Author: News Desk

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂനിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

Read More

ദില്ലി: ദില്ലി – ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Read More

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും.തുടര്‍ന്ന് ഉപദേവതാക്ഷേത്ര നടകളും തുറന്ന് ദീപം തെളിച്ചശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലായുള്ള ആ‍ഴിയില്‍ അഗ്നി പകരും.ശേഷം ശ്രീകോവിലിനുമുന്നിലായി ഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.തുലാമാസം ഒന്നായ 17 ന് രാവിലെ 5 മണിക്ക് ആണ് നട തുറക്കുക.തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും.ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.മേല്‍ശാന്തി നറുക്കെടുപ്പിനായി, മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക.പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട്…

Read More

കൊല്ലം : ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ വൈശാഖിന് നാടിന്റെ യാത്രാ മൊഴി. ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടത്ത് എത്തിച്ച ഭൗതിക ദേഹത്തിൽ പ്രമുഖർ ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സൈന്യത്തിന്റെ സമ്പൂർണ ഒദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. പൂഞ്ച് സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു വൈശാഖിന്റെ വീരമൃത്യു.രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാൻ വൈശാഖിന് നാട് കണ്ണീരോടെ വിടയേകി. രാവിടെ കുടവട്ടൂരിൽ എത്തിച്ച ഭൗതിക ശരീരം സർക്കാർ എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. രാവിലെ മുതൽ പെയ്ത കനത്ത മഴയേയും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചു റാണി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. സ്കൂളിലെ അധ്യാപകർ, സഹപാഠികളായിരുന്നവർ, നാട്ടുകാർ തുടങ്ങി നിരവധി പേർ പ്രിയപ്പെട്ട വൈശാഖിനെ കാണാൻ മണിക്കൂറുകൾ കാത്തുനിന്നു. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, ജില്ലാ കളക്ടർ അഫ്‌സാന…

Read More

ദില്ലി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി.ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിനടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങിലെ ഷോപ്പിങ് മാളുകള്‍ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഇതുൾപ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ വിവിധ ഉത്തേജക പദ്ധതികൾ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണർവ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽ മുടക്കാൻ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണ്. ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളിൽ…

Read More

മലപ്പുറം : മലപ്പുറത്ത് നിന്നും മൂന്നാറിൽ ഇനി നമ്മുടെ സ്വന്തം ആനവണ്ടിയിൽ പോയി മടങ്ങിവരാം. അതും വെറും 1000 രൂപക്ക്. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ ടൂറിസം എക്സ്ക്ലൂസീവ് സ്പെഷ്യൽ സർവീസിന് കൂടിയാണ് മലപ്പുറത്ത് ഈ ശനിയാഴ്ച തുടക്കമാകുന്നത്.മലപ്പുറം മൂന്നാർ സ്പെഷ്യൽ ടൂർ പാക്കേജ് സർവീസ് പ്രഖ്യാപിച്ചത് മുതൽ മലപ്പുറം ഡിപ്പോയിലെ ഫോണുകൾക്ക് വിശ്രമം ഇല്ല. അത്രമാത്രം അന്വേഷണങ്ങൾ ആണ് വരുന്നത്. ശനിയാഴ്ച ഉച്ചക്കു മൂന്നാർ ബസ്സ് പുറപെടും. രാത്രി അവിടെ കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ ബസുകളിൽ ഉറങ്ങാം. രാവിലെ കെ.എസ്.ആർ.ടി.സി യുടെ സ്പെഷ്യൽ വിനോദ സഞ്ചാര ബസിൽ കാഴ്ചകൾ കാണാൻ പോകാം. ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മ്യൂസിയം, തേയില ഫാക്റ്ററി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളും കണ്ട് ആറരയോടെ തിരികെ മൂന്നാറിലേക്ക്. രാത്രി മലപ്പുറത്തേക്കും.ആകെ വേണ്ടത് ഒരാൾക്ക് ചെലവ് 1000 രൂപ. ഭക്ഷണത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റും ഇതിൽ ഉൾപ്പെടില്ല. ടൂർ പാക്കേജിന് മികച്ച…

Read More

തിരുവനന്തപുരം: മോൻസൻന്‍റെ സാമ്പത്തിക തട്ടിപ്പ്: പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും. അനിത അറിഞ്ഞുകൊണ്ടാണ് മോൻസന്‍റെ പല ഇടപാടും നടന്നതെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിളിച്ച് വരുത്തുന്നത്. മോൻസനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ശേഖരത്തിലെ ചില വസ്തുക്കൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും സൂചനയുണ്ട്.മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നാണ് അനിത വിശദീകരിച്ചത്.ഏകദേശം മൂന്ന് വർഷം മുമ്പാണ് മോൻസൻ സംഘടനയുടെ ഭാഗമായത്. അച്ഛന്‍റെ സംസ്കാര ചടങ്ങിൽ വച്ചാണ് മോന്‍സനെ ആദ്യമായി പരിചയപ്പെടുന്നത്. മോൻസനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ല. ഡിഐജി സുരേന്ദ്രനെ മോൻസന്‍റെ വീട്ടിൽ വച്ചാണ് കാണുന്നത്. സൗഹൃദം വളർത്തി എടുക്കാൻ മോൻസന് പ്രത്യേക കഴിവുണ്ട്. മോൻസന്‍റെ സൗഹൃദത്തില്‍ പെട്ടുപോയ…

Read More

കോതമംഗലം: കോതമംഗലത്തെ സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കനാലിന് സമീപം കണ്ടെത്തിയത്. പ്രതി എല്‍ജോ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ വിളിച്ചുവരുത്തി എല്‍ദോസ് പോളിനെ എല്‍ദോ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി എല്‍ദോസിനെ വീട്ടിലേക്ക് ക്ഷണിച്ചത്. പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.

Read More

മാലി: നായകന്‍ സുനില്‍ ഛേത്രിയുടെ റെക്കോര്‍ഡ് ഗോള്‍ മികവില്‍ സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. നിര്‍ണായകമായ അവസാന മത്സരത്തിൽ മാലദ്വീപിനെ ഇന്ത്യ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം.33-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാനം അലി അഷ്ഫാഖിലൂടെ മാലദ്വീപ് തിരിച്ചടിച്ചെങ്കിലും നായകന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളിലൂടെ ഇന്ത്യയെ രക്ഷിച്ചു. 62, 71 മിനുറ്റുകളിലാണ് ഛേത്രി ലക്ഷ്യം കണ്ടത്. സ്റ്റിമാക്ക് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടിലധികം ഗോള്‍ നേടുന്നത്.ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി. 77 ഗോളുകള്‍ നേടിയ ഇതിഹാസ താരം പെലെയെ മറികടന്നു. 123 മത്സരങ്ങളില്‍ നിന്ന് ഛേത്രിയുടെ ഗോള്‍വേട്ട 79ലെത്തി.നാല് കളിയിൽ എട്ട് പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.…

Read More

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമ വണ്ടിയുടെ രൂപരേഖ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ഗതാഗത സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കില ഡയറക്ടര്‍, കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഒക്ടോബര്‍ 30ന് മുമ്പ് വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിക്കുവാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കും. 18,24,28,32,42 എന്നിങ്ങനെ സീറ്റുകളുള്ള വാഹനങ്ങളായിരിക്കും ഈ പദ്ധതിയുടെ കീഴില്‍ ഓടിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റൂട്ടിലും സമയക്രമത്തിലുമായിരിക്കും ഗ്രാമവണ്ടികള്‍ സഞ്ചരിക്കുക. കേരളത്തിലെ പൊതുഗതാഗത മേഖലയില്‍ കാതലായ മാറ്റം പ്രതീക്ഷിക്കുന്ന ഗ്രാമവണ്ടി പദ്ധതി 2022 ഏപ്രിലില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്,…

Read More