- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
Author: News Desk
ആലപ്പുഴ : ജില്ലയിൽ ഇന്ന് മുതൽ അതിതീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന ആലപ്പുഴയുടെ താഴ്‌ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളംഇറങ്ങിതുടങ്ങിയില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പകൽ മഴ പെയ്‌തില്ലെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് കുറയാത്തതിനാൽ കുട്ടനാട്, അപ്പർകുട്ടനാട്, കുട്ടനാട് മേഖലയിൽ വെള്ളം അതേനിലയിൽ തുടരുകയാണ്. ഈ മേഖലയിൽ നിന്ന് എൻഡിആർഎഫും അഗ്നിരക്ഷാസേനയും ജനങ്ങളെ ഒഴുപ്പിച്ച് അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് തുടരുകയാണ്. ഇന്ന് ഓറഞ്ചും നാളെ യെല്ലോവുമാണ് മുന്നറിയിപ്പായി ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് ഗതാഗതം തടസപ്പെട്ടതോടെ നെടുമുടി കേന്ദ്രീകരിച്ച് ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസ് ആരംഭിച്ചു. ആലപ്പുഴ – ചങ്ങനാശ്ശേരി എ.സി. റോഡിൽ ഒന്നാംകരയ്ക്ക് കിഴക്കോട്ട് ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പുളിങ്കുന്ന്, രാമങ്കരി, വെളിയനാട് പഞ്ചായത്ത് നിവാസികൾക്ക് ചങ്ങനാശേരി ഭാഗത്തേക്ക് പോകാൻ ബോട്ടുകൾ മാത്രമാണ് ആശ്രയം. അപ്പർകുട്ടനാട്, കുട്ടനാട് മേഖലയിലെ ഗ്രാമീണറോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. എ.സി റോഡിൽ ആറിടത്താണ് വെള്ളംനിറഞ്ഞത്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നെടുമ്പ്രം, തലവടി, മുട്ടാർ, എടത്വ, വീയപുരം,…
തിരുവനന്തപുരം :കേരള പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്ബോള്‍, വാട്ടര്‍പോളോ, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്സലിംഗ്, പെഞ്ചാക്ക് സിലറ്റ് എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവുമാണ് പരിശീലനം നല്‍കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 15 ന് മുമ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്(എച്ച്.ക്യു) ആന്‍റ് കേരളാ പോലീസ് സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍, സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസ്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം -695 033 എന്ന വിലാസത്തിലും kpsportsoffice@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കണം. മറ്റു വിവരങ്ങള്‍ക്ക് 9745011977, 9497929471 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാം.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ (ഒക്ടോബര്‍ 21) മുതല്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 25) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള…
തിരുവനന്തപുരം : പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ദുരിതാശ്വാസ സഹായത്തിന് വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. 2018 മഹാപ്രളയത്തിലെ ദുരിതാശ്വാസ ധനസഹായം ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അന്ന് പ്രഖ്യാപിച്ച നാമമാത്രമായ 10000 രൂപയ്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി പലരും മടുത്തു. ധനസഹായം ലഭിക്കാന്‍ അതിനേക്കാള്‍ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് സിപിഎം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പ്. 2020 ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് (അനന്തരാവകാശ…
പത്തനംതിട്ട: മഴ ദുരിതം വിതച്ച അട്ടത്തോട്ടിലേ ആദിവാസി കോളനികളിലേക്കുള്ള ദുർഘടമായാ കാട്ടു പാതകളിലൂടെ പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ കാൽനടയായി സഞ്ചരിച്ചു ഊരുകളിലെത്തി റാന്നി എം എൽ എ പ്രമോദ് നാരായൺ കെടുതികൾ നേരിട്ടു വിലയിരുത്തി.അധികമാരും എത്തിച്ചേരാത്ത ഊരുകളിലെത്തികെടുതികളെപ്പറ്റി ആദിവാസി മൂപ്പന്മാരിൽ നിന്നും അദ്ദേഹം ചോദിച്ചറിയുകയും സർക്കാരിരിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.ഇതിനിടെവന്യൂ മന്ത്രി കെ രാജൻ ഫോണിൽ ബന്ധപ്പെട്ട് നാളെ മുതൽ കനത്ത മഴക്കും, മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് എം എൽ എ ക്കു കൈമാറി. അതിനെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യത ഏറെ ഉള്ള മണക്കയം ബിമ്മരം, അട്ടത്തോട് തുടങ്ങിയ ആദിവാസികൾ പാർക്കുന്ന സ്ഥലങ്ങളിൽ മൂപ്പന്മാരുടെ സഹായത്താൽഡെപ്യൂട്ടി കളക്ടർ ,തഹസീൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത ആദിവാസി ഊര് കൂട്ടങ്ങൾ വിളിച്ചു കൂട്ടി സാഹചര്യത്തിന്റെ ഗൗരവം എം എൽ എ തന്നെ ആദിവാസി സമൂഹത്തെ ബോധ്യപ്പെടുത്തുകയും അദ്ദേത്തിന്റെ നിർബന്ധ പൂർവമുള്ള അഭ്യർത്ഥന…
കോട്ടയം : ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് മമ്മൂട്ടി കൂട്ടിക്കളിലെ ജനതയെ ചേര്‍ത്ത് പിടിച്ചത്. മമ്മൂട്ടി തന്നെ നേരിട്ട് ഏര്‍പ്പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം രാവിലെയോടെ കൂട്ടിക്കലില്‍ എത്തി സേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഒരത്തിലിന്റ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരും നിരവധി ആധുനിക മെഡിക്കല്‍ ഉപകാരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്. പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികള്‍ മമ്മൂട്ടി കൂട്ടിക്കലില്‍ എത്തിച്ചു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കുമുള്ള പുതിയ വസ്ത്രങ്ങള്‍, പുതിയ പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടായിരത്തില്‍ അധികം തുണികിറ്റുകളും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിന് പിറ്റേന്ന് രാവിലെ തന്നെ കെയര്‍…
ദില്ലി: വാക്സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യ . 278 ദിവസം കൊണ്ടാണ് രാജ്യം നേട്ടം സ്വന്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎംഎൽ ആശുപത്രിയിലെത്തി. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്‍ നിര്‍മ്മാതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു.ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും.
കണ്ണൂർ : 30 കോടി വിലമതിക്കുന്ന തിമിംഗല ചർദ്ദിയുമായി കണ്ണൂരിൽ രണ്ടുപേര്‍ പിടിയിൽ, തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാതമംഗലം-കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കോയിപ്ര എന്ന സ്ഥലത്ത് വെച്ച് കോയിപ്ര സ്വദേശിയായ ഇസ്മായിലും ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ റഷീദ് , KL 13 Y 333 നമ്പർ മഹീന്ദ്ര എക്സ് യു വി യും 9 കിലോഗ്രാം ആംബർഗ്രീസുമായാണ് (തിമിംഗല ചർദ്ദി)പിടിയിലായത് ഇത് നിലമ്പൂർ സ്വദേശികൾക്ക്വി ൽപ്പന നടത്താൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് വനം വകുപ്പിൻറെ പിടിയിലായത് ഇത് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വിൽപ്പന നടത്താൻ ആയിരുന്നു പ്രതികൾ ശ്രമിച്ചത് തിമിംഗല ചർദ്ദി എന്ന നിലയിലാണ് നാട്ടിൽ അറിയപ്പെടുന്നത് തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നം ആയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലകളിൽ വീണ്ടും മഴ ശക്തമായി. ഇന്ന് വൈകുന്നേരത്തോടെയാണ് മഴ വീണ്ടും കനത്തത്. ഇടുക്കി ഹൈറെഞ്ചിൽ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. നെടുങ്കണ്ടം, കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ട്. ശക്തമായ ഇടിയോട് കൂടിയാണ് മഴ പെയ്യുന്നത്. അതിരപ്പിള്ളി വനമേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ , മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് വെെകിട്ടോടെ മഴ ശക്തമായത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. പെരിങ്ങൽക്കുത്ത് ഡാമിലും വ്യഷ്ടി പ്രദേശങ്ങളിലും മഴയില്ല. അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ആലപ്പുഴ : രണ്ടു ദിവസമായി ജില്ലയിൽ മഴ മാറി നിൽക്കുന്നതോടെ ജനങ്ങളിലെ ആശങ്ക ഒഴിഞ്ഞു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായിരുന്നെങ്കിലും തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള നീരൊഴുക്ക് ശക്തമാക്കിയതോടെ കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞു വരുന്നുണ്ട്. ജില്ലയിൽ പലയിടത്തും മട വീഴ്‌ച്ചയുണ്ടായി കോടികളുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ചെറുതനയിൽ മടവീണ് 400 ഏക്കർ നെൽകൃഷി നശിച്ചു.
