- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
Author: News Desk
കൊച്ചി : ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്കം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഹൈക്കോടതി. സഭാ തര്‍ക്കം ഇങ്ങനെ തുടരുന്നത് ആര്‍ക്കുവേണ്ടിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. 1934ലെ ഭരണഘടന പ്രകാരം മാത്രമേ പള്ളികള്‍ ഭരിക്കാനാകൂ. ആ ഭരണഘടന അംഗീകരിക്കുന്ന വികാരിമാരെയും വിശ്വാസികളെയും പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ല. തര്‍ക്കം അവസാനിപ്പിച്ച് ഇരു സഭകളും സമവായത്തിലെത്തണമെന്നും കോടതി അഭ്യര്‍ഥിച്ചു.
കോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.’അമേരിക്ക കാഴ്ചയ്ക്കപുറം’ ‘അമേരിക്കയിലും തരംഗമായി മോദി’, ‘മോദിയുടെ മനസ്സിലുള്ളത്’ ‘പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ’, ‘പ്രസ് ഗാലറി കണ്ട സഭ’, ‘മോഹന്‍ലാലും കൂട്ടുകാരും’, ‘അയോധ്യ മുതല്‍ രാമേശ്വരം വരെ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കും.
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കും. ഗാന്ധിജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരില്‍ നിര്‍വഹിക്കും. പതിനാലുജില്ലകളിലെ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ബൂത്തുകള്‍ക്ക് കീഴിലാണ് യൂണിറ്റ് കമ്മറ്റികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് നിര്‍വഹിച്ചു. ഡിസംബര്‍ 28ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മറ്റികള്‍ നിലവില്‍ വരുമെന്നും സുധാകരന്‍ അറിയിച്ചു. ‘ഗാന്ധി തന്നെ മാര്‍ഗം’ എന്ന പ്രമേയത്തിലൂന്നി മണ്ഡലം തലത്തില്‍ മഹാത്മാ സ്മൃതിസംഗമങ്ങളും ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. കെപിസിസി ആസ്ഥാനത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍…
തിരുവനന്തപുരം: വര്‍ഷങ്ങളായി യു.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാന കാര്‍ഷിക വികസനബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായതിന് പിന്നിൽ നിർണായകമായത് കേരള കോൺഗ്രസ് എം വോട്ടുകൾ. സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ പൊതുയോഗത്തില്‍ പങ്കെടുത്ത 75 പ്രതിനിധികളിൽ 40 പേര്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിൽ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ 6 വോട്ടുകള്‍ നിര്‍ണ്ണായകമായി. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട യുഡിഎഫ് യോഗം ബഹിഷ്കരിക്കുകയും പ്രസിഡന്റിന് രാജി വയ്‌ക്കേണ്ടിയും വന്നു. അഡ്മിനിസ്ട്രറ്റർ ഭരണത്തിനാണ് ഉത്തരവായിരിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ കാര്യമായ സര്‍വ്വീസ് നടത്തുന്നില്ല. അത് വര്‍ദ്ധിപ്പിക്കണം. 152.5 ഏക്കര്‍ സ്ഥലം വികസനത്തിന് ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. പ്രാദേശികമായ എതിര്‍പ്പ് ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു നടപടികള്‍ മുന്നോട്ടുപോവുകയാണ്. വിമാനത്താവള മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കൂടുതല്‍ ആലോചിനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാന നിരക്ക് പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്…
ഇൻസ്റ്റഗ്രാം പ്രണയം : യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പെൺകുട്ടി വീട്ടിലെത്തിയ യുവാവ് നാല് എടിഎം കാർഡുമായി മുങ്ങി
കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് പെൺകുട്ടി. മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡുകളും പണവും മോഷ്ടിച്ച് കടന്നു. ഒട്ടേറെ മോഷണ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാൻ (21) ആണ് കസബ പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. വീട്ടിൽ ആരുമില്ലാത്ത നേരത്ത് പെൺകുട്ടി അർഫാനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ അർഫാൻ പെൺകുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെൺകുട്ടി അറിഞ്ഞില്ല. ബന്ധുക്കൾ വീട്ടിലെത്താൻ നേരമായപ്പോൾ അർഫാൻ വീട്ടിൽനിന്ന് പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽനിന്നായി 45,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ വന്നപ്പോഴാണ് എടിഎം കാർഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.…
തിരുവനന്തപുരം: നയാപൈസ കൈയ്യിലിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൻ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങിയെന്ന് അവകാശവാദം. പാസ്പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്‍റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുൾപ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. തട്ടിപ്പുപണംകൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി എം ഡബ്യൂ കാറുകൾ നൽകിയെന്നാണ് മൊഴി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി…
കൊച്ചി : അപ്പാനി ശരത്, സോഹൻ റോയ്, വിജീഷ് മണി ടീമിന്റെ ചിത്രമാണ് ‘ആദിവാസി ( ദി ബ്ലാക്ക് ഡെത്ത്)’. ഓസ്കർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ‘ആദിവാസി (ദി ബ്ലാക്ക് ഡെത്ത്)’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ വെച്ച് പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന ‘ആദിവാസി’ വിജീഷ് മണി സംവിധാനം ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. “സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു …. പട്ടിണി അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ്…
ക്രിസ്ത്യൻ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ മുസ്ലിം സമുദായത്തെ തെറി വിളിച്ചതുകൊണ്ടായില്ല; സ്വയം പരിഹാരം കാണണം’: സത്താര്‍ പന്തല്ലൂര്‍
മലപ്പുറം : പാലാ, താമരശ്ശേരി ബിഷപ്പുമാര്‍ മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിച്ചിട്ടില്ലെന്നും ഇപ്പോഴും വലിയ തോതിലുള്ള മുസ്ലിം വിദ്വേഷപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയതായി വാര്‍ത്ത വന്നെങ്കിലും ഈ വാർത്താകുറിപ്പ് ബിഷപ്പിന്‍റെയോ ബിഷപ്പ് ഹൗസിന്‍റെയോ ഫേസ്ബുക്ക് പേജിൽ കണ്ടില്ലെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യൻ സമുദായത്തിനിടയിൽ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ ചാനൽ ചർച്ചകളിൽ മുസ്ലിം സമുദായത്തെ തെറിവിളിച്ചതുകൊണ്ടായില്ലെന്നും സ്വയം പരിഹാരം കാണുകയാണ് വേണ്ടതെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം പാലാ, താമരശ്ശേരി ബിഷപ്പുമാരുടെ പ്രത്യേക ശ്രദ്ധക്ക്നിങ്ങൾ രണ്ടു പേരുടേയും നേതൃത്വത്തിൽ പ്രസംഗത്തിലും വേദപാഠ പുസ്തകത്തിലൂടെയും മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും പിൻവലിച്ചിട്ടില്ല. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണം കേരള സമൂഹമാകെ തള്ളിക്കളഞ്ഞു. കത്തോലിക്കാ സഭയിലെ സത്യസന്ധരായ പിതാക്കൻമാർ വരെ ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന്…
ബെംഗളൂരു: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച് കർണാടക ഹൈക്കോടതി. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് റെഡ്ഡി ഹൈക്കോടതിയിലും രാഷ്ട്രപതിക്കും അപ്പീൽ നൽകിയിരുന്നു. എന്നാൽ രാഷ്ട്രപതി, രാമനാഥ് കോവിന്ദ് നേരത്തെ തന്നെ ദയാഹർജി തള്ളിയിരുന്നു. ഇപ്പോൾ, കർണാടക ഹൈക്കോടതിയും സെഷൻസ് കോടതിയുടെ വിധി ശരിവക്കുകയായിരുന്നു.ഉമേഷ് റെഡ്ഡി രാജ്യത്തുടനീളം 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതിൽ ഭൂരിഭാഗവും കർണാടകയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിലും ഉമേഷ് റെഡ്ഡി സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു. 1997 ൽ ഒരു ബലാത്സംഗ കൊലപാതകക്കേസിലാണ് ഉമേഷ് റെഡ്ഡി ആദ്യമായി അറസ്റ്റിലാകുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ബല്ലാരി ഹിന്ദലാഗ ജയിലിൽ നിന്ന് അയാൾ രക്ഷപ്പെട്ടു. 1998 -ൽ ചിത്രദുർഗയിൽ മറ്റൊരു വിധവയുടെ ബലാത്സംഗവും കൊലപാതകവും നടക്കുന്നതുവരെ അയാൾ ഒളിവിലായിരുന്നു. ഈ സംഭവത്തിൽ പോലീസ് ഉമേഷിനെ അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കോടതിയിൽ കൊണ്ടുപോകുമ്പോൾ അയാൾ വീണ്ടും…