Author: News Desk

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ‘ഓപ്പണ്‍’-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രശസ്ത സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. ആകെ 137 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഓപ്പണ്‍ നേടിയിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയ നൂതന ബാങ്കിംഗ് പ്ലാറ്റ് ഫോമായ ഓപ്പണ്‍ സീരീസ് സി റൗണ്ടിലാണ് 100 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നേടിയത്. സിംങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെമാസെക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി നയിച്ച റൗണ്ടില്‍ ഗൂഗിള്‍, ജപ്പാനിലെ പ്രമുഖ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനമായ എസ്ബിഐ ഇന്‍വെസ്റ്റ്മെന്‍റ്, നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 ക്യാപ്പിറ്റല്‍ എന്നിവ പങ്കെടുത്തു. അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് 2017-ല്‍ തുടക്കമിട്ട ഓപ്പണിന് നിലവില്‍ ഇന്ത്യയിലെ പന്ത്രണ്ടിലധികം പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തമുണ്ട്. ആഗോള സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപം നേടുവാന്‍ തക്കവണ്ണം…

Read More

തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിംഗ് നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്ര രോഗ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാനാകും. ഈ കോവിഡ് കാലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനിലാണ് കൂടുതല്‍ സമയവും ചെലവിടുന്നത്. അല്ലാത്ത സമയങ്ങളില്‍ ടിവിയും മൊബൈല്‍ ഫോണും കാണുന്നത് കുറയ്ക്കുന്നത് നന്നായിരിക്കും. നിശ്ചിത അകലം പാലിച്ച് മാത്രമേ…

Read More

തിരുവനന്തപുരം: ഉത്ര കൊലപാതക കേസിലെ വിധിക്കെതിരെ സർക്കാ‍ർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് ഖേദകരം. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം ലഭിക്കാൻ ആവശ്യമായ നിയമ സഹായം സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കേരളം ഏറെ ചർച്ച ചെയ്ത വിഷമാണിത്. പെൺമക്കളുള്ള ഓരോ മാതാപിതാക്കളും ഉത്രാവധക്കേസിലെ വിധിയെ ഉറ്റുനോക്കിയതാണ്. നിയമത്തിലെ പഴുതുകളിലൂടെ പ്രതികൾക്ക് ശിക്ഷകളിൽ ഇളവുലഭിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരും നിരാശരാണ്. ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ആ വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണം. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതി നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റി ജയിലിലാണെങ്കിലും ജീവിക്കുന്നൂ എന്നത്…

Read More

തിരുവനന്തപുരം: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്കറ്റ് ബോള്‍ താരവുമാണ് ജോഷ്വ.അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്>

Read More

ചെന്നൈ : തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്‍.തമിഴ്‌നാട്ടിലെ 9 ജില്ലകളിലായി 59 ഇടങ്ങളില്‍ ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം,കാഞ്ചിപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ വിജയ് ഫാന്‍സ് വലിയ വിജയം കൈവരിച്ചതായാണ് റിപ്പോര്‍ട്ട്. 13 ഓളം പേര്‍ക്ക് എതിരാളികള്‍ തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ പറയുന്നു.തന്റെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് പരസ്യമായി രംഗത്ത് വന്നിരുന്നു. തുടന്ന് സംഘടന പിരിച്ച വിട്ടു.അതേ സമയം ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പത്രിക സമര്‍പ്പിക്കുന്നതിനും പ്രചരണത്തിനായി വിജയുടെ ചിത്രം ഉപയോഗിക്കുന്നതിനും അനുമതി ലഭിച്ചിരുന്നതായി ദളപതി വിജയ് മക്കള്‍ ഇയക്കം ഭരവാഹികള്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാർക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടു അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.കെ റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണമേഖലകളിൽ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗരമേഖലകളിൽ രണ്ടിരട്ടി വരേയും നഷ്ടപരിഹാരം നൽകും. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്. ഹൈസ്പീഡ് റെയിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാൽ സെമി ഹൈസ്പീഡ് റെയിലിന് 120 കോടി മതി. ഇക്കാര്യം കണക്കിലെടുത്താണ് കെ റെയിൽ പദ്ധതിയിലേക്ക് സർക്കാർ എത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.കെറെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ആ ആശങ്കയാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ…

Read More

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭർത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണ് ഉത്രക്കേസ് ശിക്ഷവിധി പ്രസ്താവിച്ചു ജഡ്ജി പക്ഷേ സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു.…

Read More

പൂനെ: പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന്…

Read More

തിരുവനന്തപുരം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇന്നുരാത്രി 12 മണിക്ക് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കും. ഏറ്റെടുക്കലിന്‍റെ ഭാഗമായി വിമാനത്താവളം അലങ്കാരദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അന്‍പതു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്.തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർധരാത്രി മുതൽ അദാനി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ടെണ്ടറിലാണ് അദാനി വിമാനത്താവളം പിടിച്ചത്.ഒരു യാത്രക്കാരന് 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കരാര്‍ പ്രകാരം അദാനി നല്‍കണം. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുള്ള തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിച്ച് മികവുറ്റതാക്കാനാവും അദാനി ശ്രമിക്കുക. വിമാനത്താവള കൈമാറ്റത്തിനെതരിയ ഹര്‍ജി…

Read More

തിരുവനന്തപുരം: സ്വത്ത് തർക്കത്തെതുടർന്ന് ഭാര്യാപിതാവിനെയും ഭാര്യാ സഹോദരനെയും യുവാവ് കുത്തിക്കൊന്നു. മുടവൻമുകൾ അരകത്ത് ഫിനാൻസിന് സമീപം താമസിക്കുന്ന സുനിൽ (55), മകൻ അഖിൽ (25) എന്നിവരെയാണ് മുട്ടത്തറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ അരുൺ (31) മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഇരുവരെയും അയൽവാസികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനാ‍യില്ല. സംഭവത്തിൽ അരുണിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവം നടക്കുമ്പോൾ അരുണിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ജഗതി സ്വദേശികളായ സുനിലും അഖിലും ഒരുവർഷമായി മുടവൻമുകളിൽ വാടകയ്ക്ക് താമസിക്കുകയാണ്​. വിദേശത്ത് ജോലിയുള്ള അഖിൽ ദിവസങ്ങൾ മുമ്പാണ് നാട്ടിലെത്തിയത്.ചൊവ്വാഴ്​ച രാത്രിയോടെ മദ്യപിച്ചെത്തിയ അരുൺ ബുധനാഴ്ച നടക്കുന്ന സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് അഖിലുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ കൈയാങ്കളി നടക്കുകയും അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് അരുൺ അഖിലിനെ കുത്തുകയുമായിരുന്നെന്ന് അയൽവാസികൾ പറയുന്നു ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിലാണ് സുനിലിനും കുത്തേൽക്കുന്നത്. മദ്യലഹരിയിൽ ആയതിനാൽ അരുണിനെ ചോദ്യം ചെയ്യാൻ പൊലീസിന്…

Read More