- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
Author: News Desk
ദില്ലി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .സംഘർഷത്തിൻ്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ലഖിംപൂരിലെത്താനാണ് രാഹുലിൻ്റെ പദ്ധതി. എന്നാൽ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ യുപി പൊലീസ് അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. രാഹുലിൻ്റെ വാക്കുകൾ – ”പല രീതിയിൽ കർഷകർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണ് കേന്ദ്രസർക്കാർ. പല വിധ ബില്ലുകൾ നടപ്പാക്കി രാജ്യത്തെ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. സംഘർഷത്തിന് ശേഷം ലക്നൗ വരെ പോയ പ്രധാനമന്ത്രി പക്ഷേ ലഖിംപൂരിൽ പോയില്ല. കർഷകരുടെ ശക്തി തിരിച്ചറിയാത്ത സർക്കാരാണിത്. കോൺഗ്രസ് സംഘം ലഖിംപൂരിൽ പോയി കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണും ഞങ്ങൾ മൂന്ന് പേരാകും പോകുക.അതിനാൽ 144 പ്രകാരമുള്ള നിരോധനം ബാധകമല്ല. പ്രതിപക്ഷത്തിന്റെ ചുമതല…
കോഴിക്കോട് : പന്ത്രണ്ടു വയസ്സുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പൊലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച് സെക്‌സിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പിതാവിനെതിരെ കുട്ടിയുടെ പരാതി. പിതാവിന്റെ ഭീഷണിയെ തുടർന്ന് വീട്ടിൽ പറയാതിരുന്ന കുട്ടി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കുട്ടിയുടെ പരാതി അധ്യാപകർ പൊലീസിൽ അറിയിക്കുന്നത്. ചൈൽഡ് ലൈൻ വഴിയെത്തിയ പരാതിയിൽ പിതാവിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നത്തിൽ കുട്ടിയെ ബലിയാടാക്കുകയാണെന്ന സംശയത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മുങ്ങുന്നത്, പിതാവിനെതിരെ ഗാർഹിക പീഡനത്തിന് കുട്ടിയുടെ മാതാവ് പരാതി നൽകിയതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കുട്ടിയുടെ പരാതി ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി നാടുവിട്ടു. വിസ റദ്ദ് ചെയ്ത് പ്രതിയെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
മനാമ : വോയ്‌സ് ഓഫ് മാമ്പ ബഹ്‌റൈൻ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി – ഓൺ ലൈൻ കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.സബ് ജൂനിയർ (1-4 ക്ലാസ്സ് )-1- ചിത്ര രചന – ഫോട്ടോയും 3 മിനിറ്റ് ദൈര്ഘ്യത്തിൽ കൂടാത്ത സ്പീഡ് വീഡിയോ2-കഥ പറയൽ – വീഡിയോ, പരമാവധി ധൈര്ഘ്യo 5 മിനുട്ട് സബ് ജൂനിയർ (5-7 ക്ലാസ്സ് ) 1- ചിത്ര രചന – ഫോട്ടോയും 3 മിനിറ്റ് ദൈര്ഘ്യത്തിൽ കൂടാത്ത സ്പീഡ് വീഡിയോ2-കവിതാ പാരായണം -വീഡിയോ, പരമാവധി ധൈര്ഘ്യo 5 മിനുട്ട് സീനിയർ (8-10 ക്ലാസ്സ് )1- മലയാള പ്രസംഗം വീഡിയോ, പരമാവധി ധൈര്ഘ്യo 5 മിനുട്ട് (വിഷയം – ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ ) താഴെ കാണിച്ച link വഴി എൻട്രികൾ അയക്കേണ്ടതാണ് https://wa.me/message/QF4ZVAHGPREEN1നിബന്ധനകൾ :-1-എൻട്രികൾ +973 37 11 48 80 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക2- മത്സരം ബഹറിനിലുള്ള വിദ്യാർത്ഥികൾക്ക് മാത്രം3-ചിത്ര രചന ക്ക്…
മനാമ: വർഷംതോറം ഒക്ടോബർ രണ്ടിന് നടത്തി വരാറുള്ള വിഖായ ദിനം ഈ വർഷവും ഭംഗിയായ് ആചരിച്ചു. മഹാമഴയിലും , മഹാമാരിയിലും കേരളക്കരയിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച വിഖായ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മത, ജാതി, വർണ്ണ വിവേചനം വിഖായയ്ക്ക് അന്യം . ആത്മാർത്ഥതയോടെ സേവനപാതയിലേക്ക് സമസ്ത ജീവൻ നൽകിയ സന്നദ്ധ സേവന സംഘമാണ് വിഖായ, മനാമ സമസ്ത ആസ്ഥാന മന്ദിരത്തിൽ നടന്ന വിഖായ ദിന സംഗമത്തിൽസമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തി. തുടർന്ന് ചെറുഭാഷണത്തിലൂടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബഹ്റൈനിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്കും, മറ്റു പ്രതിസന്ധികളിൽ അകപ്പെട്ടവർക്ക് വേണ്ടിയും വിഖായ ഇറങ്ങി പ്രവർത്തിക്കണമെന്നും പ്രസംഗമദ്ധ്യേ തങ്ങൾ സദസിനെ ഓർമപ്പെടുത്തി. നവാസ് കുണ്ടറ സ്വാഗതവും, അബ്ദുൽ മജീദ് ചോലകോട് അദ്ധ്യക്ഷതയും വഹിച്ചു. ശംസുദ്ദീൻ ഫൈസി ജിദ്ദാലി, അസ്‌ലം ഹുദവി കണ്ണാടിപ്പറമ്പ്, എന്നിവർ ആശംസയർപ്പിച്ചു. സമസ്ത സെക്രട്ടറി വി.കെ.കുഞ്ഞഹമദ് ഹാജി, അശ്‌റഫ് അൻവരി…
തിരുവനന്തപുരം: പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ വി കെ ശശിധരൻ അന്തരിച്ചു. വി.കെ.എസ് എന്ന പേരിൽ അറിയപ്പെടുന്ന വി.കെ. ശശിധരൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി. മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെൿനിക്കിലെ അദ്ധ്യാപകനായിരുന്നു. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി.ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച…
തിരുവനന്തപുരം; കര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിലൂടെ കാർട്ടൂൺ മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ വരകളിൽ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിർഭയം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസൻ ചെയ്തത്. സമഗ്ര സംഭാവനക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂർണ്ണ മാധ്യമപ്രവർത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരമായാണ്. തെളിവ് കൂടിയാണ്. യേശുദാസൻ്റെ വരകളിലൂടെ കണ്ണോടിക്കുന്നവർക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നർമ്മബോധത്തിലും അത് വരകളിലേക്ക് പകർത്തുന്നതിലും അസാധാരണമായ പ്രതിഭാ സാന്നിധ്യമായിരുന്നു യേശുദാസൻ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യേശുദാസന്‍ ഒരാഴ്ച മുന്‍പ് കൊവിഡ് നെഗറ്റീവ് അകുകയായിരുന്നു. കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്‍. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ്. മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണാണ്. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്. 1938 മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് യേശുദാസന്‍റെ ജനനം. ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. 1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു.…
മനാമ : ” ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കുക” എന്ന പ്രമേയത്തിൽ ബഹ്‌റൈൻ കെ.എം.സി.സി 2021/ 2023 വർഷത്തേക്കുള്ള മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി പാലക്കാട് ജില്ലാ കെ.എം.സി.സി യുടെ അംഗത്വ വിതരണ ഉത്ഘാടനം ബഹ്‌റൈൻ കെ.എം.സി.സിസംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കിങ് ഹമദ് ഹോസ്‌പിറ്റലിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാരൻ മണ്ണാർക്കാട് ചങ്ങലീരി സ്വദേശി അൻസാറിനു നൽകി നിർവഹിച്ചു. മനാമ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിന് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു കെ.പി നിസാമുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു എം.കെ ഗ്രൂപ്പ് അക്കൗണ്ട്സ് വിഭാഗം മാനേജർ കെ.ടി എ ബഷീർ പട്ടാമ്പി മുഖ്യഅതിഥി യായി ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ കെ.എം.സി.സി ഭാരവാഹികൾ ആയ കെ പി നൗഫൽ, അൻവർ കുമ്പിടി, മാസിൽ പട്ടാമ്പി, നൗഷാദ് പുതുനഗരം കൂടാതെ യഹ്‌യ വണ്ടുംതറ ഷഫീഖ് വല്ലപ്പുഴ, അബ്ദുൽകരീം പെരിങ്ങോട്ട്കുറുശ്ശി തുടങ്ങിയവരും പങ്കെടുത്തു ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി…
ലഹരിമരുന്ന് സംഘങ്ങളെ പൊളിച്ചടുക്കുകയാണ് ലക്ഷ്യം : തെറ്റ് ചെയ്തവരെ വെറുതെവിടില്ലെന്ന് വാങ്കെഡെ
മുംബൈ: ലഹരിമരുന്ന് സംഘങ്ങളെ പൊളിച്ചടുക്കുകയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യുടെ പ്രധാന അജണ്ടയെന്ന് മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കെഡെ. ഇത്തരം സംഘങ്ങളെ ഇല്ലാതാക്കാനാണ് എന്‍.സി.ബി.യുടെ നീക്കങ്ങളെന്നും മുംബൈയില്‍ മാത്രം ഇതുവരെ 12 സംഘങ്ങളെ തകര്‍ത്തുകളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് എന്‍.സി.ബി.യുടെ അജണ്ടയല്ലെന്നും, എന്നാല്‍ ആരെങ്കിലും തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാല്‍ വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സി.ബി. സംഘം ബോളിവുഡിനെ ലക്ഷ്യംവെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങളും സമീര്‍ വാങ്കെഡെ നിഷേധിച്ചു.” ലഹരിസംഘങ്ങളെ ഇല്ലാതാക്കുക എന്നതാണ് എന്‍.സി.ബി.യുടെ പ്രധാന അജണ്ട, ആ വഴിയിലാണ് ഞങ്ങള്‍ നീങ്ങുന്നത്. മുംബൈയില്‍ മാത്രം 12 ലഹരിസംഘങ്ങളാണ് പിടിയിലായത്. വലിയ അളവിലുള്ള ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പന ഏറെ ലാഭം നല്‍കുന്ന നിയമവിരുദ്ധമായ ബിസിനസാണ്. ഇതില്‍ വിദേശികള്‍ക്കും പങ്കുണ്ട്. ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്”- അദ്ദേഹം പറഞ്ഞു. എല്ലാകേസുകളും എന്‍.സി.ബി.ക്ക് പ്രധാന്യമേറിയതാണ്. ലഹരിമരുന്ന് കേസിന്റെ സാമ്പത്തിക ഇടപാടുകളടക്കം എല്ലാവശങ്ങളും പ്രധാനപ്പെട്ടവയുമാണ്. ലഹരിമരുന്ന് വില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുണ്ട്. മുംബൈയിലും…
കണ്ണൂര്‍: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് തടവുപുള്ളികള്‍(prisoners) അക്രമാസ്കതരായി. കണ്ണൂര്‍ ജില്ലാ ജയിലിലാണ് സംഭവം. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളാണ് അക്രമാസ്കതരായത്. ലഹരി കേസിലെ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവരാണ് സെല്ലിനുള്ളില്‍ തല ചുമരിലിടിച്ച് ബഹളം വച്ചത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സിന്‍റെ ചില്ലും അടിച്ചു തകര്‍ത്തു. ആംബുലന്‍സിന്‍റെ സൈഡ് ഗ്ലാസ് കൈ കൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 30 ആം തീയതിയാണ് സംഭവം നടന്നത്. വിവരം ഇന്നാണ് പുറത്തറിയുന്നത്. മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കണ്ണൂർ സബ് ജയിലിൽ കഴിഞ്ഞ ദിവസം ഒരു പ്രതി കൈയ്യിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഡ്രോവൽ സിന്‍ഡ്രോം കാരണമെന്ന് തടവുപുള്ളി കൈ മുറിക്കാന്‍ ശ്രമിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജയിലുകളില്‍ ലഹരിമരുന്ന് എത്തുന്നത് തടയാന്‍ വകുപ്പ്…
