- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
- ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
- പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നല്‍കണം; ആവശ്യമുന്നയിക്കാന്‍ പ്രോസിക്യൂഷന്
- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
Author: News Desk
കണ്ണൂർ : പയ്യന്നൂർ പാടിയോട്ടുചാൽ ഉമ്മിണിയാണത്ത് അമ്മയേയും മകനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉമ്മിണിയാണത്തെ പടിഞ്ഞാറേപ്പുരയിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്. ചന്ദ്രമതിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും പ്രത്യുഷിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്ത്.ചന്ദ്രമതി കിടപ്പ് രോഗിയാണ്. അമ്മ മരിച്ച വിഷമത്തിൽ പ്രത്യുഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളെജിലേയ്ക്ക് മാറ്റി.
മലമ്പുഴ: കഞ്ചാവ് റെയ്ഡിനായി നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോയ പതിനാലംഗ സംഘമാണ് ഇന്നലെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്. വനത്തിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചിൽ തുടങ്ങി. മലമ്പുഴ ചെക്കോള ഭാഗത്ത് നിന്നാണ് തെരച്ചിൽ ആരംഭിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ആദിവാസികൾ അടക്കം 10 പേരാണ് സംഘത്തിൽ ഉള്ളത്.വനത്തിൽ കുടുങ്ങിയ എക്സൈസ് പോലീസ് ഉദ്യോഗസ്ഥ സംഘം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചയോടു കൂടി ഇവരെ വനത്തിന് പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് സംഘം സുരക്ഷിതരെന്ന് മലമ്പുഴ സി ഐ സുനിൽകൃഷ്ണൻ പറഞ്ഞു.
ദില്ലി: ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ആശിശ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയായിരുന്നു. ആശിഷ് മിശ്രയെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു സത്യഗ്രഹം തുടരുകയാണ്.രാവിലെ പത്തരയോടെ ക്രൈം ബ്രാഞ്ച് സംഘത്തലവൻ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവർത്തകരെ ഓഫീസിന്റെ മുൻവശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിൻവാതിൽ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒരു വിഭാഗം മാധ്യമപ്രവർത്തകർ പുറംവാതിലിന് സമീപത്തും ഉണ്ടായിരുന്നു. ഇതുവഴിയാണ് ആശിഷ് എത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് കാരണം സോഫ്റ്റ് വെയർ ക്രമക്കേടാണെന്നാണ് അധികൃതർ പറയുന്നത്. 2016 മുതൽ തുടരുന്ന സോഫ്റ്റ്വെയർ ക്രമക്കേടിന് ഉത്തരവാദി ഐടി വകുപ്പാണ്. കേരളത്തിൽ എല്ലാ തട്ടിപ്പിനും പിന്നിൽ സിപിഎമ്മിൻ്റെ നേതാക്കളാണ്. ലക്ഷക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളുടെ കീശയിലെത്തുന്നത്. അതുകൊണ്ടാണ് വീട്ടുകരം തട്ടിപ്പിന് ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാരെ അറസ്റ്റ് ചെയ്യാത്തത്. നഗരസഭയിലെ ജനങ്ങൾ അടയ്ക്കുന്ന നികുതി എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ അത് അന്വേഷിക്കേണ്ടത് ആഭ്യന്തരവകുപ്പ് ആണ്. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിന് മുമ്പ് പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എസ്.സി ഫണ്ട് തട്ടിപ്പിന് പിന്നിലും സിപിഎമ്മാണ്. ഇത് പുറത്തുകൊണ്ടുവന്നതും ബിജെപിയാണ്. സെക്രട്ടറിയേറ്റാണ് എല്ലാ തട്ടിപ്പിൻ്റെയും കേന്ദ്രം. ഭരണസിരാകേന്ദ്രത്തിലാണ്…
വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൌണ്ടട് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ
കോഴിക്കോട്: ഈ ആദ്യ ഘട്ട ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ നാളെ 9.30ന് .കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, കോഴിക്കോട് എം പി .എം കെ രാഘവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ആദ്യ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ പൊതുമരാമത്ത്, ടൂറിസം വകപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചാര്‍ജ്ജ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍, കോഴിക്കോട് നോര്‍ത്ത് എം എല്‍ എ .തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ നിലവിലെ സ്ഥിതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രത്യേകിച്ചും ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് സിറ്റിയില്‍ മാത്രം അറുന്നൂറോളം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇവ എല്ലാം തന്നെ വീടുകളില്‍ രാത്രി ചാര്‍ജ്ജ് ചെയ്യുകയും 120-130 കി.മീ. ഓടിയതിനുശേഷം ബാറ്ററി ചാര്‍ജ്ജ് തീരുകയും ചെയ്യുന്നു. തുടര്‍ന്ന് ഓടുന്നതിനായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇതിനൊരു പരിഹാരമായി ഓട്ടോറിക്ഷകള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും…
കൊച്ചി : വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വിസ്‌മയ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരണ്‍ കോടതിയില്‍ വാദിച്ചു. എന്നാൽ, കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായത് വാട്ട്സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ്. പ്രതി കിരണ്‍ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന്‍റെ സാക്ഷ്യമാണ് പൊലീസ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍. പ്രതി കിരണിന്‍റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇലക്ഷന്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കും. ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വി കൂടുതല്‍ വിശദമായി വിലയിരുത്താന്‍ കെ മോഹന്‍കുമാര്‍ മുന്‍ എംഎല്‍എ, പിജെ ജോയി മുന്‍ എംഎല്‍എ, കെപി ധനപാലന്‍ മുന്‍ എംപി എന്നിവരെ ചുമതലപ്പെടുത്തി. സ്ഥാനാര്‍ത്ഥികള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറിനില്‍ക്കുന്നതും സജീവമായി പ്രവര്‍ത്തിക്കാത്തതും കര്‍ശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ട് പോകും. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടില്‍…
തിരുവനന്തപുരം: നാലാമത് സത്യജിത് റേ പുരസ്‌കാരം തെലുങ്ക് സംവിധായകന്‍ ബി. ഗോപാലിന് (ബജുവഡ ഗോപാല്‍). 10,000 രൂപയും മൊമെന്റോയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ സംവിധായകര്‍, നടീടന്‍മാര്‍ തുടങ്ങിയ വ്യക്തികള്‍ക്കായി സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്‍കുന്ന പുരസ്‌കാരമാണ് സത്യജിത് റേ അവാര്‍ഡ്. 2016ലാണ് ആദ്യമായി വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കോവിഡ് മഹാമാരി മൂലം 2019ല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. 2016ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ആദ്യം ലഭിച്ചത് പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. തുടര്‍ന്ന് സത്യജിത് റേയുടെ സിനിമയായ ചാരുലതയിലെ നായിക മാധബി മുഖര്‍ജി, നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ ഗാര്‍ഹേ എന്നിവര്‍ക്കും ലഭിച്ചു. നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ബി. ഗോപാല്‍. 30 തെലുങ്ക് ചിത്രങ്ങളും 2 ഹിന്ദി ചിത്രങ്ങളും ബി. ഗോപാല്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം നടനായും തിളങ്ങി. 1977…
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്‍റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. കേസിലെ കൂട്ട് പ്രതി സരിത്തിന്‍റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു. എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷിന് ജയിൽ മോചിതയാകാനാകില്ല.
ദുബൈ: ചലച്ചിത്ര നടി മീര ജാസ്മിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീര ജാസ്മിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്‍ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് തന്റെ ജീവിതത്തിലെ നാഴികക്കല്ലാണിതെന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് മീര ജാസ്മിന്‍ നന്ദി രേഖപ്പെടുത്തി.
