Author: News Desk

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ വിശദീകരണവുമായി സിപിഎം. കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ. കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നും ആനാവൂർ വിശദീകരിച്ചു. അനുപമ ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ പറയുന്നത്. അനുപമ തന്നെ സമീപിച്ചിട്ടില്ല, പരാതി ഇവിടെ കൊടുക്കുകയാണ് ചെയ്തത്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നം അല്ല എന്നാണ് ഞാൻ പറഞ്ഞത്, മോളേ എന്ന് വിളിച്ചാണ് സംസാരിച്ചത്. ഇതാണ് ആനാവൂരിന്റെ വിശദീകരണം. എന്നാൽ ഈ വാദം അനുപമയും ഭർത്താവും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ല. തൻ്റെ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ പറയുന്നത്.

Read More

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. മോൻസൻ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഒളിക്യാമറകളെ കുറിച്ചുള്ള നിർണായക വിവരങ്ങളും നൽകിയത്. മോൻസന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില…

Read More

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. ഒക്ടോബര്‍ മൂന്നിനാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചെത്തിച്ചു. മറ്റൊരു ദിവസം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇതേ സംഘത്തിലെ രാഹുല്‍ എന്ന പ്രതിയും മറ്റൊരാളും വീണ്ടും പീഡിപ്പിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഡോക്ടറോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.ആദ്യത്തെ കേസില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More

തിരുവനന്തപുരം : ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്.കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്.പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്.മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണം. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ.ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണം.

Read More

ദില്ലി: 100 കോടി വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം.വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണ്.…

Read More

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍ നിന്നും വലിയ സംരക്ഷണമാണ് നല്‍കുന്നത്. ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ക്യാമ്പുകളിലെ കോവിഡ് പ്രതിരോധം വളരെ വലുതാണ്. അതിനാല്‍ തന്നെ ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതാണ്. വാക്‌സിന്‍ എടുക്കുന്നത് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും പ്രധാനമാണ്. ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് എടുക്കാന്‍ കാലാവധിയെത്തിവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളില്‍…

Read More

ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ. തോമസ് എം.എല്‍.എയും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും സന്ദര്‍ശിച്ചു. നിലവില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷനില്‍ രണ്ട് വിഭാഗമായി തിരിച്ചാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 58 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചെങ്കിലും ഒരു ദിവസം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മടക്കയാത്ര സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. ജില്ലാ വികസന കമ്മീഷണർ എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Read More

കൊച്ചി: ബെവ്‌കോ മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി. ബെവ്കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു.പരിഷ്കാരങ്ങൾ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്നും കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മദ്യശാലകൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയർന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം. മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും മദ്യക്കടകൾക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.

Read More

മലപ്പുറം : കരിപ്പൂരിൽ ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് സ്വർണം കടത്തിയത്. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിൽ ഷീറ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 796.4 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. 30 ലക്ഷം രൂപ വിലവരും പിടിച്ചെടുത്ത സ്വർണത്തിന്

Read More

തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് അണയിലക്കര സ്വദേശി മിഥുന്റെ ഭാര്യ ആദിത്യ (24) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പ്മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് മിഥുനും ആദിത്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.ഭര്‍ത്താവ് മിഥുന്‍ ജോലിക്ക് പോയ ശേഷമാണ് യുവതി തൂങ്ങി മരിച്ചത് എന്നാണ് സൂചന. രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പ് മിഥുനും ആദിത്യയും വളരെ സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നുമാണ് മിഥുന്റെ വീട്ടുകാര്‍ പറയുന്നത്. മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായിരുന്നു ഇന്ന്. കേക്ക് ഓര്‍ഡര്‍ ചെയ്തത് ആദിത്യ ആയിരുന്നു. ഭക്ഷണം കഴിച്ചശേഷം മുറിയില്‍പോയ ആദിത്യയെ പിന്നീട് പുറത്തു കാണാതെ വന്നപ്പോള്‍ ഭര്‍തൃമാതാവ് കിടപ്പുമുറിയില്‍ അന്വേഷിച്ചിരുന്നു.മിഥുന്‍ ജോലിക്ക് പോയ ശേഷം ആദിത്യ മുറിയില്‍ കയറി കതക് അടച്ചുവെന്നാണ് വിവരം. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായപ്പോള്‍ വീട്ടുകാര്‍ വിളിച്ചെങ്കിലും കതക് തുറന്നില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് വീട്ടുകാര്‍ കതക് പൊളിച്ച്…

Read More