഇതിനായി ഡിജിറ്റൽ ഹെൽത്ത് ഫ്ലാറ്റ്ഫോം, ടെലി മെഡിസിൻ, ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങിയ നവീനമായ മാർഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവരികയും അതെല്ലാം ജനങ്ങളിൽ എത്തിക്കുയും വേണം. നിലവിൽ കോവിഡ് കാലഘട്ടത്തിൽ രോ​ഗികൾക്ക് നേരിട്ട് ചികിത്സ നേരിടാൻ സാധിക്കാത്തത് വളരെയേറെ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളിൽ ആണ്. ഇതിനൊരു മാറ്റം കാണുകയാണ് ലക്ഷ്യം. കോവിഡ് കാലത്ത് പോലും ലോകത്തിൽ കൂടുതൽ പേരും മരണം അടയുന്നത് ഹൃദയാഘാ ദവും, പക്ഷാഘാദവും കാരണം ആണ്. 80% ഹൃദരോഗങ്ങളും ചികിൽസിച്ചു ഭേദം ആക്കാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. ലോകമാകമാനം ഇപ്പോൾ ഒരസാധാരണ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ മഹാമാരിക്കിടയിലും കാർഡിയോളജി…

Read More

തിരുവനന്തപുരം :സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സെപ്റ്റംബർ 30 വ്യാഴാഴ്ച രാവിലെ 10 30 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. KSTA, KPSTA, AKSTU, KSTU, KSTF, KSTC, KPTA, KAMA, NTU എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. അന്നേദിവസം ഉച്ചയ്ക്ക് 2 30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് യുവജനസംഘടനകളുടെ യോഗം ചേരും. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാർത്ഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയർമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് DDE, RDD, ADE…

Read More

തലശ്ശേരി :തന്ത്രപരമായ ഇടപെടലുകളിലൂടെ ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും വികസനത്തിൻ്റെയും പുരോഗമനത്തിൻ്റെയും അത്ഭുതങ്ങൾ സൃഷ്ടിച്ച മഹാ മാന്ത്രികനായിരുന്നു കേരളത്തിൻ്റെ മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയെന്നും പാൽ പുഞ്ചിരിയോടെ ജനഹൃദയങ്ങളിലിടം നേടിയ മഹാമനുഷ്യനായിരുന്നു വി കെ അബ്ദുൽ ഖാദർ മൗലവി യെന്നും അഡ്വ: സണ്ണി ജോസഫ് എം എൽ എ. തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ, വി കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഷീർ ചെറിയാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ കരീം ചേലേരി, അഡ്വ: കെ എ ലത്തീഫ്, എൻ മഹമൂദ്, ഷാനിദ് മേക്കുന്ന്,അഡ്വ: സി ടി സജിത്ത്, കെ സി അഹമ്മദ്, വി കെ ഹുസൈൻ ,റഹ്ദാദ് മൂഴിക്കര, സി കെ പി മമ്മു, റഷീദ്…

Read More

ദില്ലി: പഞ്ചാബ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബല്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്.ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ദില്ലിയില്‍ പറഞ്ഞു. പാര്‍ട്ടി ഈ നിലയിലെത്തിയതില്‍ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ പാര്‍ട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാര്‍ട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വിഎം സുധീരന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. എന്തു കൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല. അടിയന്തര പ്രവര്‍ത്തകസമിതി ചേരണം. പാര്‍ട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം.തുറന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ പുതിയ നേതൃത്വം…

Read More