- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്‌റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
ചെന്നൈ: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്തവും വെന്തുമരിച്ചു. തമിഴ്‌നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് തകരാറായ എസിയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ദമ്പതിമാര്‍ മുറിയ്ക്ക് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചതിനുശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് മാറുകയായിരുന്നു.മുറിയില്‍ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്. എന്നാല്‍ മുറിയില്‍ തീപടര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര്‍ പൊലീസ് പറയുന്നത്.
തിരുവനന്തപുരം: ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിൽ ഡീസൽ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയാണ് ഡീസൽ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസൽ വില 100 കടന്നു. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.61 രൂപയും ഡീസൽ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിൽ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തിൽ പെട്രോൾ വില 100 കടന്നത്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്തെ…
കണ്ണൂര്‍: സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്. മൂർഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.നവംബറില്‍ സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിത്
തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ അടിച്ചു മാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. മംഗലപുരം സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ ഇയാൾ ചാത്തന്നൂർ എസ് ഐയാണ്. മോഷ്ടിച്ച ഫോണിൽ ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.കഴിഞ്ഞ ജൂൺ 18 ന് കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്റെ ഫോൺ കാണാതെ പോയിരുന്നു. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചത്.ഇ എം ഐ ഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂർ എസ്.ഐ യുടെ ഒഫിഷ്യൽ സിം ഇട്ട് ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുന്നു. ഇരട്ടിവിലയോടെയാണ് ചില്ലറ വിപണയില്‍ സവാളയ്ക്കും തക്കാളിക്കും ഉയർന്നത് .തക്കാളി കിലോയ്ത്ത് 16 രൂപ വരെ ഉയര്‍ന്നു.സവാള വില നിലവില്‍ 38 രൂപ പിന്നിട്ടുണ്ട്.ചില്ലറ വിപണയില്‍ ഇത് നാല്‍പത് രൂപയ്ക്ക് മുകളിലാണ്. പയര്‍, ബീന്‍സ് തുടങ്ങിയവയുടെ ലഭ്യതയില്‍ ഉണ്ടായ കുറവും,വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റം രൂക്ഷമാവാന്‍ ഇടയാക്കിയിട്ടുണ്ട്. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം ഉയര്‍ന്നു. പച്ചമുളക്, വെള്ളരിക്ക, മത്തങ്ങ തുടങ്ങിയവയ്ക്കാണ് നിലവില്‍ കാര്യമായി വില വര്‍ധിക്കാത്തത്. ഉത്തരേന്ത്യയില്‍ പെയ്ത അപ്രതീക്ഷിതമായ മഴ പച്ചക്കറികളുടെ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.പുണെയില്‍ നിന്നും നാസിക്കില്‍ നിന്നും വരവ് കുറഞ്ഞതാണ് സവാള ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റത്തിന് ഇടയാക്കിയത്.
തിരുവനന്തപുരം: ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവി പ്രശ്നമല്ലെന്നും പദവി അല്ല ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പുരാണ കഥ പറഞ്ഞു കൊണ്ടാണ് ശോഭ സുരേന്ദ്രൻ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥ ഓര്‍മിപ്പിച്ച് കൊണ്ടാണ് പോസ്റ്റ്. ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദൻ നിലപാടിൽ ഉറച്ചു നിന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. ദേശീയ നിരവാഹക സമിതിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമർശനം.ശോഭ സുരേന്ദ്രന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ…
തിരുവനന്തപുരം: 2021ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിൻ്റെ “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. കെ. ആർ മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയുടേതാണ് തീരുമാനം. മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും.
തിരുവനന്തപുരം: കോവിഡ് 19 മഹാമാരി ആഗോളതൊഴില്‍ വിപണിയിലേല്‍പ്പിച്ച ആഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി, വിദഗ്ദ്ധ മേഖലയില്‍ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാന്‍ ലക്ഷ്യമിട്ട് നോര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഓണ്‍ലൈനായും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് സമ്മേളനം നടക്കുന്നത്. കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവയപ്പാണ് സംഗമം. തൊഴിലിടങ്ങളിലും തൊഴില്‍ സംസ്‌കാരത്തിലും ഉണ്ടായ സമൂലമായ പൊളിച്ചെഴുത്തുകളും അവ സൃഷ്ടിച്ച പ്രതിസന്ധികളും സാധ്യതകളും പങ്കുവയ്ക്കാന്‍ അന്താരാഷ്ടതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരടക്കമുള്ളവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ നാല് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നവരില്‍പ്പെടുന്നു. കുവൈത്ത്, ജപ്പാന്‍, ജര്‍മനി, ഹോളണ്ട് എന്നിവടങ്ങളിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍, വിദേശകാര്യ മന്ത്രാലയയം ഉദ്യോഗസ്ഥര്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴില്‍ദാതാക്കള്‍, റിക്രൂട്ടിംഗ് ഏജന്‍സികള്‍, റീജണല്‍ പാസ്‌പോര്‍ട്ട്…
മനാമ : ഏഴ് വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോൽഘാടനം മുൻ മനാമ എംപി അഹമ്മദ് കറാത്ത നിർവഹിച്ചു . കനത്ത ചൂടിൽ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ തുടർച്ചയായി നടത്തിവരുന്ന ഈ കർമ്മ പദ്ധതി പതിനായിരകണക്കിന് തൊഴിലാളികൾക്കാണ് ഇന്നേവരെ ആശ്വാസമായിട്ടുള്ളത് . ബഹ്റൈനിൽ ആദ്യമായി തുടക്കം കുറിച്ച ഈ കർമ്മപദ്ധതി ഏഴാവർഷത്തിലാണ് എത്തി നിൽക്കുന്നത് .കുടിവെള്ളം, പഴവർഗ്ഗങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ . പഴച്ചാറുകൾ എന്നിവയാണ് വിവിധ സഹായ ഹസ്തങ്ങളിലൂടെ വിതരണം ചെയ്യുന്നത് .വിവിധ മന്ത്രാലയങ്ങൾ മുതൽ സ്വദേശികളിലും വിദേശികളിലും ഏറെ ജനപിന്തുണ പിടിച്ച് പറ്റിയ സേവനകാരുണ്യ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ സമാപന പരിപാടികൾ നേതൃത്വം നൽകിയത് ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നെജീബ് കടലായിഅജീഷ് കെ വി, അൻവർ കണ്ണൂർ,കാസിം പാടത്തെ കായിൽ, മൻസൂർ, സെലീം നമ്പ്ര കണ്ണൂർ ,നെജീബ് കണ്ണൂർ, സലാം അസീസ് ,നൗഷാദ്…
മലപ്പുറം : ഇ.ടി.മുഹമ്മദ് ബഷീറിന്റ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം.200 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ജപ്തി നടപടി. ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി.ഈ മാസം 21നകം വസ്തുവകകൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സി.ജെ. എം കോടതി നിർദേശം. പഞ്ചാബ് നാഷണൽ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിന്റെ കമ്പനിക്ക് വൻ തുക വായ്പ നൽകിയത്.
