Author: News Desk

തിരുവനന്തപുരം: ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത് നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മാതാവില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മാതൃത്വത്തെപ്പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലായിരിക്കുന്നു. അനുപമയോട് സി.പി.എമ്മും ശിശു ക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.സ്ത്രി സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും സി പി എം ഉം വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് തെളിയിക്കുന്നതാണു അനുപമയുടെ അനുഭവം. അമ്മ ഉണ്ടെന്നു അറിഞ്ഞിട്ടും കഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടിയുമായി ശിശുക്ഷേമ സമിതി മുന്നോട്ട് പോയത് ബോധപുര്‍വ്വമാണ്. ശിശു ക്ഷേമ സമിതി ശിശുവേട്ട സമിതിയായി മാറിയിരിക്കുന്നു. ഈ സമിതിയെ പിരിച്ച് വിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. അമ്മയുടെ പരാതി ലഭിച്ചിട്ടും .അന്വേഷിക്കാതെ പരാതി പൂഴ്ത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം. സത്രീ സുരക്ഷയുടെ പേര് പറഞ്ഞ…

Read More

കൊച്ചി : ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് നവംബര്‍ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്. മികച്ചൊരു തീയറ്റര്‍ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടിയാണിത്. പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105…

Read More

തിരുവനന്തപുരം : കെ റെയിൽ പദ്ധതി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കഴക്കൂട്ടം കരിമണലിൽ പ്രദേശവാസികൾ തടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സർവ്വേ കല്ലിടാൻ എത്തിയപ്പോൾ ആണ് നാട്ടുകാരും ചില സംഘടനകളും ചേർന്ന് പ്രതിഷേധമുയർത്തിയത്. പദ്ധതിയുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുമ്പോൾ കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നിലവിൽ അലൈൻമെൻ്റ് അന്തിമമല്ലെന്നും കല്ലിട്ടാലും കെ റെയിൽ പാതയിൽ മാറ്റം വരുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.

Read More

തിരുവനന്തപുരം : കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022 മേയില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി. തലസ്ഥാന നഗരത്തിലെ പ്രധാന പദ്ധതിയായാണ് പൊതുമരാമത്ത് വകുപ്പ് ഈ എലിവേറ്റഡ് ഹൈവേയേ കാണുന്നുതെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ഇവിടെ എത്തുകയും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരു സമയപരിധി നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവൃത്തികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എല്ലാ മാസവും യോഗം നടത്തണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം എന്‍.എച്ച്.എ.ഐ പരിഗണിച്ചിട്ടുണ്ട്. എന്‍.എച്ച്.എ.ഐയുടെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കൃത്യമസയത്ത് പൂര്‍ത്തിയാക്കാന്‍ തന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മുതല്‍ 2.71 കിലേമീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്നത്. നിലവില്‍ 1.6 കിലോമീറ്റര്‍ നിര്‍മാണം…

Read More

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികളുടെ മുഴുവന്‍ കണക്കെടുക്കണമെന്നും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More

മനാമ : തിരുനബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടന്നു കൊണ്ടിരിക്കുന്ന മീലാദ് പരിപാടികളുടെ ഭാഗമായി ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മറ്റിക്ക് കിഴിൽ മുഴുവൻ സെൻട്രൽ ആസ്ഥാനങ്ങളിലും ഹുബ്ബൂറസൂൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഹുബ്ബൂറസൂൽ പ്രഭാഷണം, അവാർഡ് ദാനം, മൗലിദ് സദസ്സ്, പ്രാർത്ഥന മജ്‌ലിസ് എന്നിവ നടന്നു. ഷൈഖ് അബ്ദുൽ വഹാബ് മസ്ജിദ് രിള് വാൻ ഇമാം (ഇസാടൗൺ), നൗഫൽ അഹ്‌സനി(മനാമ), കട്ടിപ്പാറ അബ്ദുൽ കാദിർ സഖാഫി (ഗുദൈബിയ), സയ്യിദ് സുഹൈൽ തങ്ങൾ മടക്കര(ഉമ്മുൽഹസ്സം), അബൂബക്കർ ലത്തീഫി (മുഹറഖ്), സയ്യിദ് അൻവർ സാദത്ത് തങ്ങൾ (റഫ), അബ്ദുൽ അസീസ് നിസാമി കാമിൽ സഖാഫി (സൽമാബാദ്), അബ്ദുൽ ഹഖീം സഖാഫി (ബുദയ്യ), എന്നിവർ സെൻട്രൽ തലങ്ങളിൽ നടന്ന ഹുബ്ബൂറസൂൽ സമ്മേളനങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകരെയും ഇസ്ലാമിനെയും അടുത്തറിയാൻ ശ്രമിച്ച ഒരാൾക്കും ഇസ് ലാം അസഹിഷ്ണുതയുടെ മതമാണെന്ന് കണ്ടെത്താൻ കഴിയില്ല. സ്നേഹ സമ്പന്നതയുടെ ചരിത്രമേ ഇസ്ലാമിലുള്ളൂ എന്ന…

Read More

തിരുവനന്തപുരം : അനുപമയുടെ കുടുംബത്തിന് നീതി നൽകാത്ത ശിശുക്ഷേമ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് യോഗം നടക്കുന്ന ഹാളിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി . യുവമോർച്ച നേതാക്കളായ രാമേശ്വരം ഹരി, ചുണ്ടിക്കൽ ഹരി, പൂവച്ചാൽ അജി ,കവിത സുഭാഷ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ശിശുക്ഷേമ സമിതിയിലേക്കുള്ള പ്രതിഷേധങ്ങളെ ഇടതുപക്ഷ യൂണിയനിൽ പെട്ട ഗുണ്ടകൾ ആയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്തല്ലി ചതക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വരുംദിവസങ്ങളിൽ ശിശുക്ഷേമ സമതിയിലെ സെക്രട്ടറിയും ഉദ്യോഗസ്ഥരും തെരുവിൽ ഇറങ്ങണമോ വേണ്ടയോ എന്ന് യുവമോർച്ച തീരുമാനിക്കുമെന്ന് തിരുവന്തപുരം ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് പ്രസ്താവിച്ചു.

Read More

തിരുവനന്തപുരം; രാജ്യത്തെ വർ​ഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടുവാനും കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻഡിഎ സർക്കാരിനെ ചെറുത്ത് തോൽപ്പിക്കുവാനുമായി പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യമാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. അതിന് പ്രധാന പങ്ക് വഹിക്കാൻ കേരള കോൺ​ഗ്രസ് (എം) നാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് കേരള കോൺ​ഗ്രസ് (എം) ന്റെ ഏകദിന ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺ​ഗ്രസ് (എം) ഉയർത്തിക്കൊണ്ട് വന്ന കർഷ രാഷ്ട്രീയം കേരളത്തിന്റേയും , രാജ്യത്തിന്റേയും പൊതു രാഷ്ട്രീയത്തിന്റെ ഭാ​ഗമാക്കുവാൻ കേരള കോൺ​ഗ്രസ് (എം) ന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇന്ന് മറ്റ് രാഷ്ട്രീയ കക്ഷികളും അത് ഏറ്റെടുത്തു കഴിഞ്ഞു. മണ്ണിന്റെ മക്കളായ കർഷകരായി കൊലപ്പെടുത്തുന്ന വർ​​​ഗീയ കക്ഷികളുടെ തെറ്റായ നയങ്ങൾ ചെറുക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. 58 വർഷം മുൻപ് രൂപീകൃതമായ കേരള കോൺ​ഗ്രസ് പാർട്ടി എക്കാലത്തും കേരള…

Read More

തൃശ്ശൂർ : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ചെൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. പാർട്ടി നിയമം കൈയ്യിലെടുക്കുകയാണ്. അതിന്റെ ദുരന്തമാണ് സെക്രട്ടറിയേറ്റിനു മുൻപിൽ സ്വന്തം കുഞ്ഞെവിടെയെന്ന് ചോദിച്ച പാർട്ടി നേതാവിന്റെ മകൾക്ക് സമരം നടത്തേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് എസ്എഫ്‌ഐക്കാർ പെൺകുട്ടിയെ അധിക്ഷേപിച്ചു എന്നിട്ട് അവർക്കെതിരെ തന്നെ കള്ളക്കേസും ചുമത്തി. പാർട്ടിക്കാർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കുടപിടിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​യ അ​ജി​ത്തു​മാ​യു​ള്ള പ്ര​ണ​യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 19നാ​ണ് അ​നു​പ​മ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. അ​ജി​ത് വേ​റെ വി​വാ​ഹി​ത​നാ​യി​രു​ന്ന​തി​നാ​ൽ അ​ന്നു മു​ത​ൽ കു​ട്ടി​യെ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ അ​നു​പ​മ​യു​ടെ മാ​താ​പി​താ​​ക്ക​ൾ സി.​പി.​എം സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ളു​മാ​യും സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ഇ​വ​രു​ടെ​യെ​ല്ലാം നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ കു​ട്ടി​യെ ഏ​ൽ​പി​ച്ച​തെന്നാണ് ആരോപണം.തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ…

Read More

തിരുവനന്തപുരം : എസ്.എഫ്.ഐ നേതൃത്വം കിണറ്റിലെ തവളയെപ്പോലെയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു. കേരളത്തിലെ അധികാരത്തിൻ ഭ്രമിച്ച് അക്രമം നടത്തുന്ന നേതാക്കൾ ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ ഓർക്കുന്നത് നല്ലതാണ്. അക്രമിച്ച് നിശബ്ദരാക്കുമെന്ന ചിന്ത എസ്.എഫ്.ഐ യ്‌ക്ക് വേണ്ടന്നും സംസ്ഥാന നേതൃത്വം വിഷയത്തിൽ മറുപടി പറയണമെന്നും അരുൺകുമാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ എസ്.എഫ്.ഐ പ്രകോപനം സൃഷ്ടിച്ചു. എ.ഐ.എസ്.എഫിന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുമുള്ള പ്രകോപനമുണ്ടാവാതെയാണ് എസ്.എഫ്.ഐ അക്രമം നടത്തിയത്.പെൺകുട്ടിയെ ജാതിമായി അധിക്ഷേപിച്ചു. ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യുമെന്നു വരെ ഭീഷണിപ്പെടുത്തി.പുരോഗമനം പറയുമ്പോൾ അത് നടപ്പാക്കാൻ ശ്രമിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എ.ഐ.എസ്.എഫ് മത്സരിച്ചത് സെനറ്റിലേക്കാണ്. എന്നാൽ എസ്.എഫ്‌ഐയ്‌ക്ക് ജയിക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ വരെ മാറ്റം വരുത്തുന്നുണ്ടെന്ന് അരുൺ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി അക്രമം നടത്തിയ സ്റ്റാഫിനെ പുറത്താക്കാൻ തയ്യാറാവണമെന്ന് അരുൺ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എംജി സർവ്വകലാശാലയിൽ സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ…

Read More