Author: News Desk

തിരുവനന്തപുരം: പ്രഗത്ഭ നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി. “മലയാളത്തിലെയും ഇന്‍ഡ്യന്‍ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദു:ഖകരമാണ്. https://youtu.be/A5NO42hCJ3E പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തില്‍ പ്രതിഫലിച്ചു. ഈ  അറിവും അസാമാന്യ താളബോധവും കൊണ്ട് സിനിമയിലും  അരങ്ങിലും സോപാനസംഗീതാലാപനത്തിലും തിളങ്ങിയ നെടുമുടിയുടെ ജീവിതം കലയ്ക്ക് സമര്‍പ്പിതമായിരുന്നു. ഈ വിയോഗത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. ആത്മാവിന് മുക്തിനേരുന്നു”,  ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

Read More

മാറനല്ലൂര്‍: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മാറനല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നാലിന് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന 83 വയസ്സുള്ള വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. വയോധിക ബന്ധുക്കള്‍ക്കു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മാറനല്ലൂര്‍ എസ്.എച്ച്.ഒ. തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മകനും കൂട്ടുനിന്ന അമ്മയും അറസ്റ്റില്‍. വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിന്നതാണ് സിംലയ്‌ക്കെതിരേയുള്ള കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

Read More

തലശ്ശേരി : തലശ്ശേരി വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയം ജനുവരി ഒന്നിന് നാടിന് സമർപ്പിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. നവംബറോടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കും. എല്ലാ സൗകര്യവും ഒരുക്കി സ്റ്റേഡിയം കായികതാരങ്ങൾക്ക് തുറന്നുകൊടുക്കും. സ്റ്റേഡിയം സന്ദർശിച്ച് മന്ത്രി നവീകരണപ്രവൃത്തി വിലയിരുത്തി. പ്രവൃത്തി പൂർത്തിയായ കൂത്തുപറമ്പ് സ്റ്റേഡിയവും ഉടൻ തുറക്കും. മുനിസിപ്പാലിറ്റിക്കാണ് നടത്തിപ്പ് ചുമതല. കൂത്തുപറമ്പ് സ്റ്റേഡിയത്തോടനുബന്ധിച്ച് ജിംനേഷ്യം തുടങ്ങും. 13.5 കോടി രൂപ ചെലവിൽ മൂന്ന് ഘട്ടങ്ങളിലായാണ് തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണം നടക്കുന്നത്.എം.എൽ.എ.മാരായ എ.എൻ.ഷംസീർ, കെ.പി.മോഹനൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, നഗരസഭാധ്യക്ഷമാരായ കെ.എം.ജമുനാറാണി, വി.സുജാത, കായിക വകുപ്പ് ഡയറക്ടർ ജെറാമിക് ജോർജ്, സ്പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഒ.കെ.വിനീഷ്, ജില്ലാ പ്രസിഡന്റ്‌ കെ.കെ.പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം തുടങ്ങിയവർ പങ്കെടുത്തു.

Read More

കായംകുളം: പത്തുവയസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ അക്ഷയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.അമ്മ ഉദയകുമാരി വീട്ടില്‍ ഇല്ലാത്ത സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. പിതാവ് വിദേശത്താണ്. മൃതദേഹം കായകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

കല്പറ്റ: മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വയനാട്ടില്‍ അറസ്റ്റിലായവരില്‍ ‘നന്മമരം’ ഷംസാദും . സാമൂഹികമാധ്യമങ്ങളില്‍ ഷംസാദ് വയനാട് എന്ന പേരില്‍ അറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത് പറമ്പില്‍ ഷംസാദി(24)നെയാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ്(23) അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്മാന്‍(26) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും നിലവില്‍ റിമാന്‍ഡിലാണ്. ചാരിറ്റി പ്രവര്‍ത്തകനെന്ന പേരിലാണ് ഷംസാദ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അറിയപ്പെട്ടിരുന്നത്. ഷംസാദ് വയനാട് എന്ന പ്രൊഫൈലിലായിരുന്നു ഇയാള്‍ ചാരിറ്റി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്‌നേഹദാനം ചാരിറ്റിബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു. ഈ ട്രസ്റ്റിനെ മുന്‍നിര്‍ത്തിയായിരുന്നു ചാരിറ്റി പ്രവര്‍ത്തനം. ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.സെപ്റ്റംബര്‍ 26-നാണ് ഷംസാദും മറ്റുപ്രതികളും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരരോഗം ബാധിച്ച മകന് ചികിത്സാസഹായം വാഗ്ദാനം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. രാജ്യത്തെ കൽക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്‍റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തില്‍ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും പവർകട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃതാ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്സ്. ഹോസ്പിറ്റലിലായിരുന്നു മരണം. ദീര്‍ഘകാലം സൂര്യാ ടി.വി ന്യൂസ് വിഭാഗത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച സന്തോഷ് കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥത ഉണ്ടായി ആശുപത്രിയില്‍ പോയി. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി. മൃതദേഹം 5.45 മുതല്‍ 6.20 വരെ അമൃതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.സന്തോഷ് ബാലകൃഷ്ണന്റെ അകാല വിയോഗത്തില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം അറിയിച്ചു.

Read More

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. ഉത്രയെ കൊലപ്പെടുത്താനായി രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം തെളിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്.ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ…

Read More

കോഴിക്കോട്: അനുജന്റെ പിറന്നാൾ ആഘോഷത്തിന് ബീച്ചിലെത്തിയ പതിനൊന്നുകാരി മുങ്ങി മരിച്ചു. മണിയൂർ മുതുവന യിലെ കുഴിച്ചാലിൽ റിജുവിന്‍റെ മകൾ സനോമിയ ആണ് മരിച്ചത്.അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു ശനിയാഴ്ച. പിറന്നാൾ ആഘോഷിക്കാനാണ് കുടുംബം ശനിയാഴ്ച വൈകുനേരം ബീച്ചിൽ എത്തിയത്. ബീച്ചിന് സമീപമുള്ള തീരത്ത് നിൽക്കുമ്പോൾ ശക്തമായ തിരയ്ക്കൊപ്പം കുട്ടി ഒഴുകിപ്പോവുകയായിരുന്നു.രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആദ്യം വടകരയിലും പിന്നീട് കോഴിക്കോട്ടെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു. പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് സനോമിയ.

Read More