- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
ഇരിങ്ങാലക്കുട: വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി ഗുണഭോക്താകളിൽ എത്തുന്നില്ലെന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ മുജീബ് റഹ്മാൻ പറഞ്ഞു. സെറിബ്രൽ പാൾസി ദിനാചരണത്തിൻ്റെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ‘ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ പരിരക്ഷയും സർക്കാർ പദ്ധതികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷിക്കാർക്ക് 1600 രൂപ പ്രതിമാസ പെൻഷൻ പദ്ധതി, കാഴ്ചയില്ലാത്ത സ്ത്രീകൾ പ്രസവിച്ചാൽ കുട്ടിക്ക് 2 വയസു വരെ 2000 രൂപ ധനസഹായം,നിരാമയ സഹായ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം,ഭിന്നശേഷിക്കാർക്കും ഭിന്നശേഷിക്കാരുടെ മക്കൾക്കുംവരുമാന പരിധിയില്ലാത്ത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പടെ നിരവധി സഹായ പദ്ധതികൾ ഭിന്നശേഷിക്കാർക്കായി സർക്കാർ നടപ്പാക്കി വരുന്നുണ്ട്.ഇത് മുഴുവൻ പേർക്കും ഉപയോഗപ്പെടുത്താൻ സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന സെറിബ്രൽ പാൾസി ദിനാചരണത്തിൽ നിപ്മർ…
തിരുവനനന്തപുരം: പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബിജെപി മുൻ മേഖലാ പ്രസിഡന്റ് എകെ നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
പൂനെ: പൂനെയില്‍ മലയാളി യുവതി പ്രീതി അഖിലിന്റെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രീതി അഖിലിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കഴുത്തില്‍ കുരുക്കുണ്ടായെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് മുന്‍പ് നേരിട്ട ശാരീരിക മര്‍ദനങ്ങളും പരിശോധിക്കും.യുവതിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനമടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി ഫോട്ടോകള്‍ അടക്കം പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റമാണ് ചുമത്തിയത്. ഇയാളുടെ മാതാവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കാത്‌ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ പുരുഷൻമാർക്കും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ ബിരുദമാണ് യോഗ്യത. കാത്‌ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വർഷത്തെയും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്. യോഗ്യരായ ഉദ്യോഗാർഥികൾ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ സഫാത് ടവറില്‍ തീപ്പിടിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്‍ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അതിവേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
കണ്ണൂർ : മൂന്നുവയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദേഹമാസകലം കടിയേറ്റു. പാനൂർ നഗരസഭയിലെ ഏഴാം വാർഡായ പാലത്തായിലാണ് സംഭവം. നൊച്ചിക്കാട്ട് വാടകവീട്ടിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളായ താഹിറിന്റെയും ഹലീമയുടെയും മകൻ താലിബിനെയാണ് നായ്ക്കൾ കൂട്ടത്തോടെ അക്രമിച്ചത്. കുട്ടിയെ തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത വീട്ടിൽ ജോലിക്ക് പോയ പിതാവിനെ അന്വേഷിച്ചിറങ്ങിയ കുട്ടിയെ മറ്റൊരു വീട്ടുപറമ്പിൽവെച്ചാണ് തെരുവുനായകൾ അക്രമിച്ചത്.
ദില്ലി: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അരുണാചൽ അതിർത്തിയിൽ സംഘർഷം ഉണ്ടായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്. ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
കൊച്ചി : ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. പുസ്തക രചനയുടെ തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാദി വിൽപനയും ചരിത്ര രചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി…
കൊച്ചി : എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60)വാണ് ഭാര്യ ശാന്ത (55)യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുബൈ : ഒക്ടോബർ 8 ഷാരൂഖ് ഖാന്റെ മുംബൈയിലുള്ള മന്നത്ത് എന്ന വീട്ടിൽ ആഘോഷ ദിവസമാണ്. ഇന്നാണ് ബോളിവുഡിലെ കിംഗ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ പിറന്നാൾ.എന്നാൽ ഇക്കുറി മന്നത്തിൽ ആഘോഷങ്ങളൊന്നുമില്ല. അമ്മയുടെ 51ാം പിറന്നാൾ ദിനം ലഹരിമരുന്ന് കേസിൽ മകൻ ജാമ്യം തേടി കോടതിയുടെ മുന്നിലാണ്.പിറന്നാൾ ദിനം സന്തോഷ വാർത്ത എത്തുമെന്ന പ്രതീക്ഷയിലായിരിക്കും ഗൗരി ഖാൻ. ആര്യൻ ഖാൻ ജാമ്യം ലഭിച്ച് വീട്ടിലേക്ക് മടങ്ങി വരുന്നത് കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകരും.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് താരപുത്രൻ.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആര്യൻ ഖാൻ അടക്കം ഏഴ് പേരെ എൻസിബി അറസ്റ്റ് ചെയ്തത്.
