- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്‍.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
Author: News Desk
തിരുവനന്തപുരം : സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടര്‍ന്ന് നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് ഭാഗത്തുള്ള കോഴിഫാമിൽ സൂക്ഷിച്ചിരുന്ന 60 കിലോയോളം കഞ്ചാവ്പിടികൂടി. ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ അറസ്റ്റ് ചെയ്‌തു.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാർ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ആർ. ജി. രാജേഷ് ,എസ്.മധുസൂദൻ നായർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ്,എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
നാഗോണ്‍(അസം): മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണാന്‍ വിസമ്മതിച്ചതിന് ആറുവയസ്സുകാരിയെ തല്ലിക്കൊന്നു. അസമിലെ കലിയാബോര്‍ സബ് ഡിവിഷനിലെ നിജോരിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പതിനൊന്നും എട്ടും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ മറച്ചുവെച്ചതിന് പ്രതികളില്‍ ഒരാളുടെ അച്ഛനും പിടിയിലായി. തിങ്കളാഴ്ച വൈകീട്ട് വീടിനടുത്ത ക്രഷര്‍ മില്ലിന്റെ ശൗചാലയത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം പ്രതികള്‍തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല കൊല്ലപ്പെട്ട കുട്ടിയും അറസ്റ്റിലായവരും സുഹൃത്തുക്കളായിരുന്നുവെന്ന് നാഗോണ്‍ പോലീസ് സൂപ്രണ്ട് ആനന്ദ് മിശ്ര പറഞ്ഞു. അവര്‍ പെണ്‍കുട്ടിയോട് ഫോണിലെ അശ്ലീല വീഡിയോകള്‍ കാണാന്‍ ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളർത്തുനായയുടെ കടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കുമെന്ന് സര്‍വ്വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്. ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതിൽ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സർവേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി…
ട്വിറ്ററിനെ തോല്‍പ്പിക്കാന്‍: ഡൊണാള്‍ഡ് ട്രംപ് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭികുന്നു
വാഷിങ്ടൺ: തന്നെ വിലക്കിയ ട്വിറ്ററിനെ തോല്‍പ്പിക്കാന്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം പുതിയ പ്ലാറ്റ്‌ഫോമുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ ട്രംപ് രോഷാകുലനായിരുന്നു. തുടര്‍ന്ന് നടന്ന ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചത്.യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അക്രമങ്ങളും അപകടങ്ങളും മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചത്. തുടര്‍ന്ന് തനിക്കെതിരെ നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ പ്രതിഷേധിച്ച് ട്രംപ് ഫേസ്ബുക്കും ഗൂഗിളും ഉപേക്ഷിച്ചിരുന്നു. പ്രധാനമായും ട്രംപിന്റെ രണ്ട് ട്വീറ്റുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നീക്കത്തിലേക്ക് ട്വിറ്ററിനെ നയിച്ചത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു ട്വീറ്റ്.എന്നാല്‍ ട്രംപ് ഇപ്പോള്‍ സ്വന്തമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണ്. ട്രൂത്ത് സോഷ്യല്‍ എന്നാണ് പ്ലാറ്റ്‌ഫോമിന്റെ പേര്.…
അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി.ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്‍റ് ചെയ്യുകയും ഇയാളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. സസ്പെൻഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.
എസ്.പി ബാലസുബ്രഹ്മണ്യത്തിന് സ്മരണാഞ്ജലി അർപ്പിച്ച് “ലക്ഷ്യ” പുറത്തിറക്കിയ “വേദം” ശ്രദ്ധേയമാകുന്നു
മനാമ : ഗന്ധർവ്വഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ഓർമ്മദിനത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് ബഹ്‌റൈനിലെ കലാകൂട്ടായ്മയായ “ലക്ഷ്യ” പുറത്തിറക്കിയ “വേദം” സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. നർത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ വിദ്യാശ്രീ സംവിധാനം ചെയ്ത വേദത്തിൽ ബഹ്‌റൈനിലെ 9-ആം ക്ലാസ് വിദ്യാർത്ഥിനിയായ സർഗ്ഗ സുധാകരനും, വിദ്യാശ്രീയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 1983ൽ പുറത്തിറങ്ങിയ സാഗര സംഗമം എന്ന സിനിമയിൽ എസ് പി ബി പാടി പ്രശസ്തമായ “വേദം അണുവണുവുണ നാദം…” എന്ന ഗാനമാണ് സൗണ്ട് ഇഞ്ചിനീയർ ജോസ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ജോളി കൊച്ചീത്രയും സന്ധ്യ ഗിരീഷും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഇതിന്റെ കാമറയും എഡിറ്റിംഗും ജേക്കബ് ക്രിയേറ്റീവ്‌ബീസും അസോസിയേറ്റ് ജയകുമാർ വയനാടുമാണ്. ജെബിൻ നെൽസൺ അസോസിയേറ്റ് കോറിയോഗ്രാഫിയും ചെയ്തിരിക്കുന്നു. എസ് പി ബി ക്കായി ലക്ഷ്യ സമർപ്പിച്ച ഈ സ്മരണാഞ്ജലി അദ്ദേഹത്തിന്റെ ഗാനങ്ങളെപ്പോലെതന്നെ ഇത്രമേൽ സ്വീകരിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ടെന്ന് സംവിധായിക വിദ്യാശ്രീ പറഞ്ഞു.
ന്യൂ ഡൽഹി : ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ്റെ (IBDF ) പ്രസിഡന്റായി ഇരുപത്തിരണ്ടാമത് ജനറൽ ബോഡി യോഗത്തിൽവെച്ചു വീണ്ടും തെരെഞ്ഞെടുത്തു. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്
വാഷിങ്ടൺ: സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല ബാക്റ്റീരിയ ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിൽ. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതർ അറിയിച്ചു. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്ട്ടിട്ടി്ല്ല. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം പടർന്നു പിടിച്ചത് എന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ ടെക്‌സസിലും ഒക്ലഹോമയിലുമാണ്. മെക്‌സിക്കോയിലെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത മുഴുവൻ ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവയിലാണ് സൽമോണല്ലോ കണ്ടെത്തിയത്. യുഎസിൽ പ്രോസോഴ്‌സ് ഇൻകോർപ്പറേഷൻ കമ്പനിയാണ് ഈ ഉളളി വിതരണം ചെയ്തത്. ഓഗസ്റ്റ് മാസം അവസാനമാണ് ഉള്ളി ഇറക്കുമതി ചെയ്തതെന്ന് കമ്പനി ആരോഗ്യ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉള്ളി മാസങ്ങളോളം സൂക്ഷിക്കാമെന്നും അത് ഇപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. അതുകൊണ്ട് തന്നെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി…
തിരുവനന്തപുരം : വിതുര മീനാങ്കല്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉണ്ടായ മീനാങ്കല്‍ പന്നിക്കുഴി പ്രദേശവും മന്ത്രി സന്ദര്‍ശിച്ചു. മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം വേണ്ട കുറവുകള്‍ ഉടന്‍തന്നെ പരിഹരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പന്നിക്കുഴിയില്‍ വെള്ളം കയറിയ പ്രദേശങ്ങളും കേടുപാടുകള്‍ സംഭവിച്ച വീടുകളും മന്ത്രി സന്ദര്‍ശിച്ചു. .പൊന്മുടി ലയങ്ങളില്‍ നിന്നും വിതുര സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരെയും മന്ത്രി സന്ദര്‍ശിച്ചു. ജി.സ്റ്റീഫന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, തഹസില്‍ദാര്‍ ഷാജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
കണ്ണൂർ : പാനൂര്‍ പാത്തിപാലത്ത് മകളെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ തലശ്ശേരി കോടതിയിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പത്തായക്കുന്നിലെ കെ.പി.ഷിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്. തലശേരി കുടുംബകോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡറാണ് ഷിജു. പുഴയിലേക്ക് തള്ളിയിട്ട മകളെ കൊന്ന കേസില്‍ ഷിജു പ്രതിയായതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
