Author: News Desk

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി എം കുട്ടി. പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനാണ്.കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയും കേരള സംഗീത നാടക അക്കാദമിയുടെ അംഗവും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവിടങ്ങളില്‍ അംഗമായിരുന്നു. 1988 ൽ ഇറങ്ങിയ 1921 എന്ന ചിത്രത്തിൽ, മൊയ്തീൻ കുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് സംഗീതം നൽകി. മാർക്ക് ആന്റണി എന്ന ചിത്രത്തിൽ ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പരദേശി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.1935 ഏപ്രില്‍ മാസം 16 ന് മലപ്പുറം ജില്ലയിലെ പുളിക്കലിലാണ് ജനനം. ഏഴാം വയസ്സില്‍ മാപ്പിള ഗാനങ്ങള്‍…

Read More

തിരുവനന്തപുരം: ആധുനിക പ്ളാന്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായി കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ സുഗന്ധവ്യഞ്ജന സത്ത് – ഓയിൽ നിർമ്മാതാക്കളായ പ്ളാന്റ് ലിപിഡ്സ്. മൂന്ന് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത നിക്ഷേപ പദ്ധതികൾ 2026 ഓടെ പൂർത്തിയാക്കാൻ വ്യവസായ മന്ത്രി പി.രാജീവും കമ്പനി മേധാവികളും പങ്കെടുത്ത മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായി. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ക്രിട്ടിക്കല്‍ എക്സ്ട്രാക്ഷന്‍ പ്ലാന്റ് ആണ് കോലഞ്ചേരിയിൽ നിർമ്മിക്കുന്നതെന്ന് പ്ളാന്റ് ലിപിഡ്സ് അറിയിച്ചു. ഇതോടൊപ്പം നാച്ചുറല്‍ ഫുഡ് കളര്‍ , നാച്ചുറല്‍ പ്രോഡക്ട്‌സ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കുന്നതിനുമാണ് പുതിയ നിക്ഷേപ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 60 കോടി രൂപയുടെ വികസന പദ്ധതി നിലവില്‍ പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 60 കോടി രൂപയും 2026 ഓടെ 80 കോടി രൂപയും നിക്ഷേപിക്കും. ലോകത്തെ ഏറ്റവും വലിയ സ്പൈസ് ഓയില്‍ ഉത്പാദകരിൽ ഒന്നാണ് പ്ലാന്റ് ലിപിഡ്സ്. കോലഞ്ചേരി ആസ്ഥാനമായ പ്ലാന്റ്…

Read More

മനാമ : എസ്. എൻ. സി. എസിൽ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ & മെഡിക്കൽ സെന്റര് ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ പ്രസാദ് നിർവഹിച്ചു. എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, കോർഡിനേറ്റർ ഷൈജു കൂരൻ ആശംസയും, ജനറൽ കൺവീനർ വിപിൻ പൂക്കോട്ടി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി. നവരാത്രി മഹോത്സവതോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 7:30 മുതൽ പ്രത്യേക നവരാത്രി ദിന പ്രാർത്ഥനും പൂജയും, പ്രസാദവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 15 തീയതി വെള്ളിയാഴ്ച വിജയ ദശമി നാളിൽ രാവിലെ 8 മണി മുതൽ കുരുന്നുകൾക്ക് അഡ്വക്കേറ്റ്: സതീഷ് കുമാർ (മലയാളം പാഠശാല അധ്യാപകൻ, പ്രാർത്ഥന ക്ലാസ്സ്‌ അധ്യാപകൻ) വിദ്യാരംഭം കുറിക്കുന്നതാണ് .വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ…

Read More

ദില്ലി: വ്യാജ ഇന്ത്യൻ തിരിച്ചറിയിൽ രേഖകളുമായി ദില്ലിയിൽ പാക് ഭീകരൻ പിടിയിലായി.എകെ 47 തോക്കും ഗ്രനേഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‍നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്മീരിൽ ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡര്‍ മുക്താർ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Read More

ഇടുക്കി: ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ മൂലമറ്റം ടൗണിനടുത്ത് ബൈക്കിടിച്ചു മരിച്ചു. കാണാതായ ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തെയാണ് (75) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തില്‍ മരിച്ചത്. സ്വന്തം പ്രസിന് സമീപത്തുള്ള കിണറിന്റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് ചിദംബരത്തെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ മൂലമറ്റം ടൗണിന് സമീപമാണ് സുജാത അപകടത്തില്‍പ്പെട്ടത്. സന്ധ്യയായിട്ടും ഭര്‍ത്താവ് മടങ്ങിവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ സുജാതയെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് രാത്രി 10 മണിയോടെ ചിദംബരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുജാതയെ ഇടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദിലുവിനും അപകടത്തില്‍ സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. കല, രതീഷ് എന്നിവരാണ് സുജാത ചിദംബരം ദമ്പതികളുടെ മക്കള്‍.

Read More

കൊല്ലം : ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖ് സൈന്യത്തില്‍ ചേര്‍ന്ന് നാല് വര്‍ഷം മാത്രം. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്. ഈ വര്‍ഷം ഓണത്തിനാണ് കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന തന്റെ സമ്പാദ്യവും വായ്പയെടുത്ത പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായ വീടെന്ന ഏറ്റവും വലിയ സ്വപ്‌നം വൈശാഖ് യാഥാര്‍ഥ്യമാക്കിയിരുന്നു. പക്ഷേ ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ താമസിക്കാനായത്. ഈ വര്‍ഷം ഓണത്തിനാണ് കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന തന്റെ സമ്പാദ്യവും വായ്പയെടുത്ത പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായ വീടെന്ന ഏറ്റവും വലിയ സ്വപ്‌നം വൈശാഖ് യാഥാര്‍ഥ്യമാക്കിയിരുന്നു. പക്ഷേ ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ താമസിക്കാനായത്.…

Read More

മലപ്പുറം: കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയിൽ അർധരാത്രി മുതൽ അതിശക്തമായ മഴയാണ്. ഇടുക്കി ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. പെരിയാറിൽ ജലനിരപ്പുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം…

Read More

ആലപ്പുഴ: കടലും, കായലും സംഗമിക്കുന്ന കേരളത്തിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നായ വലിയഴീക്കൽ പാലം 146 കോടി മുതൽ മുടക്കിൽ ആറാട്ടുപുഴ – ആലപ്പാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ആർച്ച് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.29 സ്പാനുകളുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായി. ഭാവിയിൽ ഇവിടം ടൂറിസ്റ്റ് ഭൂപടത്തിലേക്ക് പാലം നിർമാണ പൂർത്തീകരണത്തോടെ വലിയ ഇടം പിടിക്കും. അവസാനഘട്ട നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി ഡിസംബർ മാസത്തിൽ പാലം നാടിനു സമർപ്പിക്കും. പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസുമായി പാലത്തിന്റെ അവസാന ഘട്ട പ്രവർത്തനം വിലയിരുത്തി ഇന്ന് പാലം സന്ദര്‍ശിച്ചു.കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്‌,ആലപ്പുഴ എം പി എ എം ആരിഫ്, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ടൂറിസം,പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, നേതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

തിരുവനന്തപുരം: മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. https://youtu.be/A5NO42hCJ3E നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ അഭിനയ പ്രതിഭയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഒപ്പം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.

Read More