Author: News Desk

യുഎഇ : യുഎഇ നിവാസിയായ അദ്വിത് ഗോലെച്ച എവറസ്റ്റ് ബേസ് ക്യാമ്ബിലേക്ക് ട്രെക്കിംഗ് ചെയ്ത ലോകത്തിലെ ഏറ്റവും വേഗതയേറിയ കുട്ടികളില്‍ ഒരാളുമാണ്. കാല്‍നടയായാണ് അദ്വിത് ട്രെക്കിംഗിന്റെ 80 ശതമാനവും പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസത്തെ അക്ലിമൈസേഷന്‍ ഉള്‍പ്പെടെ ഒമ്ബത് ദിവസമെടുത്താണ് അദ്വിത് ഈ അപൂര്‍വ നേട്ടം പൂര്‍ത്തിയാക്കിയത്. പര്യവേഷണത്തിന്റെ അവസാന ഭാഗത്ത് പോര്‍ട്ടറാണ് അദ്വിതിനെ ചുമന്നത്. അബുദാബിയിലെ പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അദ്വിത്. https://youtu.be/1yfKhfRZFkw അമ്മയ്ക്കും അമ്മാവനുമൊപ്പമാണ് അദ്വിക് എവറസ്റ്റ് കീഴടക്കിയത്. അവന് സൂപ്പര്‍ഹീറോകളെ ഇഷ്ടമാണ്. അതിനാല്‍ അവിടെ പോകുമ്ബോള്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ കാണുമെന്ന് അവന്റെ അമ്മാവന്‍ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അദ്വിതിന്റെ ആവേശവും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്വിതിന്റെ അമ്മ ശ്വേത ഗൊലേച്ച്‌ പറഞ്ഞു. നടക്കുന്നതിനുള്ള പരിശീലനം അവന്‍ നേടിയിരുന്നു, കൂടാതെ യാത്ര സുഗമമാക്കുന്നതിന് സമാനമായ സാഹസിക യാത്രകള്‍ നടത്തിയ പരിചയസമ്ബന്നരായ ട്രെക്കര്‍മാരുമായി കൂടിയാലോചിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: കോവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക എന്ന സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിന് വളരെയധികം പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഡിന് പ്രത്യേകമായ പ്രോട്ടോകോള്‍ തന്നെ സിദ്ധ വിഭാഗത്തിന്റെതായി നിലവിലുണ്ട്. കോവിഡ് വ്യാപന സമയത്ത് ആയുര്‍വേദത്തിലെയും സിദ്ധയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആയുര്‍വേദ കോവിഡ് 19 റെസ്‌പോണ്‍സ് സെല്ലുകള്‍ ആരംഭിച്ചു. ഇക്കാലത്ത് വിവിധ സിദ്ധ സ്ഥാപനങ്ങള്‍ വഴി രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് സേവനം നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ‘പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സിദ്ധ ഔഷധങ്ങളുടെ പ്രസക്തി’ എന്നതാണ് ഈ വര്‍ഷത്തെ സിദ്ധ ദിനാചരണ സന്ദേശം. ഭാരതത്തിന്റെ തനതു ചികിത്സാ ശാസ്ത്രങ്ങളില്‍ ഏറ്റവും പൗരാണികമായ ചികിത്സാ ശാസ്ത്രമാണ് സിദ്ധ. കേരളത്തിന്റെ തനതായ ചികിത്സാ പദ്ധതികളില്‍ ഈ ചികിത്സാ…

Read More

പാലക്കാട് :ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. കൃത്യത്തിന് സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. മൂന്ന് ദിവസത്തിനുള്ളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. കേസിൽ ഇതുവരെ 12 പേരെ പ്രതി ചേർത്തുവെന്നും പൊലീസ് അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളേയും പൊലീസിന് പിടികൂടനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കേസ് അന്വേഷണത്തിൽ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിൻ്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. അന്വേഷണം…

Read More

കോട്ടയം :അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി എന്നാണ് വിലയിരുത്തല്‍. ഈ നീക്കം എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണം ഉയരുന്നതിനും കാരണമായി എന്നും ആക്ഷേപമുണ്ട്. അതേസമയം, ഫോൺവിളി വിവാദത്തില്‍ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ അനസ് പാറയിലിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. വർഗീയ പരാമർശം അടങ്ങുന്ന ഫോൺവിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം. നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം നല്‍കി

Read More

നഷ്ടപ്പെട്ടത് വിശ്വസ്ഥനായ സഹപ്രവര്‍ത്തകനെയാണെന്ന് കെ സുധാകരന്‍ അപ്രതീക്ഷിത വിയോഗമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അനുസ്മരിച്ചു. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ രംഗത്ത് ഒരു വലിയ വിടവാണ് പി ടി തോമസിന്‍റെ വിയോഗം തീര്‍ത്തിരിക്കുന്നത്. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളുടെയും എല്ലാവരുടെയും കണ്ണീരിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://youtu.be/G9IE146IseQ മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവെന്ന് കെ സി വേണുഗോപാല്‍ മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവാണ് പി ടി തോമസെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു പി ടി തോമസ്. ഉറച്ച നിലപാടുള്ള നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നഷ്ടമായത് ജേഷ്ഠ സഹോദരനെയെന്ന് വി ഡി സതീശന്‍കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിതെന്ന് വി ഡി സതീശന്‍. വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്.…

Read More

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു https://youtu.be/G9IE146IseQ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്‍റേറിയനെയാണ് പി ടി തോമസിന്‍റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

Read More

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. https://youtu.be/G9IE146IseQ ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 71 വയസ്സായിരുന്നു. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്. നാല് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കോൺ​ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ​ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ​ഗ്രസിലെ ഒറ്റയാനായിരുന്നു. ആ​ദ്യവസാനം കോൺ​ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവ‍ർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്. മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം…

Read More

തിരുവനന്തപുരം:ബാങ്ക് സ്വകാര്യവൽക്കരണ നയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് പൂർണമായിരുന്നു. പൊതുമേഖലാ -സ്വകാര്യ – വിദേശ- ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിയത്. സംസ്ഥാനത്ത് ഏഴായിരം ശാഖകളിലായി നാൽപ്പത്തി അഞ്ഞായിരം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. ജനകീയ ബാങ്കിംഗ് സേവനങ്ങളുടെ നിരാസത്തിന് വഴിയൊരുക്കുന്നതും ലാഭ കേന്ദ്രിത പ്രവർത്തനങ്ങളിലേയ്ക്ക് ചുരുക്കുന്നതുമാണ് നിർദ്ദിഷ്ട ബാങ്കിംഗ് നിയമ ഭേദഗതി ബിൽ. സാമൂഹ്യനീതിയിലും സാമ്പത്തിക സമത്വത്തിലും അധിഷ്ഠിതമായ വ്യക്തിഗത, വ്യാവസായിക വായ്പാ വിതരണം തകരും. അതിനാൽ കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം പിൻവലിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. ബാങ്കുകളുടെ ഉടമസ്ഥത, നിയന്ത്രണം, നയരൂപീകരണം കേന്ദ്ര സർക്കാരിൽ തുടരണം. ബാങ്കിംഗ് നിയമ ഭേദഗതി ബില്ലിന്നെതിരെ പ്രചരണ -പ്രക്ഷോഭങ്ങൾ യുഎഫ് ബി യു തുടരും. ബാങ്കിടപാടുകാർക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തും. അടുത്ത ഘട്ടം പണിമുടക്കുകൾ നിശ്ചയിക്കും

Read More

ബെംഗളുരു: ക‍‍ർണാടക നിയമസഭയിൽ സ്ത്രീ വി​​രുദ്ധ പരാമ‍ർശം നടത്തിയ കോൺ​ഗ്രസിന്റെ എംഎൽഎ കെ ആ‍ർ രമേശ് കുമാറിനെതിരെ പ്രതിഷേധം. സഭയിൽ പ്രതിഷേധവുമായി കോൺ​ഗ്രസിന്റെ അടക്കമുള്ള വനിതാ നേതാക്കൾ രം​ഗത്തെത്തി. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമ‍ർശം മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വനിതാ എംഎൽഎമാർ രം​ഗത്തെത്തി. രമേശ് കുമാർ സ്ത്രീ സമൂഹത്തെയാണ് അപമാനിച്ചതെന്നും സഭയിലെ അംഗങ്ങൾ എന്ന നിലയിൽ നാണക്കേടാണെന്നും വനിതാ അം​ഗങ്ങൾ പറഞ്ഞു. വിവാദ പരാമ‍ർശത്തിൽ രമേശ് സഭയിൽ മാപ്പ് പറഞ്ഞിരുന്നു. രമേശ് കുമാറിന്റെ ക്ഷമാപണം പരിഗണിക്കണമെന്ന് സ്പീക്കർ വനിതാ നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ക്ഷമ പറഞ്ഞത് കൊണ്ട് മാത്രം പരിഹാരം ആയില്ലെന്നാണ് സഭയിൽ ക്ഷുഭിതരായ വനിതാ നേതാക്കൾ വ്യക്തമാക്കിയത് ക‍ർണാടക നിയമസഭയിൽ ക‍ർഷക സമരം ച‍ർച്ച ചെയ്യുന്നതിനിടെയാണ് രമേശിന്റെ വിവാദ പരാമ‍ർശം ഉണ്ടായത്. ക‍ർഷക സമരം ചർച്ച ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സ്പീക്കറോട് എംഎൽഎമാ‍ർ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സമയം നൽകാനാകില്ലെന്ന് സ്പീക്ക‍ർ…

Read More

കോഴിക്കോട്: കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്. ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വയം തീകൊളുത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് യുവതി ഓഫീസിൽ ജോലി ചെയ്യാനാരംഭിച്ചത്. യുവതിയുമായി സൗഹൃദത്തിലായിരുന്ന ആളാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ​ഗേറ്റിനു മുന്നിൽ യുവതിയെ തടഞ്ഞുനിർത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവർക്കും സാരമായി പൊള്ളലേറ്റു. ഇവരെ കൊയിലാണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ​ഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Read More