- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
Author: News Desk
വീട്ടമ്മയെ കത്തിമുനയിൽ നിർത്തി സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ കുറുവാസംഘത്തിന് പങ്കുണ്ടെന്ന് സൂചന
എലത്തൂർ : ചെട്ടികുളത്ത് അർധരാത്രി വീട്ടമ്മയെ കത്തിമുനയിൽ നിർത്തി സ്വർണവും പണവും കവർന്നതുൾപ്പെടെയുള്ള കേസുകളിൽ പാലക്കാട് ആലത്തൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അറസ്റ്റിലായ കുറുവാസംഘത്തിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. പോലീസ് പിടിയിലായ തലക്കുളത്തൂർ അന്നശ്ശേരി വേട്ടോട്ടു കുന്നുമ്മൽമീത്തൽ താമസക്കാരനായ പാണ്ഡ്യൻ (തങ്ക പാണ്ഡ്യൻ-47) ഉൾപ്പെടെയുള്ള മൂന്നുപേരെയും തെളിവെടുപ്പിനായി എലത്തൂരിൽ കൊണ്ടുവരും. ഇതിനായി കോടതിയെ സമീപിക്കും.ചെട്ടികുളത്തെ വീട്ടമ്മയിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അസി. കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചിരുന്നു. തമിഴ് ‘കുറുവ’ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് പാലക്കാട് കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടയിലാണ് കള്ളൻമാർ മറ്റൊരു കേസിൽ വലയിലായത്.ചെട്ടികുളത്തെ വീട്ടമ്മയിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അസി. കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചിരുന്നു. തമിഴ് ‘കുറുവ’ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് പാലക്കാട് കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടയിലാണ്…
കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെയും സഹായിയെയും പോലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര ബാലരാമപുരം അവണാംകുഴി അനീഷ്ഭവനിൽ അനീഷ് (21), സഹായി കാഞ്ഞിരംകുളം ആറാംവാർഡ് തെൻപൊന്നൻകാല പുത്തൻവീട്ടിൽ വിഷ്ണു (21) അനീഷ് . എന്നിവരെയാണ് പിടികൂടിയത് . സംഭവം സംബന്ധിച്ച് പോലീസ് പറഞ്ഞത്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലേക്കു പോകുമ്പോൾ പ്രണയംനടിച്ച് അനീഷ് തിരുവന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുവരും തിരുവനന്തപുരത്തും പരിസരത്തും ചുറ്റിക്കറങ്ങി അർധരാത്രിയോടെ സുഹൃത്തായ വിഷ്ണുവിന്റെ വീട്ടിലെത്തി വീട്ടുകാരെ അറിയിക്കാതെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂൾസമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിലെത്താതിരുന്നതിനാൽ പിതാവ് പോലീസിൽ പരാതി നൽകി. പെൺകുട്ടി കാഞ്ഞിരംകുളത്തുണ്ടെന്ന് പോലീസ് മേധാവി ടി.നാരായണനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്ന് യുവാവിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ…
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളയിട്ട സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്
കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് ഭാര്യയെയും കുട്ടിയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ ഭർത്താവിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് ഷിജുവിന്റെ ഭാര്യ സോന വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഒന്നരവയസുള്ള മകൾ അൻവിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആറ് മണിയോടെയാണ് ഷിജുവും ഭാര്യയും കുഞ്ഞു പാത്തിപ്പാലത്ത് എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
മനാമ : എറണാകുളം സ്വദേശിനി “മെറീന അലുക്ക ആൻറണി” ബഹ്‌റൈനിൽ മരണപ്പെട്ടത് ബന്ധുക്കൾ അറിയിച്ച പ്രകാരം BICAS ൻ്റ സേവാ വിഭാഗം എംബസിയുടെ നിർദ്ധേശ പ്രകാരം എല്ലാ നിയമ നടപടികളും പൂർത്തിയാക്കി ബഹ്‌റൈൻ സെമിത്തേരിയിൽ സംസ്ക്കരിച്ചു.ലതീൻ കത്തോലിക്ക സഭയുടെ ഫാദർ ഫ്രാൻസിസ് അന്ത്യശുശ്രുഷ നൽകി . 18 വർഷത്തോളം ബഹറിനിൽ പ്രവാസിയായിരുന്ന മെറീന കഴിഞ്ഞ 6 വർഷമായി അനധികൃത താമസക്കാരിയായിരുന്നു. കഴിഞ്ഞ 12 വർഷമായി നാടുമായി യാതൊരുവിധ ബന്ധവും പുലർത്താതിരുന്ന മെറീന സ്വന്തം മകൻ മരിച്ചതു പോലും അറിഞ്ഞിരുന്നില്ല. ഏക മകളെ പോലും ബന്ധപ്പെടാതെ 13 വർഷത്തോളമായി നാട്ടിൽ പോകാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ഇവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ബന്ധുക്കൾ താൽപര്യം കാണിക്കാത്തതിനാലാണ് ഇവിടെ സംസ്കരിക്കേണ്ടി വന്നത്.ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീവാസ്തവ, എംബസി ഉദ്യോഗസ്ഥരായ രവിശങ്കർ ശുക്ലാ, സുരൻലാൽ എന്നിവരുടെ സമയബന്ധിതമായ ഇടപെടൽ നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കി ഭൗതിക ശരീരം സംസ്ക്കരിക്കാൻ സഹായിച്ചു.
മനാമ :ബഹ്‌റൈൻ സബർമതി കൾച്ചറൽ ഫോറം പുനസംഘടിപ്പിച്ചു. സബർമതി കൾച്ചറൽ ഫോറം പ്രസിഡൻറ് സാം സാമുവേൽൻറെ നിര്യാണത്തെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിലക്കുകയും തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിക്കുകയും കഴിയാത്തിരുന്നതിനാൽ, പുനസംഘട നടന്നിരുന്നില്ല . പുതിയ ഭാരവാഹികൾ അജി.പി.ജോയ് (പ്രസിഡൻറ് ) . ബിജു പണിക്കർ (ജനറൽസെക്രട്ടറി ). അജിത്ത് ( ട്രഷറർ). എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതി നിലവിൽവന്നു . കമ്മിറ്റിയുടെ മറ്റ് ഭാരവാഹികൾ തങ്കച്ചൻ ചാക്കോ ( വൈസ് പ്രസിഡൻറ്). രാജേന്ദ്രൻ (സെക്രട്ടറി). വിജയൻ ജി (നിയമ ഉപദേശകൻ). സണ്ണി (ജോയിൻറ് സെക്രട്ടറി , മെമ്പർഷിപ്പ് ) .സുനീഷ് മാവേലിക്കര, (ജോയിൻറ് സെക്രട്ടറി , എൻറർ ടൈൻ മെൻറ് ) .ബിനു ദിവാകരൻ , സന്തോഷ് ( മീഡിയ , മെഡിക്കൽ ) . റിതിൻ തിലക് (സ്പോർട്സ് ). ഹരികുമാർ,(ജോബ് , ചാരിറ്റി ) സജീഷ് ( സ്റ്റേജ് ആൻഡ് ഫുഡ് ). പ്രസാദ്, അനൂപ്,…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്. അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവര്‍ക്കും പുരസ്കാര സാധ്യതയുണ്ട്.സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയുമാണ് പ്രാഥമിക ജൂറിഅധ്യക്ഷന്മാർ. ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന…
കോഴിക്കോട്: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് തന്നെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് . താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച അദ്ദേഹം, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു. ‘കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ ചില ബന്ധമുണ്ട്. തട്ടിപ്പും അഴിമതിയും ഉണ്ട്. ചില കരാറുകാരുടെ ഇത്തരം നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകുന്നു. സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്നങ്ങൾ അത് കരാറുകാരുടേതായാലും എംഎൽഎമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം. കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. എന്നാൽ…
പത്തനംതിട്ട: ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ മാത്യൂസ് മാർ സേവേറിയോസ് ഇനി ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിൽ അറിയപ്പെടും. പരുമല പളളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ വെച്ചാണ് പുതിയ പേര് സ്വീകരിച്ചത്. സ്ഥാനാരോഹണം പൂർത്തിയായി.ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ വെച്ചാണ് മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം.സഭയ്ക്ക് പുതിയ അധ്യക്ഷൻ ആകുമ്പോൾ പള്ളിത്തർക്ക വിഷയത്തിലടക്കം സ്വീകരിക്കുന്ന നിലപാടാണ് ഇനി ശ്രദ്ധേയമാകുന്നത്. മലങ്കര സഭ ഒരു കുടുംബമാണെന്നും അഭിപ്രായ ഭിന്നത ഉണ്ടാകാം. എന്നാൽ അതെല്ലാം നീതിപൂർവ്വം പരിഹരിക്കണമെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പറഞ്ഞു. സഭകളുടെ ഐക്യം എന്നാൽ ലയനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ വളരെ കുറച്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് നടന്നത്. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
തിരുവനന്തപുരം: മഹാനവമി – വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.കൊവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻറെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) അന്തരിച്ചു. ബി.ജെ.പി.യുടെ അംഗമായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. തിരഞ്ഞെടുപ്പ്ഫലം വന്നതിന് തൊട്ടുപിറകേയാണ് അര്‍ബുദബാധ സ്ഥിരീകരിച്ചത്. സൗത്ത് ഡിവിഷനില്‍ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.
